കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
- Published by:Nandu Krishnan
- news18-malayalam
Last Updated:
കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസമെന്ന് പറഞ്ഞ് രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ ശിവംപേട്ട് മണ്ഡലിലാണ് സംഭവം. സംഭവത്തിൽ മമ്ത (23),ഇവരുടെ കാമുകനായ ഷെയ്ഖ് ഫയാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 4 ന് നടന്ന കുറ്റകൃത്യം മാസങ്ങളോളം ആരും അറിഞ്ഞിരുന്നില്ല. പിന്നീട് കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.ജൂൺ 4 ന് രാത്രിയിൽ കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ശിവംപേട്ട് മണ്ഡലത്തിലെ ഷബാഷ്പള്ളി ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു അഴുക്ക് ചാലിന് സമീപം കുഴിച്ചിട്ടതായി മമത സമ്മതിച്ചതിനെത്തുടർന്ന് പോലീസ് മമതയെയും കാമുകൻ ഷെയ്ഖ് ഫയാസിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.വെള്ളിയാഴ്ച അധികൃതർ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി.
മെയ് 21 ന് മമത തന്റെ രണ്ട് കുട്ടികളുമായി തന്റെ ഭർത്താവിന്റെ വീട്ടിലെത്തിയിരുന്നു. പിന്നീട് അമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇളയ മകളുമായി വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു.എന്നാൽ, പിന്നീട് യുവതിയേയും കുഞ്ഞിനേയും കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് മെയ് 27 ന് മമതയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് കോട്‌ല രാജു പൊലീസിൽ പരാതി നൽകി.വീട്ടുകാർ അന്വേഷിച്ചെങ്കിലും മമതയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല.
advertisement
മകളുമായി മംമ്ത പോയത് കാമുകൻ ഫയാസിനൊപ്പമായിരുന്നു.മംമ്തയുടെ ഫോൺ ട്രേസ് ചെയ്യാൻ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയാസിനൊപ്പം താമസിച്ചിരുന്ന മമ്തയെ സെപ്റ്റംബർ ആദ്യ വാരത്തിൽ വളരെ അപ്രതീക്ഷിതമായാണ് ആന്ധ്രപ്രദേശിലെ നരസരോപേട്ടിൽ പൊലീസ് ക്യാമറയിൽ പതിയുന്നത്. തുടർന്ന് സെപ്റ്റംബർ 11 ന് ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി അവരുടെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നു.തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ദമ്പതികളുടെ ഫോൺ പ്രധാന തെളിവായി കണ്ടെടുത്തിട്ടുണ്ടെന്നും ശിവംപേട്ട് സബ് ഇൻസ്പെക്ടർ മധുകർ റെഡ്ഡി പറഞ്ഞു.
Location :
Telangana
First Published :
September 15, 2025 6:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി