Nizhal movie release | കുഞ്ചാക്കോ ബോബന്റെയും നയൻതാരയുടെയും 'നിഴൽ' ഈസ്റ്റർ റിലീസായി തിയേറ്ററുകളിലെത്തും

Last Updated:

Kunchacko Boban, Nayanthara starring Nizhal is an Easter release | ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് 'നിഴൽ'

കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന 'നിഴൽ' ഏപ്രിൽ നാലിന് ഈസ്റ്റർ റിലീസ്‌ ആയി തിയേറ്ററുകളിലെത്തും. പ്രശസ്ത എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ഈ സിനിമ ആന്റോ ജോസഫ്‌, അഭിജിത്ത്‌ എം. പിള്ള, ബാദുഷ, ഫെല്ലിനി, ജിനേഷ്‌ ജോസ്‌ തുടങ്ങിയവർ ചേർന്നാണ് നിർമ്മിക്കുന്നത്‌.
നയന്‍താരയ്ക്കൊപ്പം ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. എസ്. സഞ്ജീവാണ് ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ഛായാഗ്രഹണം ദീപക് ഡി. മേനോന്‍. സംഗീതം സൂരജ് എസ്. കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍.
സ്‌ക്രിപ്റ്റ് ശക്തമായ ഒരു നടിയെ ആവശ്യപ്പെടുന്നതിനാൽ നയൻ‌താരയുടെ പേര് നിർദ്ദേശിച്ചത് കുഞ്ചാക്കോ ബോബനാണ്. സർക്കാർ നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിച്ച് എറണാകുളത്താണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്.
advertisement
കുറച്ച് മാസങ്ങൾക്ക് മുമ്പ്, കുഞ്ചാക്കോ ബോബനുമൊത്ത് നയൻ‌താര ജന്മദിന കേക്ക് മുറിക്കുന്ന ഫോട്ടോകൾ‌ ഇൻറർ‌നെറ്റിൽ‌ പ്രചാരത്തിലായിരുന്നു. നിർമ്മാതാക്കൾ മിനിമം ക്രൂ ഉപയോഗിച്ചാണ് ചിത്രം ചിത്രീകരിച്ചത്, ഓരോ അഭിനേതാവും ആഴ്ചയിൽ ഒരിക്കൽ കോവിഡ് -19 ടെസ്റ്റ് നടത്തി.
'ലവ്, ആക്ഷൻ, ഡ്രാമ' എന്ന സിനിമയ്ക്ക് ശേഷം നയൻ‌താര മലയാളത്തിൽ വേഷമിടുന്ന ചിത്രമാണ് 'നിഴൽ'. നിവിൻ പോളി ആയിരുന്നു ഈ സിനിമയിലെ നായകൻ.
ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചാക്കോച്ചൻ ചിത്രം 'മോഹൻകുമാർ ഫാൻസ്‌' മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.
advertisement
കുഞ്ചാക്കോ ബോബൻ നായകനായുള്ള ഒരുപറ്റം ചിത്രങ്ങൾ പ്രഖ്യാപിക്കുകയും ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നായാട്ട്, പട, ഭീമന്റെ വഴി, ഒറ്റ്, ന്നാ താൻ കേസ് കൊട്, ആറാം പാതിരാ, ഗർർർ, നീല വെളിച്ചം, അറിയിപ്പ്, മറിയം ടെയ്‌ലേഴ്‌സ് തുടങ്ങിയ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി ഒരുങ്ങുന്നത്. ഇതിൽ 'ആറാം പാതിരാ' സൂപ്പർ ഹിറ്റ്‌ ക്രൈം ത്രില്ലർ അഞ്ചാം പാതിരായുടെ രണ്ടാം ഭാഗമാണ്. മിഥുൻ മാനുവൽ തോമസാണ് സംവിധാനം.
ഇതിൽ 'അറിയിപ്പ്' ചാക്കോച്ചന്റെ നൂറാം ചിത്രമാണ്. ഇതിൽ നിർമ്മാതാവിന്റെ വേഷം കൂടി കുഞ്ചാക്കോ ബോബൻ കൈകാര്യം ചെയ്യുന്നുണ്ട്.
advertisement
Summary: Kunchacko Boban - Nayanthara starring movie 'Nizhal' is slated to be an Easter release. The film, touted to be an edge-of-the-seat crime thriller, is the debut directorial of award-winning film editor Appu Bhattathiri. This is the first time Kunchacko Boban, fondly called Chackochan, is doing a full-length role with Nayanthara  
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Nizhal movie release | കുഞ്ചാക്കോ ബോബന്റെയും നയൻതാരയുടെയും 'നിഴൽ' ഈസ്റ്റർ റിലീസായി തിയേറ്ററുകളിലെത്തും
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement