• HOME
 • »
 • NEWS
 • »
 • film
 • »
 • Kuppeennu Vanna Bhootham | സംവിധാനം ഹരിദാസ്, തിരക്കഥ റാഫി; 'കുപ്പീന്ന് വന്ന ഭൂതം' ആരംഭിച്ചു

Kuppeennu Vanna Bhootham | സംവിധാനം ഹരിദാസ്, തിരക്കഥ റാഫി; 'കുപ്പീന്ന് വന്ന ഭൂതം' ആരംഭിച്ചു

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

കുപ്പീന്ന് വന്ന ഭൂതം

കുപ്പീന്ന് വന്ന ഭൂതം

 • Last Updated :
 • Share this:
  ഹരിദാസ് സംവിധാനം ചെയ്ത്, റാഫി തിരക്കഥയൊരുക്കുന്ന 'കുപ്പീന്ന് വന്ന ഭൂതം' (Kuppeennu Vanna Bhootham) ചിത്രത്തിന്റെ പൂജ കഴിഞ്ഞു. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ റാഫിയും മലയാളത്തിൻ്റെ എക്കാലത്തേയും പ്രിയ നായിക ഷീലയും മുഖ്യവേഷങ്ങളിലുണ്ട്. ഇവർക്കു പുറമേ മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

  'കുപ്പീന്ന് വന്ന ഭൂതത്തിൻ്റെ' ടൈറ്റിൽ പ്രകാശനം ആഗസ്റ്റ് 27ന് കൊച്ചി ക്രൗൺ പ്ലാസാ ഹോട്ടലിൽ വച്ചു നടന്നു. ഖത്തർ വ്യവസായിയായ ബിജു വി. മത്തായിയുടെ ഉടമസ്ഥതയിലുള്ള വൺഡേ ഫിലിംസ് എന്ന സംരംഭത്തിൻ്റെ ബാനർ അനൗൺസ്മെൻ്റും ഈ അവസരത്തിൽ നടന്നു. സംവിധായകൻ ജോഷി വൺഡേ ഫിലിംസ് എന്ന ബാനർ പ്രകാശനം ചെയ്തു. 'കുപ്പീന്ന് വന്ന ഭൂതം' എന്ന ടൈറ്റിൽ മേജർ രവിയും, സാബു ചെറിയാനും ചേർന്നു നിർവ്വഹിച്ചു.

  ജോഷി ആദ്യ ഭദ്രദീപം തെളിയിച്ചതോടെ ചടങ്ങിനു തുടക്കമായി. തുടർന്ന് മേജർ രവി, ടോമിച്ചൻ മുളകുപാടം, ജോബി നീണ്ടൂർ, റോബിൻ തിരുമല, സന്ധ്യമോഹൻ, സാബു ചെറിയാൻ, നെൽസൺ ഐപ്പ്, സന്തോഷ് പവിത്രം വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരും പങ്കെടുത്തു.റോബിൻ തിരുമല, സാബു ചെറിയാൻ, ടോമിച്ചൻ മുളകുപാടം, ഷാഫി, ജിബു ജേക്കബ്, സേതു, ഭീമൻ രഘു, രാജാസാഹിബ്, പ്രിയങ്ക, എന്നിവർ ആശംസകൾ നേർന്നു.

  കാൾട്ടൺ ഫിലിംസ് കരുണാകരൻ, ഈരാളി, പൊന്നമ്മ ബാബു, അംബികാ മോഹൻ തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകരുടെയും, അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്.

  സംഗീതം- മണികണ്ഠൻ അയ്യപ്പ, ഛായാഗ്രഹണം - രതീഷ് റാം, കലാസംവിധാനം - ജോസഫ് നെല്ലിക്കൽ, കോ.ഡയറക്ടർ - ഋഷി ഹരിദാസ്, നിർമ്മാണ നിർവ്വഹണം - ഡിക്സൻ പൊടുത്താസ്, പി.ആർ.ഒ.- വാഴൂർ ജോസ്. പാലക്കാട്, കൊച്ചി, എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കും.  Also read: 'എന്റെ അച്ഛനാണേ സത്യം, റിയാക്ട് ചെയ്യും'; 'പാൽതു ജാൻവർ' ട്രെയ്‌ലറിൽ ശ്രദ്ധ നേടി ബേസിലും ഷമ്മി തിലകനും

  കുമ്പളങ്ങി നെെറ്റ്സ്, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പാൽതു ജാൻവറിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയൊരു ഗ്രാമത്തിലേക്ക് എത്തുന്ന പ്രസൂൽ എന്ന ചെറുപ്പക്കാരനായാണ് ബേസിൽ ജോസഫ് എത്തുന്നത്. പാട്ടുകളിൽ കണ്ടതിൽ നിന്നും വ്യത്യസ്തമായി, സംഭവബഹുലമാണ് കഥയെന്ന് സൂചന തരുന്നതാണ് ട്രെയ്‌ലർ.

  നവാ​ഗതനായ സം​ഗീത് പി. രാജൻ സംവിധാനം ചെയ്യുന്ന ചിത്രം ഓണക്കാലത്ത് തിയേറ്ററുകളിൽ എത്തും.

  ബേസിൽ ജോസഫിന് പുറമെ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീതം ഒരുക്കിയത് ജസ്റ്റിൻ വർഗീസ്.
  Published by:user_57
  First published: