പത്തൊൻപതാം നൂറ്റാണ്ടിന്റെ (Pathonpatham Noottandu) ട്രെയ്‌ലർ ഒരു കോടി യുട്യൂബ് വ്യൂസ് പിന്നിട്ടു. ട്രെയ്‌ലർ റിലീസ് ചെയ്ത് ഏഴു ദിവസം കൊണ്ടാണ് ഒരു കോടി എത്തിയത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ വിനയൻ (Vinayan) സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 8നാണ് റിലീസ്. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ സിജു വിൽസൻ (Siju Wilson) കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിക്കും.
'ടീസർ ഇറങ്ങിയ അന്ന് മുതൽ സിനിമാ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ ചിത്രം കാത്തിരിക്കുകയാണ്. ഇതിന് പിന്നാലെ വന്ന ട്രെയ്‌ലർ അവർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇത്രയും സ്വീകാര്യത ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന്' സംവിധായകൻ വിനയൻ പറഞ്ഞു.
സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി. പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനി ടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.
റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീതം പകർന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സംഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
സുപ്രീം സുന്ദർ, രാജശേഖർ, മാഫിയാ ശശി എന്നിവർ ഒരുക്കിയ സംഘടന രംഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ: ബാദുഷ, അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കണ്ട്രോളർ: രാജൻ ഫിലിപ്പ്, പിആർ ആന്റ് മാർക്കറ്റിംഗ് : കണ്ടന്റ് ഫാക്ടറി, പി.ആർ.ഒ.- എ.എസ്. ദിനേശ്, മഞ്ജു ഗോപിനാഥ്.
Summary: Malayalam period drama 'Pathonpatham Noottandu' trailer notches 1 crore mark for the number of views on YouTube. Directed and scripted by Vinayan and bankrolled by Gokulam Movies under the aegis of Gokulam Gopalan, Siju Wilson reprises the role of Arattupuzha Velayudha Panicker, the warrior. New comer Kayadu Lohar plays the lady lead. The multi-starrer movie is scheduled for a release on September 8
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.