ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി

Last Updated:

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ബലാത്സം​ഗം ചെയ്തെന്നാണ് സിദ്ദിഖിനെതിരെയുള്ള കേസ്

News18
News18
തിരുവനന്തപുരം: ബലാത്സം​ഗ കേസിൽ ജാമ്യത്തില്‍ കഴിയുന്ന നടൻ സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് അനുമതി നൽകിയത്. യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് ഒരു മാസത്തേക്ക് അനുമതി.
സെപ്റ്റംബർ 19 മുതല്‍ 24 വരെ യുഎഇയിലും അടുത്ത മാസം 13 മുതല്‍ 18 വരെ ഖത്തറിലും പോകാന്‍ അനുമതി തേടിയാണ് സിദ്ദീഖ് കോടതിയെ സമീപിച്ചത്. യാത്ര കഴിഞ്ഞതിന് ശേഷം പാസ്പോർട്ട് തിരികെ കോടതിയിൽ ഏൽപ്പിക്കണമെന്നാണ് വ്യവസ്ഥ. തനിക്ക് വിദേശത്ത് ചില സിനിമ ചിത്രീകരണങ്ങളും ചില ചടങ്ങുകളിലും പങ്കെടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് പാസ്‌പോര്‍ട്ട് വിട്ടുകിട്ടാനായി സിദ്ദിഖ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ബലാത്സം​ഗം ചെയ്തെന്നാണ് സിദ്ദിഖിനെതിരെയുള്ള കേസ്.
advertisement
നടി പരാതിയിൽ ഉന്നയിച്ച ദിവസം സിദ്ദീഖ് ഹോട്ടലിൽ താമസിച്ചിരുന്നതായും നടി അവിടെ എത്തിയിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. നടിയുമായി സിദ്ദീഖ് നടത്തിയ സംഭാഷണങ്ങളുടെ ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
Next Article
advertisement
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement