നിങ്ങൾക്കെല്ലാം ഇഷ്ടം വിവാദങ്ങളാണ്; സത്യമല്ല: ചിയേഴ്സ് പറഞ്ഞ് ഫേസ്ബുക് ലൈവ് വീഡിയോയിൽ ബാല
Last Updated:
2019 ജനുവരിയിലാണ് ഡിവോഴ്സ് ഫയൽ ചെയ്തത്
വിവാദങ്ങൾക്കു മറുപടിയുമായി നടൻ ബാല ഫേസ്ബുക് വിഡിയോയിൽ. അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു തെറ്റായ പ്രചാരണം വന്നതിനു പിന്നാലെയാണ് ബാല ലൈവ് വീഡിയോയുമായി എത്തുന്നത്. ബാലയുടെ വിവാഹം ഉറപ്പിച്ചു, കല്യാണം കഴിച്ചു എന്ന പ്രചാരണത്തിനെതിരെയാണ് ബാല പ്രതികരിച്ചിരിക്കുന്നത്. ഇത് പറഞ്ഞ യൂട്യൂബ് വീഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതുവരെ കണ്ടിരിക്കുന്നത്. വിദ്യാർത്ഥിനിയായ ഒരു സീരിയൽ അഭിനേത്രിയുമായി ബന്ധപ്പെടുത്തിയാണ് വാർത്ത പരക്കുന്നത്.
"സത്യമോ, നല്ലതോ കാണാൻ നിങ്ങൾക്ക് താൽപ്പര്യമില്ല. വിവാദങ്ങളാണ് ഭയങ്കര ഇഷ്ടം, ആയിക്കോട്ടെ, അത് മനുഷ്യന്റെ അടിസ്ഥാന മനഃശാസ്ത്രമാണ്. സോഷ്യൽ മീഡിയ വളരെ പവർഫുൾ ആണ്. നല്ലതിന് വേണ്ടി നമുക്കൊരുപാട് കാര്യങ്ങൾ പറയാൻ പറ്റും. പക്ഷെ ഇത് വളരെ അപകടകരമായിരിക്കുന്നു. എന്നെ സംബന്ധിച്ച് കഴിഞ്ഞ രണ്ട് മൂന്നു വർഷങ്ങളായി കുറെ വിവാദങ്ങളും, വേദനിപ്പിക്കുന്ന രീതിയിൽ കുറെ തെറ്റായ കാര്യങ്ങളും വരുന്നുണ്ട്. പക്ഷെ ഞാൻ ഇതൊന്നും മൈൻഡ് ചെയ്യാറില്ല. എൻ്റെ മനസ്സ് എത്ര വേദനിച്ചാലും, ഞാൻ കാരണം നാല് പേര് സന്തോഷമായിരിക്കണം. എൻ്റെ മുഖത്തെപ്പോഴും ചിരി ഉണ്ടാകും, എന്നെ കണ്ടു നിങ്ങളും സന്തോഷത്തോടെയിരിക്കണം. അത് കൊണ്ട് ഞാൻ ഒരുപാട് കാര്യങ്ങൾ പറയാറില്ല."
advertisement
"സീരിയൽ രംഗത്ത് നിന്നുമുള്ള വരുമാനം കൊണ്ട് കഷ്ടപ്പെടുന്ന കുടുംബത്തെ നോക്കുന്ന കുട്ടിയാണ്. ജീവിതത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം സ്റ്റേജിലാണ് ഞാൻ ആ കുട്ടിയെ കണ്ടിട്ടുള്ളത്. നിങ്ങൾ എന്നെക്കുറിച്ചു ഇത്രയും കാലം വ്യാജ വാർത്ത കൊടുത്തു. ബാലക്ക് എന്ത് വേണമെങ്കിലും താങ്ങാൻ പറ്റും. നാളെ ആ പെൺകുട്ടിക്ക് ഒരു വിവാഹാലോചന വന്നാൽ, ഇത് ബാധിക്കില്ലേ? സോഷ്യൽ മീഡിയ ആ കുടുംബത്തെ എത്ര വലിയ അപകടത്തിലേക്കാണ് തള്ളിയിട്ടത്?" ബാല ചോദിക്കുന്നു.
ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബാലയുടെ ആരാധികയായ പെൺകുട്ടി ഒരു ഓട്ടോഗ്രാഫ് വാങ്ങിയത് പങ്കു വച്ചതാണ് എല്ലാത്തിനും തുടക്കമിട്ടത്. ഒപ്പം ഗായിക റിമി ടോമിയെക്കുറിച്ചും മോശം പരാമർശം നടത്തിയതും ബാല ചൂണ്ടിക്കാണിക്കുന്നു. കേരളത്തിൽ പ്രളയം വരുന്നതിനും വളരെ മുൻപ് ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി റിമിയും, ബാലയും സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്തു വരികയായിരുന്നു. ഒരു കൈ കൊടുക്കുന്നത്, മറു കൈ അറിയരുതെന്ന് നിർബന്ധമുള്ളത് കൊണ്ട് ഇതിവർ പുറത്തു പറയാതെ വച്ചിരിക്കുകയായിരുന്നു.
advertisement
"കേരളത്തിലെ ആശ്രമങ്ങൾക്കും, പാവപ്പെട്ടവർക്കും ഈ ഗ്രൂപ്പ് വഴി സഹായം ചെയ്യാറുണ്ട്. പുബ്ലിസിറ്റിക്കു വേണ്ടി ഞാനും, റിമിയും എപ്പോഴെങ്കിലും ഒരു ഫേസ്ബുക് ഫോട്ടോ എങ്കിലും ഇട്ടിട്ടുണ്ടോ? ഞാൻ നല്ലൊരു കലാകാരനാണ്. അത്തരം പബ്ലിസിറ്റിയുടെ ആവശ്യമില്ല. എൻ്റെ അഭിനയം നിങ്ങൾക്കിഷ്ടപ്പെട്ടാൽ അത് മതി. ഈ നന്മയൊന്നും ആർക്കും സംസാരിക്കാനില്ല," ബാല പറയുന്നു.
ഇത്തരം പ്രചാരണങ്ങൾ കുറ്റകൃത്യം ആണെന്നും ബാല ഓർമ്മിപ്പിക്കുന്നു. തന്റെ സ്വകാര്യ ജീവിതത്തിൽ ചില കാര്യങ്ങളെ സംബന്ധിച്ച് കേസ് നടക്കുകയാണ്. അതേക്കുറിച്ചും ഇതുവരെ സമൂഹ മാധ്യമങ്ങളിൽ നടന്നത് നുണ പ്രചാരണങ്ങളാണെന്നും ബാല ഓർമ്മിപ്പിക്കുന്നു.
advertisement
"2019 ജനുവരിയിലാണ് ഡിവോഴ്സ് ഫയൽ ചെയ്തത്. അത് വരെ സമൂഹ മാധ്യമങ്ങളിൽ വന്നതൊന്നും ശരിയായ വിവരങ്ങൾ അല്ല. പക്ഷെ ഞാൻ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. എന്ത് കൊണ്ട്? പോട്ടെ എന്ന് കരുതി. ശബ്ദത്തിനേക്കാളും നിശ്ശബ്ദതക്ക് ഒരുപാട് അർത്ഥങ്ങളുണ്ട്. തുറന്നു സംസാരിക്കാൻ കഴിഞ്ഞാൽ ബാല ജയിക്കും.ആരും എന്നെ പ്രകോപിപ്പിക്കരുത്. എൻ്റെ മകളെ ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുന്നു. ആ ഒരു സ്നേഹത്തിനു വേണ്ടി മാത്രം ഞാൻ നിശ്ശബ്ദനാകുന്നു." നല്ലവരായ ജനങ്ങൾ ഒപ്പമുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായി പറഞ്ഞാണ് ബാല വീഡിയോ അവസാനിപ്പിക്കുന്നത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 25, 2019 12:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
നിങ്ങൾക്കെല്ലാം ഇഷ്ടം വിവാദങ്ങളാണ്; സത്യമല്ല: ചിയേഴ്സ് പറഞ്ഞ് ഫേസ്ബുക് ലൈവ് വീഡിയോയിൽ ബാല










