12th Man | മോഹൻലാൽ -ജീത്തു ജോസഫ് ചിത്രം '12th മാൻ' പാക്ക് അപ്പ് ആയി
- Published by:user_57
- news18-malayalam
Last Updated:
മോഹൻലാൽ -ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം 12th മാൻ ചിത്രീകരണം പൂർത്തിയായി. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഷൂട്ടിംഗ് ആരംഭിച്ചത്
മോഹൻലാൽ -ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം 12th മാൻ ചിത്രീകരണം പൂർത്തിയായി. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഷൂട്ടിംഗ് ആരംഭിച്ചത്. സെപ്റ്റംബർ പകുതിയോട് കൂടി മോഹൻലാൽ സെറ്റിൽ എത്തിച്ചേർന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ദൃശ്യം 1, ദൃശ്യം 2, റാം തുടങ്ങിയ സിനിമകൾക്ക് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നാലാമത് ചിത്രമാണ് ഇത്.
'നിഴലുകൾ മറനീക്കുന്നു' എന്ന ടാഗ്‌ലൈനോട് കൂടി പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് '12th മാൻ'. 24 മണിക്കൂറിനുള്ളിൽ നടക്കുന്ന സസ്പെൻസ് ത്രില്ലർ എന്ന നിലയിലാണ് ചിത്രം പ്രതീക്ഷിക്കുന്നത്. അതേസമയം തന്നെ എന്റെർറ്റൈനെർ കൂടിയാവും. സാധാരണ ഗതിയിലെ ഹീറോ-ഹീറോയിൻ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന രീതിയാണ് 12th മാൻ അവലംബിച്ചു പോരുന്നത്.
ഉണ്ണി മുകുന്ദൻ, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാർ, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായർ, ശിവദ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
'12th മാൻ' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.
സിനിമകളിൽ കാണുന്ന ഫോൺ നമ്പറുകൾ കണ്ട് നാട്ടുകാർ വിളിച്ച് പൊല്ലാപ്പ് പിടിക്കുന്ന വ്യക്തികളെ കുറിച്ച് പലപ്പോഴും വാർത്ത വന്നിട്ടുണ്ട്. ഇപ്പോൾ കേരളത്തിലെ സംവിധായകന്റെ അസിസ്റ്റന്റ് ആകെ പുലിവാല് പിടിച്ച അവസ്ഥയിലാണ്. ജയസൂര്യ നായകനായ ചിത്രം 'സണ്ണി'യിൽ നിമ്മി എന്ന പേരിൽ സ്‌ക്രീനിൽ തെളിഞ്ഞ നമ്പർ കാരണം തലവേദനയായത് സുധീഷ് ഭരതൻ എന്ന വ്യക്തിക്കാണ്. സംവിധായകൻ രഞ്ജിത്ത് ശങ്കറിന്റെ അസിസ്റ്റന്റ് ആണ് ഇദ്ദേഹം. ഇപ്പോൾ നിമ്മിക്ക് വേണ്ടി സന്ദേശം അയക്കുന്നവർ ചെന്നെത്തുന്നത് സുധീഷിന്റെ ഇൻബോക്സിലേക്കാണ്.
advertisement
ഒടുവിൽ സംവിധായകൻ തന്നെ ഒരു സന്ദേശം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തു. "സണ്ണിയിൽ നിമ്മിയുടെ നമ്പർ ആയി കാണിച്ചിരിക്കുന്നത് എൻ്റെ അസിസ്റ്റൻ്റ് ആയ Sudheesh Bharathan ൻ്റെതാണ്. ഒരാഴ്ചയായി അതിൽ മെസേജുകളുടെ ബഹളം ആണ്. ഇനി അയക്കുന്നവർ ശ്രദ്ധിക്കുക." രഞ്ജിത്ത് കുറിച്ചു.
ദേശമെന്നോ, ജനവിഭാഗമെന്നോ വേർതിരിവില്ലാതെ ലോകജനതയെ ആകമാനം പിടിച്ചുലച്ച കോവിഡ് 19 വൈറസ്, ആരോഗ്യപരമായും, മാനസികമായും സാമ്പത്തികമായും ഒട്ടനവധിപ്പേരിലേക്ക് കടന്നെത്തിയ വർഷമാണ് 2020. ഇനിയും പിടിവിട്ടിട്ടില്ലാത്ത മഹാമാരിയുടെ പശ്ചാത്തലത്തിൽ അതിലൂടെ കടന്നുപോകേണ്ടി വന്ന സണ്ണി എന്ന യുവാവിന്റെ ദിനങ്ങളാണ് 'സണ്ണി' സിനിമയിലെ കാഴ്ച.
advertisement
Summary: It's a wrap for Mohanlal - Jeethu Joseph movie 12th Man. The movie started shooting in the month of August
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 03, 2021 9:39 AM IST