സകലതിനും കാരണക്കാരി ഇവൾ ഒരുത്തി; രാധികയെ കുറിച്ച് സൂര്യയുടെ പിതാവ് ശിവകുമാർ പറയാൻ കാരണം
- Published by:meera_57
- news18-malayalam
Last Updated:
സൂര്യ- ജ്യോതിക ദമ്പതിമാർ എങ്ങനെ അടുത്തു എന്നതിനെ കുറിച്ച് സൂര്യയുടെ പിതാവ് ശിവകുമാർ പറയുന്നു. അതിൽ നടി രാധിക ശരത്കുമാറിനും ഒരു റോളുണ്ട്
ഇന്ന് തമിഴ് സിനിമയിലും തെന്നിന്ത്യൻ സിനിമാ മേഖലയിലും ഏറെ ആരാധകരുള്ള ദമ്പതികളാണ് സൂര്യയും (Suriya) ജ്യോതികയും (Jyothika). ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ജോഡി ജീവിതത്തിലും ഒന്നിച്ചപ്പോൾ ആഹ്ലാദിച്ചവർ നിറയെ ഉണ്ട്. 'കാക്ക കാക്ക' എന്ന ചിത്രത്തിലെ ഉയിരിൻ ഉയിരേ... ഗാനരംഗത്തിൽ ഇവർ രണ്ടുപേരുമാണ് ആടിപ്പാടിയത്. ഇവരുടെ പ്രണയം വീട്ടിൽ തുടക്കത്തിൽ അൽപ്പം ഭൂകമ്പം സൃഷ്‌ടിച്ചു എങ്കിലും, ഒടുവിൽ വീട്ടുകാരുടെ ആശീർവാദത്തോടെ വിവാഹം നടന്നു. സൂര്യ- ജ്യോതിക ദമ്പതിമാർ എങ്ങനെ അടുത്തു എന്നതിനെ കുറിച്ച് സൂര്യയുടെ പിതാവ് ശിവകുമാർ പറയുന്നു. അതിൽ നടി രാധിക ശരത്കുമാറിനും ഒരു റോളുണ്ട്
advertisement
ഉത്തരേന്ത്യയിൽ ജനിച്ചുവളർന്ന ജ്യോതിക അവരുടെ വീടും കുടുംബവും പശ്ചാത്തലവും എല്ലാം ഉപേക്ഷിച്ച് തമിഴകത്തിന്റെ മരുമകളാവുകയായിരുന്നു. കൂട്ടുകുടുംബ രീതി നിലവിലുണ്ടായിരുന്ന ശിവകുമാറിന്റെ വീട്ടിൽ സുര്യക്കും രണ്ടു മക്കൾക്കും ഒപ്പം ജ്യോതിക കഴിഞ്ഞത് വർഷങ്ങളോളം. ഇവിടെ തന്നെയാണ് സൂര്യയുടെ അനുജൻ കാർത്തിയുടെ കുടുംബവും ജീവിച്ചത്. കുട്ടികൾ വലുതായതും സാധന എന്ന ജ്യോതിക സിനിമയിൽ സജീവമാകാൻ ആരംഭിച്ചു. അപ്പോഴും ഏറ്റവുമധികം പിന്തുണ നൽകിയത് അമ്മായിയച്ഛൻ ശിവകുമാർ ആയിരുന്നു (തുടർന്ന് വായിക്കുക)
advertisement
രണ്ടാം വരവിലായിരുന്നു ജ്യോതിക മലയാള ചിത്രം 'കാതൽ: ദി കോറിൽ' മമ്മൂട്ടിയുടെ ഭാര്യയുടെ വേഷം ചെയ്തതും. ഈ സിനിമയിൽ ജ്യോതിക ഉണ്ടെന്ന വിശേഷം ശിവകുമാർ അദ്ദേഹത്തിന്റെ കൂട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. ഇക്കാര്യം പറഞ്ഞതും ജ്യോതിക തന്നെയാണ്. തമിഴ് സിനിമയിലേക്ക് വരുമ്പോൾ ജ്യോതികയ്ക്ക് ഭാഷ പോലും അത്ര തിട്ടമില്ല. ഒരിക്കൽ കഥാപാത്രത്തിനായി ക്ലാസിക്കൽ ഡാൻസ് പഠിക്കാനും മറ്റും ജ്യോതിക എടുത്ത പരിശ്രമം പ്രശസ്തമാണ്. അവിടെ നിന്നുമെല്ലാം വർഷങ്ങൾ കഴിഞ്ഞതും, ഇന്ന് പച്ചവെള്ളം പോലെ തമിഴ് പറയുന്ന ആളാണ് ജ്യോതിക
advertisement
യുവതാരങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള ആളാണ് നടി രാധിക. പണ്ട് നയൻതാരയും വിഗ്നേഷ് ശിവനും തമ്മിൽ പ്രണയത്തിലായ സംഭവം പോലും ആദ്യം അറിഞ്ഞ വ്യക്തികളിൽ ഒരാൾ രാധികയാണ്. ധനുഷ് ആയിരുന്നു ആ വിവരം രാധികയെ അറിയിച്ചത്. നയൻതാരയെ കുറിച്ചുള്ള ഡോക്യുമെന്ററിയിൽ രാധിക തന്നെയാണ് ആ വിഷയം അവതരിപ്പിച്ചത്. അതുപോലെ നടൻ സൂര്യയും ഭാഷ പോലും അറിയാത്ത ജ്യോതികയും തമ്മിൽ അടുക്കാനും പ്രണയത്തിലാവാനും കാരണക്കാരിയും രാധിക തന്നെയെന്ന് സൂര്യയുടെ പിതാവ് ശിവകുമാർ പറയുന്നു
advertisement
അവരെ രണ്ടുപേരെയും ഒന്നിച്ചു കൊണ്ടുവന്ന 'അയോഗ്യ പൊണ്ണ്' രാധികയെന്ന് ശിവകുമാർ പറയുന്നു. അക്കാര്യം പറയുമ്പോൾ രാധിക അദ്ദേഹത്തിന്റെ തൊട്ടടുത്ത് തന്നെയുണ്ട്. പറഞ്ഞ കാര്യം രാധികയും നിഷേധിച്ചില്ല. സൂര്യ വലിയ നാണക്കാരൻ എന്ന കാര്യം രാധിക സമ്മതിക്കുന്നു. സെറ്റിൽ വന്നാൽ ഏതെങ്കിലും ഒരു മൂലയിൽ മിണ്ടാതെയിരിക്കും. 'ഇങ്ങനെ ഇരിക്കാതെ, നല്ല ധൈര്യമായിരിക്കൂ. നന്നായി ചിരിക്കൂ, എന്നെല്ലാം രാധിക ഉപദേശിക്കും. ആ സിനിമയിൽ നായിക ജ്യോതിക ആയിരുന്നു. സൂര്യയെ പോലെത്തന്നെ ജ്യോതികയും സംസാരത്തിന്റെ കാര്യത്തിൽ പിശുക്കിയായിരുന്നു
advertisement
രാധിക പോയി സൂര്യയെ കുത്തിയിളക്കും. ജ്യോതികയോട് നന്നായി സംസാരിക്കൂ എന്ന് പറഞ്ഞ് തള്ളിവിടും. അപ്പോഴാണ് ശിവകുമാറിന്റെ ഡയലോഗ് 'അവർ രണ്ടുപേരെയും ചേർത്തുവച്ച അയോഗ്യ പൊണ്ണ് ഇവളാണ്. പേസ് പേസ് എന്ന് ഇവൾ പറഞ്ഞ് ഇപ്പോഴവൾ (ജ്യോതിക) രണ്ട് കുട്ടികളെ പ്രസവിച്ചു എന്ന് ശിവകുമാറിന്റെ കമന്റ്. നടി സുഹാസിനി അവതാരകയായ പരിപാടിയിലാണ് ശിവകുമാറും രാധികയും പങ്കെടുത്തത്. ഒരുപറ്റം യുവതീയുവാക്കൾ ശ്രോതാക്കളായി ഉണ്ടായിരുന്ന വേദി കൂടിയാണിത്










