അമല പോളിൻറെ മുൻ ഭർത്താവ് വീണ്ടും വിവാഹിതനാവുന്നു; വധു ഡോക്ടറാണ്
Last Updated:
Amala Paul's ex-husband Vijay getting married again | ജൂലൈ മാസം തന്നെ വിവാഹമുണ്ടാവും
തമിഴ് സിനിമാ സംവിധായകനും നടി അമല പോളിൻറെ മുൻ ഭർത്താവുമായ എ.എൽ. വിജയ് പുനർവിവാഹിതനാവുന്നു. വധു ഐശ്വര്യ ഡോക്ടറാണ്. വിവാഹത്തെപ്പറ്റി ഔദ്യോഗിക പ്രസ് റിലീസ് അയച്ചാണ് വിജയ് വാർത്ത സ്ഥിരീകരിച്ചത്. ജൂലൈ മാസം തന്നെ വിവാഹമുണ്ടാവും. തിയതി പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചടങ്ങാവുമിത്.
From the desk of Director #Vijay on his Wedding with Dr. R. Aishwarya. @DoneChannel1
Advanced wishes to the couple! pic.twitter.com/lyKZrLf7zv
— Ramesh Bala (@rameshlaus) June 29, 2019
2014ൽ ആണ് അമല പോളുമായുള്ള ബന്ധം വിജയ് തുറന്നു പറഞ്ഞത്. ശേഷം അതെ വർഷം തന്നെ ഇരുവരും വിവാഹിതരായി. ചെന്നൈയിൽ വച്ചായിരുന്നു വിവാഹം. ശേഷം 2017ൽ ഇവർ വിവാഹ ബന്ധം വേർപെടുത്തി. ശേഷം അമല സിനിമയിൽ സജീവമാവുകയും ചെയ്തു. അമലയുടെ അടുത്ത ചിത്രം ആടൈ ഈ മാസം പുറത്തിറങ്ങാനിരിക്കെയാണ് വിജയ്‌യുടെ വിവാഹ വാർത്ത പ്രഖ്യാപനവും. കിരീടം, താണ്ഡവം, മദ്രാശ്ശിപട്ടണം, ദൈവ തിരുമകൾ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് വിജയ്. മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 01, 2019 11:53 AM IST