മരിച്ച മകളുടെ മുഖം പോലും അവസാനമായി കാണാൻ കഴിഞ്ഞില്ല; ഈ ബോളിവുഡ് നടിയ്ക്ക് എന്താണ് സംഭവിച്ചത്?

Last Updated:
മക്കളോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടെയാണ് ദുരന്തം മൗഷുമിയുടെ ജീവിതത്തിൽ കടന്നുവരുന്നത്
1/9
 ബോളിവുഡിൽ ഒരു കാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു മൗഷുമി ചാറ്റർജി. എങ്കിലും അവരുടെ സ്വകാര്യജീവിതം ഏറെ ദുരന്തങ്ങൾ നിറഞ്ഞതായിരുന്നു. ഒരു ഘട്ടത്തിൽ സ്വന്തം മകളുടെ സമാധാനപരമായ മരണത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുന്ന അവസ്ഥയിലേക്ക് വരെ അവർ എത്തി.

advertisement
2/9
 1970-കളിൽ ബോളിവുഡിലെ മുൻനിര നായികയായിരുന്ന മൗഷുമി, അമിതാഭ് ബച്ചൻ, ജിതേന്ദ്ര, വിനോദ് മെഹ്‌റ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച് ശ്രദ്ധ നേടി. 'റോട്ടി കപ്ഡ ഔർ മകാൻ', 'അനുരാഗ്', 'ബെനാം', 'മൻസിൽ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ അവർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

3/9
 10-ാം വയസ്സിൽ 'ബാലിക വധു' എന്ന ബംഗാളി സിനിമയിലൂടെയാണ് മൗഷുമി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. സൗന്ദര്യവും അഭിനയമികവും കാരണം വളരെ ചെറുപ്പത്തിൽ തന്നെ ബോളിവുഡിൽ അവർക്ക് വലിയ സ്വീകാര്യത ലഭിച്ചു.

4/9
 15-ാം വയസ്സിൽ ജയന്ത് മുഖർജിയെ വിവാഹം കഴിക്കുമ്പോൾ മൗഷുമി പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. അക്കാലത്ത് ശൈശവവിവാഹം സാധാരണമായിരുന്നത് കൊണ്ടാണ് ഇത്ര ചെറുപ്പത്തിൽ വിവാഹം നടന്നത്. വിവാഹശേഷം അഭിനയം തുടർന്ന മൗഷുമി 17-ാം വയസ്സിൽ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി.

5/9
 മൗഷുമിക്ക് രണ്ട് പെൺമക്കളാണ് ഉണ്ടായിരുന്നത് - പായൽ, മേഘ. മക്കളോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടെയാണ് ദുരന്തം മൗഷുമിയുടെ ജീവിതത്തിൽ കടന്നുവരുന്നത്. മകൾ പായലിന് വിവാഹ ശേഷം ടൈപ്പ്-1 പ്രമേഹം കാരണം ഗുരുതരാവസ്ഥയിലാവുകയും മൂന്ന് വർഷത്തോളം കോമയിൽ കഴിയുകയും ചെയ്തു.

6/9
 പായലിനെ കാണാൻ ഭർത്താവിൻ്റെ കുടുംബം അനുവദിക്കാത്തതിനെ തുടർന്ന് മകളെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൗഷുമി കോടതിയെ സമീപിച്ചു. ഇതിനു പിന്നാലെയാണ് മകളുടെ രോഗവിവരം പൊതുസമൂഹം അറിയുന്നത്.

7/9
 വേദന സഹിക്കാൻ കഴിയാതെ മകൾ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ താൻ ദൈവത്തോട് അവളുടെ സമാധാനപരമായ മരണത്തിനായി പ്രാർത്ഥിച്ചെന്ന് മൗഷുമി അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. "എൻ്റെ മകൾ വളരെ സുന്ദരിയായിരുന്നു. പക്ഷേ അവൾ അനുഭവിച്ച വേദന സഹിക്കാൻ കഴിയാത്തതായിരുന്നു. അതുകൊണ്ടാണ് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചത്," അവർ വിതുമ്പലോടെ പറഞ്ഞു.

8/9
 മൗഷുമിയുടെ പ്രാർത്ഥന പോലെ 2019-ൽ പായൽ മരണത്തിന് കീഴടങ്ങി. എങ്കിലും മകൾ മരിച്ചപ്പോൾ പോലും അവൾക്ക് അവസാനമായി ഒരു നോക്ക് കാണാൻ മൗഷുമിക്ക് സാധിച്ചില്ല. പായലിന്റെ ഭർത്താവിൻ്റെ വീട്ടുകാരുമായുള്ള തർക്കങ്ങൾ കാരണം സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ മൗഷുമിക്ക് കഴിഞ്ഞില്ല.

9/9
 മരുമകനും അദ്ദേഹത്തിന്റെ വീട്ടുകാരുമാണ് മകളുടെ മുഖം അവസാനമായി കാണാൻ അനുവദിക്കാത്തതിന് കാരണമെന്ന് മൗഷുമി ആരോപിച്ചു. കൂടാതെ, മകളുടെ ചികിത്സാ ബില്ലുകൾ അടയ്ക്കാൻ മരുമകൻ വിസമ്മതിച്ചതിനെ തുടർന്ന് മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കേണ്ടി വന്നെന്നും അവർ പറഞ്ഞു. ഇന്നും ഈ ദുരന്തത്തിൽ നിന്ന് തങ്ങളുടെ കുടുംബം മുക്തി നേടിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ടയറിന് അടിയിൽ ചെറുനാരങ്ങാ വച്ച് വണ്ടി ഇറക്കിയ യുവതി രണ്ടാം നിലയിൽ നിന്ന് താഴേക്ക്

  • മഹീന്ദ്ര ഥാർ ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ വാഹനം ഒന്നാം നിലയിൽ നിന്ന് താഴേക്ക് പതിച്ചു.

  • 29കാരിയായ മാനി പവാറും ഷോറൂം ജീവനക്കാരനായ വികാസും വാഹനത്തിൽ ഉണ്ടായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

  • അപകടത്തിൽ ഇരുവരും ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

View All
advertisement