നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഒരു തെക്കൻ തല്ലുകേസുമായി ബിജു മേനോൻ; ചിത്രം 'അമ്മിണിപിള്ള വെട്ടുകേസ്' എന്ന ചെറുകഥ അടിസ്ഥാനമാക്കി

  ഒരു തെക്കൻ തല്ലുകേസുമായി ബിജു മേനോൻ; ചിത്രം 'അമ്മിണിപിള്ള വെട്ടുകേസ്' എന്ന ചെറുകഥ അടിസ്ഥാനമാക്കി

  Biju Menon plays the lead in Oru Thekkan Thallu Case | നടി പത്മപ്രിയ ഒരു ഇടവേളയ്ക്ക് ശേഷം നായികയായി ഈ ചിത്രത്തിൽ അഭിനയിക്കുന്നു

  • Share this:
   നടൻ ബിജു മേനോൻ നായകനാവുന്ന പുതിയ സിനിമയ്ക്ക് 'ഒരു തെക്കൻ തല്ലു കേസ്' എന്ന് പേരിട്ടു. നവാഗതനായ ശ്രീജിത്ത് എന്‍. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബിജു മേനോനൊപ്പം, രണ്ടുതവണ കേരള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും നേടിയ പത്മപ്രിയ ഒരു ഇടവേളയ്ക്ക് ശേഷം നായികയായി അഭിനയിക്കുന്നു.

   യുവ താരങ്ങളായ റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. E4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു.

   എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജി.ആര്‍. ഇന്ദുഗോപന്റെ 'അമ്മിണി പിള്ള വെട്ടു കേസ്' എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു.

   ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എൻ. വരാനിരിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ 'ബ്രോ ഡാഡിയുടെ' സഹ രചയിതാവ് കൂടിയാണ് ശ്രീജിത്ത് എൻ.

   സംഗീതം- ജസ്റ്റിന്‍ വര്‍ഗ്ഗീസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ- ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്.

   അടുത്തിടെ പുറത്തിറങ്ങിയ 'ആർക്കറിയാം' സിനിമയാണ് ബിജു മേനോന്റെ ഏറ്റവും പുതിയ ചിത്രം. ഈ സിനിമയിൽ 72 വയസ്സുള്ള റിട്ടയേർഡ് അധ്യാപകന്റെ വേഷമാണ് ബിജു മേനോന്. വയോധികൻ്റെ ഗെറ്റപ്പിലാണ് ബിജു മേനോൻ ചിത്രത്തിൽ വേഷമിട്ടത്.

   2020ൽ റിലീസ് ചെയ്ത ബിജു മേനോൻ ചിത്രം 'അയ്യപ്പനും കോശിയും' സൂപ്പർഹിറ്റ് ആയിരുന്നു.   Also read: പൃഥിരാജിന്റ മോഹൻലാൽ ചിത്രം തെലങ്കനായിലേക്ക്; സീരിയലിന് കൊടുത്ത സൗകര്യം പോലും സിനിമക്ക് നൽകിയില്ലെന്ന് ഫെഫ്ക

   പൃഥ്വിരാജ്‌ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഉൾപ്പെടെ ഏഴോളം സിനിമകളാണ്‌ തെലങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. മറ്റു പല ചിത്രങ്ങളും അന്യ സംസ്ഥാനങ്ങൾ തേടുന്നു. സീരിയലിനു കൊടുത്ത പിന്തുണ പോലും തങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിച്ചില്ലെന്ന് മലയാള സിനിമയിലെ കൂട്ടായ്‌മയായ ഫെഫ്ക. നിർമ്മാണ അനുമതി നൽകണമെന്ന് ഫെഫ്കയുടെ നേതൃത്വവും അതിൽ അംഗങ്ങളായിട്ടുള്ള 19 യൂണിയനുകളും ചേർന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു.

   "ഞങ്ങളുടെ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ്‌ തൊഴിൽ നഷ്ടമായിരിക്കുന്നത്‌. നിർമ്മാണ മേഖലയുൾപ്പടെവയ്ക്ക്‌ പ്രവർത്തിക്കാൻ തടസമില്ല, സിനിമാ ഷൂട്ടിഗ്‌ പാടില്ല എന്ന അവസ്ഥ സിനിമാ-സാംസ്കാരിക പ്രവർത്തകരോടും തൊഴിലാളികളോടും എന്നും കരുതൽ കാണിച്ചിട്ടുള്ള സർക്കാർ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. ആയതിനാൽ, മുഖ്യമന്ത്രി സത്വരമായി ഇടപെട്ടുകൊണ്ട്‌ എത്രയും പെട്ടെന്ന് ഷൂട്ടിംഗുകൾ പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു," ഫെഫ്കയുടെ പ്രസ്താവനയിൽ പറയുന്നു.

   Summary: Malayalam movie based on the short story 'Amminipilla Vettu Case' given the title 'Oru Thekkan Thallu Case'
   Published by:user_57
   First published:
   )}