Big Brother review: first half: ദശാബ്ദത്തിലെ ആദ്യ മോഹൻലാൽ ചിത്രം ഇതുവരെ

Last Updated:

Read Big Brother movie review first half | നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും സിദ്ധിഖും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ, 2020 ലെ ആദ്യ മോഹൻലാൽ ചിത്രവും

ഇരട്ട ജീവപര്യന്തം അനുഭവിച്ചിട്ടും ജയിൽ മോചനം ലഭിക്കാനായി പിന്നെയും നാളുകൾ പലത് കാത്തിരിക്കേണ്ടി വരുന്നു സച്ചിദാനന്ദന്. അതിനായി ഇപ്പോഴും  വാതിലുകളിൽ മുട്ടുന്ന അയാളുടെ അനുജൻ. ആരാണ് ഇന്റലിജൻസ് പോലും 'ഭയക്കുന്ന' തടവുപുള്ളിയായ സച്ചിദാനന്ദൻ?  ഭയപ്പാടോടെ മാത്രം നോക്കികാണാൻ വേണ്ടി  കൊടും പാതകം ചെയ്ത വ്യക്തിയാണോ ഇയാൾ?
ഭൂത കാലവും വർത്തമാനകാലവും മാറിമറിയുന്ന ഫ്രയിമുകളിലൂടെ രണ്ടനുജന്മാരുടെ 'ബിഗ് ബ്രദറായ' സച്ചിയുടെ ജീവിതം ആരംഭിക്കുന്നു. രണ്ട് പതിറ്റാണ്ടിലേറെ  ഇരുമ്പഴിക്കുള്ളിലായിരുന്നു സച്ചി എന്ന് പുറം ലോകം ധരിച്ചിരുന്നെങ്കിൽ, നിഗൂഢത നിറഞ്ഞ മറ്റെന്തോ കൂടി അയാൾക്കുണ്ട്. ഇരുട്ടിൽ നിന്നും തെളിഞ്ഞു വരുന്ന മറ്റൊരു ഭൂതകാലം. വർത്തമാനത്തിന് ഒഴിഞ്ഞു മാറി പോകാൻ സാധിക്കാത്ത ഭൂതകാലം.
ആറ് വർഷത്തെ ഇടവേളക്ക് ശേഷമുള്ള മോഹൻലാൽ-സിദ്ധിഖ് കൂട്ടുകെട്ടാണ് ബിഗ് ബ്രദർ. സച്ചിദാനന്ദൻ എന്ന മോഹൻലാൽ കഥാപാത്രത്തെ ചുറ്റിപറ്റി സഞ്ചരിക്കുന്ന രീതിയിലാണ് കഥയുടെ സഞ്ചാരം. സസ്പെൻസ് ആക്ഷൻ  ത്രില്ലറിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് എന്താണോ, അതെല്ലാം അടങ്ങിയ ആദ്യ പകുതി,  രണ്ടാം പകുതിയിലേക്കുള്ള ക്ഷണം നൽകുന്നു. ജയിലിന് പുറത്തെ  സച്ചിദാനന്ദന്റെ  ജീവിതം ഇനി എങ്ങോട്ട്? സച്ചിയുടെ നിയോഗമെന്ത്?
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
Big Brother review: first half: ദശാബ്ദത്തിലെ ആദ്യ മോഹൻലാൽ ചിത്രം ഇതുവരെ
Next Article
advertisement
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement