• HOME
 • »
 • NEWS
 • »
 • film
 • »
 • Happy birthday Mammukka | പ്രിയപ്പെട്ട ഇച്ചാക്കാ, ജന്മദിനാശംസകൾ; മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

Happy birthday Mammukka | പ്രിയപ്പെട്ട ഇച്ചാക്കാ, ജന്മദിനാശംസകൾ; മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

Mohanlal wishes Mammootty on his birthday | തന്റെ ഇച്ചാക്കയ്ക്ക് പിറന്നാൾ ഉമ്മയുമായി മോഹൻലാൽ

മമ്മൂട്ടിയും മോഹൻലാലും

മമ്മൂട്ടിയും മോഹൻലാലും

 • Share this:
  രണ്ടു മുതിർന്ന സൂപ്പർ സ്റ്റാറുകൾ എന്നതിലുപരി മലയാള സിനിമാ പ്രേക്ഷകർക്ക് മമ്മൂട്ടിയും മോഹൻലാലും അവരുടെ ഇക്കയും ഏട്ടനുമാണ്. തിയേറ്ററുകളുടെ വാതായനങ്ങൾ തുറന്നു കിടന്ന വസന്ത കാലത്തിൽ ഇവരുടെ ഓരോ സിനിമയും ഒരു പൂരക്കാലത്തിന്റെ പ്രതീതിയിൽ പൂത്തുലഞ്ഞു. ഇരുവരും ഒന്നിക്കുന്നത് സിനിമയിലായാലും മറ്റെവിടെയായാലും പ്രേക്ഷകർക്ക് ഹൃദയം നിറയുന്ന കാഴ്ചയാണ്.

  നാല് പതിറ്റാണ്ടും കഴിഞ്ഞൊഴുകുന്ന സൗഹൃദ താഴ്വര കൂടിയാണ് ഇവരുടേത്. രണ്ടുപേരുടെയും രണ്ടാം തലമുറയും മലയാള സിനിമയിൽ പ്രവേശിച്ചു കഴിഞ്ഞു. മമ്മൂട്ടിയുടെ സപ്തതി വേളയിൽ പ്രിയപ്പെട്ട 'ഇച്ചാക്കയ്‌ക്ക്‌' ജന്മദിനാശംസയുമായി മോഹൻലാൽ ഫേസ്ബുക്ക് വീഡിയോയിൽ എത്തുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ചുവടെ:

  "പ്രിയപ്പെട്ട, ഇച്ചാക്കാ, ജന്മദിനാശംസകൾ. ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. കാരണം ഇത് എന്റെയും കൂടി ജ്യേഷ്‌ഠസഹോദരന്റെ പിറന്നാളാണ്. സഹോദര നിർവിശേഷമായ വാത്സല്യം കൊണ്ട്, ജ്യേഷ്‌ഠ തുല്യമായ കരുതൽ കൊണ്ട് ജീവിതത്തിലെയും പ്രൊഫഷണൽ ജീവിതത്തിലെയും എല്ലാ ഉയർച്ച താഴ്ചകളിലും സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിധ്യമാണ് എനിക്ക് മമ്മുക്ക. അദ്ദേഹത്തിന്റെ ജന്മനാൾ ഞാനും എന്റെ കുടുംബവും ഒപ്പം ആഘോഷിക്കുന്നു. ഇതുപോലൊരു പ്രതിഭയ്‌ക്കൊപ്പം ജീവിക്കാനാവുന്നുവെന്നത് തന്നെ സുകൃതം. അഭിനയത്തിൽ തന്റേതായ ശൈലി കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച ഇച്ചാക്കക്കൊപ്പം, എന്റെയും പേര് വായിക്കപ്പെടുന്ന എന്നത് ഏറെ സന്തോഷം നൽകുന്നു.  നാല് പതിറ്റാണ്ടിനിടെ ഞങ്ങൾ ഒന്നിച്ചത് 53 സിനിമകളിൽ. ഒന്നിച്ചു നിർമ്മിച്ചത് അഞ്ചു സിനിമകൾ. ഇതൊക്കെ വിസ്മയമെന്നേ കരുതാനാവൂ. ലോകത്തൊരു ഭാഷയിലും ഇത്തരമൊരു ചലച്ചിത്ര കൂട്ടായ്മ ഉണ്ടായിക്കാണില്ല. ചെയ്യാനിരിക്കുന്ന വേഷങ്ങൾ ചെയ്തവയെക്കാൾ മനോഹരം എന്നാണ് ഞാൻ കരുതുന്നത്. ഇച്ചാക്കയിൽ നിന്നും ഇനിയും മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്ക് തന്നെയും കൂടുതൽ നല്ല കഥാപാത്രങ്ങളും മികച്ച സിനിമകളും ലഭിക്കട്ടെ എന്നാശംസിക്കുന്നു. ബഹുമതികളുടെ ആകാശത്തിൽ ഇനിയുമേറെ ഇടം കിട്ടട്ടെ എന്നും ഇനിയും ഞങ്ങൾക്കൊന്നിക്കാവുന്ന മികച്ച സിനിമകൾ ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു. ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി എന്റെ ഈ ജ്യേഷ്‌ഠസഹോദരനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്നാശംസിച്ചു കൊണ്ട് സ്നേഹത്തിന്റെ മധുരം ചാലിച്ച് ഇച്ചാക്കയ്ക്ക് എന്റെ പിറന്നാൾ ഉമ്മ."

  പടയോട്ടത്തിലൂടെയാണ് മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ടിന് തുടക്കം. ശേഷം 80-90 കളിലെ പല ചിത്രങ്ങളിലും ഇവർ ഒന്നിച്ചുള്ള ഫ്രയിമുകൾ വെള്ളിത്തിരയിൽ നിറഞ്ഞു. പാവം പൂർണ്ണിമ, എന്തിനോ പൂക്കുന്ന പൂക്കൾ, അങ്ങാടിക്കപ്പുറത്ത്, അവിടത്തെപ്പോലെ ഇവിടെയും, നമ്പർ 20 മദ്രാസ് മെയിൽ, വാർത്ത, ഹരികൃഷ്ണൻസ് എന്നിങ്ങനെ ഒരുപറ്റം നല്ല ചിത്രങ്ങളിൽ ഇവർ ഒന്നിച്ചെത്തി. ഹരികൃഷ്ണൻസിനു ശേഷം ഒരു നീണ്ട ഇടവേള ഉണ്ടായി. പിന്നീട് 20-20 എന്ന ചിത്രത്തിലാണ് ഇവർ വീണ്ടും ഒന്നിച്ചത്.

  Summary: As Mammootty turns 70 years today, Mohanlal wishes him success and good health in a Facebook video
  Published by:user_57
  First published: