മമ്മൂട്ടി ചിത്രത്തിലെ ഐറ്റം സോംഗ് യൂട്യൂബ് ട്രെൻഡിങ് നമ്പർ 1
- Published by:meera
- news18-malayalam
Last Updated:
Item song from Mammootty movie Shylock trending num 1 on YouTube | 2020 ലെ ആദ്യ ഐറ്റം ഡാൻസുമായി മമ്മൂട്ടി ചിത്രം ഷൈലോക്ക്
2020 ലെ ആദ്യ ഐറ്റം ഡാൻസുമായി മമ്മൂട്ടി ചിത്രം ഷൈലോക്ക്. വിവേക രചിച്ച്, ഗോപി സുന്ദർ ഈണമിട്ട ഗാനം ആലപിച്ചത് ശ്വേതാ അശോക്, നാരായണി ഗോപൻ, നന്ദ ജെ. ദേവൻ എന്നിവർ ചേർന്നാണ്. ഈ ഗാനം യൂട്യൂബിൽ ഒന്നാം സ്ഥാനത്തു ട്രെൻഡിങ് ആണ്.
രാജാധിരാജ, മാസ്റ്റർപീസ് സംവിധായകൻ അജയ് വാസുദേവിനൊപ്പം മമ്മൂട്ടി വീണ്ടും കൈകോർക്കുന്നു എന്ന പ്രത്യേകതയുമായാണ് ഷൈലോക്ക് അടുത്ത വാരം തിയേറ്ററിലെത്തുക. ഒരു പണം പലിശക്ക് കൊടുപ്പുകാരന്റെ വേഷത്തിലാണ് മമ്മൂട്ടിയെ പ്രതീക്ഷിക്കാനാവുക. തമിഴ് നടൻ രാജ്കിരൺ ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ജോബി ജോർജ് ആണ് ചിത്രത്തിന്റെ നിർമ്മാണം. തിരക്കഥയും സംഭാഷണവും അനീഷ് ഹമീദ്, ബിബിൻ മോഹൻ. രെനദീവയുടേതാണ് ക്യാമറ. സംഗീതം ഗോപി സുന്ദർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 18, 2020 3:39 PM IST