Basil Joseph | എങ്ങനെ എന്നറിയില്ല, എന്നാലും ശ്രമിക്കുന്നു; ബേസിൽ ജോസഫ് ചലച്ചിത്ര നിർമാണത്തിലേക്ക്
- Published by:meera_57
- news18-malayalam
Last Updated:
സംവിധായകനായും നടനായും നിറഞ്ഞാടിയ ബേസിൽ ഇനി ചലച്ചിത്ര നിർമാണത്തിലേക്ക്
വയനാട് സുൽത്താൻ ബത്തേരിക്കാരനായ ബേസിൽ ജോസഫ് (Basil Joseph) പഠിച്ചത് എഞ്ചിനീയറിംഗ് ആണെങ്കിലും, സിനിമാ ലോകത്തെത്തി അറിയപ്പെടാനായിരുന്നു നിയോഗം. മുൻനിര ഐ.ടി. കമ്പനിയിലെ ജോലിക്കും ബേസിലിന്റെ ഉള്ളിലെ ക്രിയാത്മകതയെ അടക്കിവെക്കാൻ കഴിഞ്ഞില്ല. സിസ്റ്റം എഞ്ചിനീയർ ആയ ബേസിൽ ജോസഫ് മലയാളത്തിൽ രണ്ടു ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു. ഒന്ന് 'പ്രിയംവദ കാതരയാണോ', 'ഒരു തുണ്ടു പടം' എന്നിവ. രണ്ടും ഓൺലൈൻ മേഖലയിൽ ഹിറ്റ്. ടെക്കിയായി തുടക്കം മുതൽ ഒടുക്കം വരെ നിൽക്കാനല്ല തലവര എന്ന് മനസിലാക്കിയ ബേസിൽ നേരെ വിനീത് ശ്രീനിവാസന്റെ സഹായിയായി സിനിമയിലേക്ക്.
സംവിധായകനായും നടനായും നിറഞ്ഞാടിയ ബേസിൽ ഇനി ചലച്ചിത്ര നിർമാണത്തിലേക്ക്. സിനിമാ ജീവിതത്തിന്റെ പന്ത്രണ്ടാം കൊല്ലം ബേസിൽ അങ്ങനെയൊരു തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. നിർമാതാവാകുന്ന വിവരം ബേസിൽ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചു.
ബേസിൽ ജോസഫ് എന്റർടൈൻമെന്റ് എന്നാണ് നിർമാണ സംരംഭത്തിന് പേര്. "മുൻപെങ്ങും ഞാൻ ശ്രമിച്ചിട്ടില്ലാത്ത ഒന്നാണ് ചലച്ചിത്ര നിർമാണം. എങ്ങനെ എന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. ഞാൻ കഥകൾ കൂടുതൽ മികച്ചതായി, ശക്തമായി, പുതുമയോടുകൂടി അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. പുത്തൻ വഴി ഞങ്ങളെ എവിടെയെത്തിക്കും എന്ന് നോക്കട്ടെ," ബേസിൽ പ്രഖ്യാപന പോസ്റ്റിൽ കുറിച്ചു.
advertisement
വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസന്മാർ പ്രധാനവേഷങ്ങൾ ചെയ്ത കുഞ്ഞിരാമായണം ആണ് ബേസിലിന്റെ ആദ്യ സംവിധാന ചിത്രം. അത് കഴിഞ്ഞ് ടൊവിനോ തോമസ് നായകനായ 'ഗോദ'. മൂന്നാമത് സംവിധാനം ചെയ്ത സിനിമയായ മിന്നൽ മുരളിയിലും ടൊവിനോ തന്നെയാണ് നായകനായത്.
നിരവധി സിനിമകളിൽ നായകനായും മറ്റു വേഷങ്ങളിലും ബേസിൽ ജോസഫ് നിറഞ്ഞാടിയിരുന്നു.
Summary: Director- actor Basil Joseph gets into film production. He announced his new production venture Basil Joseph Entertainments is a social media post. Basil Joseph got into film direction starting with Kunjiramayanam in 2015. He directed three films and acted in several others including playing the roles of a protagonist
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 14, 2025 6:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Basil Joseph | എങ്ങനെ എന്നറിയില്ല, എന്നാലും ശ്രമിക്കുന്നു; ബേസിൽ ജോസഫ് ചലച്ചിത്ര നിർമാണത്തിലേക്ക്