ദൃശ്യത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു എന്ന് റിപ്പോർട്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ മോഹൻലാലും തൃഷയും നായികാ നായകന്മാരായേക്കും എന്നും നവംബറിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം ഒരു ഫാമിലി ത്രില്ലർ ആവും എന്നും സൂചനയുണ്ട്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമാണ് ദൃശ്യം.
ഹേ ജൂഡ് എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ തൃഷ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. നിവിൻ പോളിയുടെ നായികയായിട്ടായിരുന്നു തുടക്കം.
ആദ്യ ചത്രവുമായി ജീത്തു തമിഴിൽ തുടക്കം കുറിച്ചിട്ടുണ്ട്. സൂര്യയും ജ്യോതികയും വേഷമിടുന്ന ചിത്രത്തിൽ മലയാളി താരം നിഖില വിമലും ഉണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.