Salman Khan | നീ എന്തെങ്കിലും ഒഴിക്ക്; ലുങ്കി ഉടുത്ത് മരണത്തിനു രണ്ടു ദിവസം മുൻപ് അദ്ദേഹം എന്നോടാവശ്യപ്പെട്ടു : സൽമാൻ ഖാൻ

Last Updated:
സാധാരണയെന്ന പോലെ അദ്ദേഹത്തിന്റെ വേഷം ലുങ്കിയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം...
1/6
ഹിന്ദി സിനിമയിൽ ഒരുകാലത്ത് നായികാനായകന്മാരായി ഒന്നിച്ചു തിളങ്ങി നിന്നവർ- കാജോൾ (Kajol), ട്വിങ്കിൾ ഖന്ന (Twinkle Khanna), സൽമാൻ ഖാൻ (Salman Khan), ആമിർ ഖാൻ (Aamir Khan) എന്നിവർ. ആമസോൺ പ്രൈം വീഡിയോയിൽ ഈ നാലുപേരും കൂടിയുള്ള 'ടൂ മച്ച് വിത്ത് കാജോൾ ആൻഡ് ട്വിങ്കിൾ' എന്ന പരിപാടിയുടെ ആദ്യ എപ്പിസോഡ് കഴിഞ്ഞ ദിവസം സ്‌ട്രീമിംഗ്‌ ആരംഭിച്ചിരുന്നു. സിനിമയിലും വ്യക്തിജീവിതത്തിലും അവർ പങ്കിടുന്ന ഊഷ്മളമായ ബന്ധത്തിന് ഉദാഹരണം കൂടിയയായി മാറി ഈ ഷോ. ആമിർ ഖാൻ, സൽമാൻ ഖാൻ എന്നിവർ ആയി മുഖ്യാതിഥികളായി പങ്കെടുക്കുന്ന പരിപാടിയിൽ ട്വിങ്കിൾ, കജോൾ എന്നിവരാണ് അവതാരകർ
ഹിന്ദി സിനിമയിൽ ഒരുകാലത്ത് നായികാനായകന്മാരായി ഒന്നിച്ചു തിളങ്ങി നിന്നവർ- കാജോൾ (Kajol), ട്വിങ്കിൾ ഖന്ന (Twinkle Khanna), സൽമാൻ ഖാൻ (Salman Khan), ആമിർ ഖാൻ (Aamir Khan) എന്നിവർ. ആമസോൺ പ്രൈം വീഡിയോയിൽ ഈ നാലുപേരും കൂടിയുള്ള 'ടൂ മച്ച് വിത്ത് കാജോൾ ആൻഡ് ട്വിങ്കിൾ' എന്ന പരിപാടിയുടെ ആദ്യ എപ്പിസോഡ് കഴിഞ്ഞ ദിവസം സ്‌ട്രീമിംഗ്‌ ആരംഭിച്ചിരുന്നു. സിനിമയിലും വ്യക്തിജീവിതത്തിലും അവർ പങ്കിടുന്ന ഊഷ്മളമായ ബന്ധത്തിന് ഉദാഹരണം കൂടിയയായി മാറി ഈ ഷോ. ആമിർ ഖാൻ, സൽമാൻ ഖാൻ എന്നിവർ ആയി മുഖ്യാതിഥികളായി പങ്കെടുക്കുന്ന പരിപാടിയിൽ ട്വിങ്കിൾ, കാജോൾ എന്നിവരാണ് അവതാരകർ
advertisement
2/6
ആദ്യ സിനിമ മുതലുള്ള തങ്ങളുടെ സൗഹൃദത്തെയും വ്യക്തിബന്ധങ്ങളെയും കുറിച്ച് ഒരുപാട് വിശേഷങ്ങൾ ഈ എപ്പിസോഡിൽ ഇവർ പങ്കുവെച്ചു. എന്നാൽ ഷോയിൽ ഏറ്റവും വികരാധീനമായി മാറിയ നിമിഷം സൽമാൻ ഖാൻ കാജോളിന്റെ അച്ഛനെ കുറിച്ച് ഓർത്ത അവസരമായിരുന്നു. 2008ൽ ഹൃദയാഘാതത്തെ തുടർന്നാണ് കാജോളിന്റെ പിതാവ് ഷോമു മുഖർജിയുടെ മരണം. ഷോമു മുഖർജി തനിക്കൊരു കുടുംബാംഗമായിരുന്നു എന്നും അദ്ദേഹം ഇടയ്ക്കിടെ തന്റെ വീട്ടിൽ സന്ദർശകനായി എത്തുമായിരുന്നു എന്നും സൽമാൻ ഓർത്തു (തുടർന്ന് വായിക്കുക)

3/6
കാജോളിന്റെ പിതാവും ഞാനും വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. അദ്ദേഹം മിക്കവാറും ആഴ്ചയിൽ രണ്ടു തവണയെങ്കിലും എന്റെ വീട്ടിൽ വരുമായിരുന്നു. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് വരെ അദ്ദേഹം എന്റെ വീട്ടിൽ വന്നു. സാധാരണയെന്ന പോലെ അദ്ദേഹത്തിന്റെ വേഷം ലുങ്കിയായിരുന്നു എന്ന് സൽമാൻ ഓർക്കുന്നു. അദ്ദേഹം അല്പം ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നു പോവുകയായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യം തൃപ്തികരമായിരുന്നില്ല

4/6
ഏറ്റവും അവസാനമായി അദ്ദേഹവുമായി നടത്തിയ ഒരു ആശയവിനിമയത്തെ കുറിച്ച് സൽമാൻ അയവിറക്കി. വർഷങ്ങളോളം ആ നിമിഷം മനസ്സിൽ തങ്ങിനിന്നതായി സൽമാൻ ഖാൻ. സൽമാന്റെ പിതാവുമായി അദ്ദേഹം വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. മുഖർജി കുടുംബം തങ്ങൾക്ക് അത്രയേറെ വേണ്ടപ്പെട്ടതാണ്. 'എടാ ഒരു ഡ്രിങ്ക് ഒഴിക്ക്' എന്നായിരുന്നു അദ്ദേഹം അവസാനമായി എന്നോട് ആവശ്യപ്പെട്ടത്. 'ഇല്ല ഷോമു ദാ, ഞാൻ ചെയ്യില്ല' എന്ന് ഞാനും. 'ഞാൻ രണ്ടു ദിവസത്തിനകത്ത് പോകുമെടാ, നീ ഒഴിക്കൂ' എന്നായി അദ്ദേഹം

5/6
എന്ത് ചെയ്യണമെന്ന് അറിയാതെയായി ഞാൻ. ഒഴിച്ചുകൊടുക്കാൻ അദ്ദേഹം നിർബന്ധിച്ചു. ഒടുവിൽ ഞാൻ അനുസരിച്ചു. രണ്ട് ദിവസത്തിനുള്ളിൽ അദ്ദേഹം ഓർമ്മയായി. ഈ ഒരു  അനുഭവം കേട്ടതും തന്റെ കണ്ണ് നിറയാതിരിക്കാൻ കാജോൾ നന്നേ ശ്രമിച്ചു. സഹ-അവതാരക കൂടിയായ ട്വിങ്കിൾ ഖന്ന കാജോളിനെ ആശ്വസിപ്പിച്ചതും ഷോയിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ചലച്ചിത്രലോകത്തെ വളരെ നല്ല കുടുംബങ്ങളിൽ ഒന്നാണ് മുഖർജി കുടുംബം എന്ന് സൽമാൻ അഭിപ്രായപ്പെട്ടു

6/6
സിക്കന്ദർ എന്ന സിനിമയിലാണ് സൽമാൻ ഖാനെ ഏറ്റവും ഒടുവിലായി കണ്ടത്. അടുത്തതായി 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്ന സിനിമയിൽ അദ്ദേഹം വേഷമിട്ടു. അതേസമയം, കാജോൾ 'ദി ട്രയൽ സീസൺ 2'ലൂടെ മടങ്ങിയെത്തി. നൊയോനിക സെൻഗുപ്ത എന്ന കഥാപാത്രത്തെയാണ് കാജോൾ അവതരിപ്പിച്ചത്. വ്യക്തിപരമായി നേരിടുന്ന പ്രശ്നങ്ങളെ നിയമപരമായി നേരിടുന്ന കഥാപാത്രമാണ് കാജോളിന്റെത്

'ഐ ലവ് മുഹമ്മദ്' റാലി സംഘർഷം; യുപി പുരോഹിതൻ കസ്റ്റഡിയിൽ

  • തൗഖീർ റാസ ഖാനെ ബറേലിയിൽ നടന്ന 'ഐ ലവ് മുഹമ്മദ്' റാലി സംഘർഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു.

  • പൊലീസും ജനക്കൂട്ടവും തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് ഇരുപതിലേറെ പേരെ കസ്റ്റഡിയിലെടുത്തു.

  • പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി.

View All
advertisement