Oru Thekkan Thallu Case | 'മുക്കാ മണിക്കൂറ് അണ്ണൻ നിന്നടിച്ച്'; 'ഒരു തെക്കൻ തല്ല് കേസ്' ട്രെയ്‌ലർ

Last Updated:

An engaging trailer launched for Oru Thekkan Thallu Case movie | സെപ്റ്റംബർ 8 ആണ് റിലീസ് തിയതി

ഒരു തെക്കൻ തല്ലു കേസ്
ഒരു തെക്കൻ തല്ലു കേസ്
അടിയുടെ പൊടിപൂരവുമായി ബിജു മേനോൻ ചിത്രം 'ഒരു തെക്കൻ തല്ല് കേസ്' (Oru Thekkan Thallu Case) ട്രെയ്‌ലർ. ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത് എൻ. സംവിധാനം ചെയ്യുന്ന സിനിമയിൽ പത്മപ്രിയ ഒരു ഇടവേളയ്ക്ക് ശേഷം നായികയായി അഭിനയിക്കുന്നു. റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. സെപ്റ്റംബർ 8 ആണ് റിലീസ് തിയതി.
ഇ ഫോർ എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ.കെ. എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജി.ആര്‍. ഇന്ദുഗോപന്റെ 'അമ്മിണി പിള്ള വെട്ടു കേസ് ' എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു.
ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എൻ. 'ബ്രോ ഡാഡി' യുടെ സഹ എഴുത്തുകാരൻ കൂടിയാണ് ശ്രീജിത്ത് എൻ.
advertisement
സംഗീതം-ജസ്റ്റിന്‍ വര്‍ഗ്ഗീസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- റോഷന്‍ ചിറ്റൂര്‍; ലൈന്‍ പ്രൊഡ്യൂസർ- ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, കല- ദിലീപ് നാഥ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- അനീഷ് അലോഷ്യസ്, എഡിറ്റർ- മനോജ് കണ്ണോത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രണവ് മോഹൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
പത്തൊൻപതാം നൂറ്റാണ്ടിന്റെ (Pathonpatham Noottandu) ട്രെയ്‌ലർ ഒരു കോടി യുട്യൂബ് വ്യൂസ് പിന്നിട്ടു. ട്രെയ്‌ലർ റിലീസ് ചെയ്ത് ഏഴു ദിവസം കൊണ്ടാണ് ഒരു കോടി എത്തിയത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ വിനയൻ (Vinayan) സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 8നാണ് റിലീസ്. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ സിജു വിൽസൻ (Siju Wilson) കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിക്കും.
advertisement
'ടീസർ ഇറങ്ങിയ അന്ന് മുതൽ സിനിമാ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ ചിത്രം കാത്തിരിക്കുകയാണ്. ഇതിന് പിന്നാലെ വന്ന ട്രെയ്‌ലർ അവർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇത്രയും സ്വീകാര്യത ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന്' സംവിധായകൻ വിനയൻ പറഞ്ഞു.
സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി. പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, വിഷ്ണു വിനയൻ, ടിനി ടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Oru Thekkan Thallu Case | 'മുക്കാ മണിക്കൂറ് അണ്ണൻ നിന്നടിച്ച്'; 'ഒരു തെക്കൻ തല്ല് കേസ്' ട്രെയ്‌ലർ
Next Article
advertisement
'വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ രാഷ്ട്രീയ ഗൂഢാലോചന'; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
'വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ രാഷ്ട്രീയ ഗൂഢാലോചന'; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
  • വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.

  • വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്ന് തൃക്കാക്കര പൊലീസ് അന്വേഷണസംഘം വ്യക്തമാക്കി.

  • വേടൻ എവിടെയും പോയിട്ടില്ലെന്നും ജനങ്ങളുടെ മുന്നിൽ ജീവിച്ചുമരിക്കാനാണ് താൻ വന്നതെന്നും പറഞ്ഞു.

View All
advertisement