Oru Thekkan Thallu Case | ഓണപ്പടത്തിന്റെ കാര്യത്തിൽ തീരുമാനമായി; ബിജു മേനോന്റെ 'ഒരു തെക്കൻ തല്ലു കേസ്' ടീസർ

Last Updated:

അമ്മിണിപ്പിള്ളയായി ബിജു മേനോനും ഭാര്യ രുക്മിണിയായി പത്മപ്രിയയും അഭിനയിക്കുന്നു

ഒരു തെക്കൻ തല്ലു കേസ്
ഒരു തെക്കൻ തല്ലു കേസ്
നടൻ ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത് എൻ. സംവിധാനം ചെയ്യുന്ന 'ഒരു തെക്കൻ തല്ലു കേസ്' (Oru Thekkan Thallu Case) എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ദേശീയ അവാർഡ് ജേതാവായ ബിജു മോനോടൊപ്പം (Biju Menon), രണ്ടു തവണ കേരള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും നേടിയ പത്മപ്രിയ നായികയായി ഒരു ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിൽ അഭിനയിക്കുന്നു. റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ചിത്രം ഓണം റിലീസായി തിയേറ്ററിലെത്തും.
E4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. എഴുത്തുകാരനും പത്ര പ്രവർത്തകനുമായ ജി.ആര്‍. ഇന്ദുഗോപന്റെ 'അമ്മിണി പിള്ള വെട്ടു കേസ്' എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടൻ തിരക്കഥ സംഭാഷണമെഴുതുന്നു.
ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എൻ. ഈ വര്‍ഷത്തെ ജനപ്രിയ ചിത്രങ്ങളിലൊന്നായ 'ബ്രോ ഡാഡിയുടെ' സഹ എഴുത്തുകാരൻ കൂടിയാണ് ശ്രീജിത്ത് എൻ.
advertisement
സിനിമയെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിച്ച ശ്രീജിത്ത്, കുറച്ച് തമാശയുള്ള ഒരു സിനിമയായിരിക്കും ഇതെന്ന് വെളിപ്പെടുത്തിയിരുന്നു. എൺപതുകളുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പീരിയഡ് മൂവിയാണിതെന്നും കഥാസങ്കൽപ്പവും കഥാപാത്രങ്ങളും ചെറുകഥ പോലെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നടി പത്മപ്രിയയുടെ മടങ്ങിവരവ് ചിത്രം കൂടിയാണിത്. “പത്മപ്രിയ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നു, ഞങ്ങൾ സ്‌ക്രിപ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ആ കഥാപാത്രത്തെ അവർ അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അവരുടെ പ്രായത്തിലെ കഥാപാത്രത്തിനായി ഞങ്ങൾക്ക് വളരെയധികം ഓപ്ഷനുകൾ ഇല്ലായിരുന്നു, അതിനാൽ ഞങ്ങൾ പത്മപ്രിയയെ മനസ്സിൽ വെച്ചാണ് എഴുതിയത്. ഞങ്ങൾ കഥ പറഞ്ഞപ്പോൾ അവർ അത് ചെയ്യാൻ സമ്മതിച്ചു," എന്ന് സംവിധായകൻ പറയുകയുണ്ടായി.
advertisement
അമ്മിണിപ്പിള്ളയായി ബിജു മേനോനും ഭാര്യ രുക്മിണിയായി പത്മപ്രിയയും അഭിനയിക്കുന്നു.
സംഗീതം- ജസ്റ്റിന്‍ വര്‍ഗ്ഗീസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ- ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, കല- ദിലീപ് നാഥ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- അനീഷ് അലോഷ്യസ്, എഡിറ്റർ- മനോജ് കണ്ണോത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രണവ് മോഹൻ. പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: An action-packed thrilling teaser has come for Biju Menon movie Oru Thekkan Thallu Case. The film of the national award-winning actor is slated as an Onam release
മലയാളം വാർത്തകൾ/ വാർത്ത/Film/
Oru Thekkan Thallu Case | ഓണപ്പടത്തിന്റെ കാര്യത്തിൽ തീരുമാനമായി; ബിജു മേനോന്റെ 'ഒരു തെക്കൻ തല്ലു കേസ്' ടീസർ
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement