ലൂക്കയിലെ ചുംബന രംഗത്തിന് ഡി.വി.ഡി.യിൽ സെൻസറിങ്! രംഗം മുറിച്ചു മാറ്റപ്പെട്ടതിനെതിരെ സംവിധായകൻ പ്രതികരിക്കുന്നു
Last Updated:
Luca director reacts after the smooching scene was chopped from DVD copy | 'ഏങ്ങൽ അടിക്കുന്ന പോലെ. സിനിമയുടെ പിന്നീടുള്ള പ്രോഗ്രഷൻ പോലും ആ രംഗത്തിൽ അധിഷ്ടിതം ആണ്'
ടൊവിനോ തോമസ് ചിത്രത്തിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട രംഗമാണ് നായകനും നായികയും തമ്മിലെ ചുംബനം. ചിത്രം റിലീസ് ആയി കുറച്ചു ദിവസത്തിനുള്ളിൽ തന്നെ ഈ രംഗം സോഷ്യൽ മീഡിയയിൽ ലീക് ആയിരുന്നു. ടൊവിനോയും അഹാനയുമായിരുന്നു സ്‌ക്രീനിൽ. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഡി.വി.ഡി. പുറത്തിറങ്ങിയപ്പോൾ രംഗം മുറിച്ചു മാറ്റപ്പെട്ടിരിക്കുന്നു. സെൻസർ ബോർഡ് പോലും കത്രിക വയ്ക്കാത്ത രംഗം മുറിച്ചു മാറ്റപ്പെട്ടതിൽ പ്രതിഷേധവുമായി സംവിധായകൻ അരുൺ ബോസ് ഫേസ്ബുക് പോസ്റ്റ് വഴി പ്രതികരിക്കുകയാണ്. പോസ്റ്റ് ചുവടെ.
ഒരു ഡയറക്ടർ എന്ന നിലക്ക് വളരെ വിഷമം തോന്നിയ ഒരു കാര്യം പങ്കുവെക്കാനും, പ്രസക്തം എന്ന് നിങ്ങൾക്കു തോന്നുന്നു എങ്കിൽ അതെ പറ്റി ചിന്തിക്കുവാനും വേണ്ടി ആണ് ഞാൻ ഏതു എഴുതുന്നത്. ലൂക്ക എന്ന ചിത്രം തിയറ്ററിൽ തന്നെ കണ്ട ഒരു നല്ല ശതമാനം പ്രേക്ഷകർ ഇവിടെ ഉണ്ടെന്നു അറിയാം. നന്ദി. സിനിമ ഇറങ്ങി അതിന്റെ നൂറു ദിവസം പിന്നിടുക ആണ്. ഇപ്പോൾ അതിന്റെ ഡിവിഡി യുഉം ഇറങ്ങി ഇരിക്കുന്നു. ഞാനും അത് കണ്ടു. കണ്ട ഉടനെ തെന്നെ അതിറക്കിയ കമ്പനിയുമായി സംസാരിച്ചു. അതിൽ ഒരു സീനിന്റെ ചില ഭാഗങ്ങൾ കട്ട് ചെയ്തിരിക്കുന്നു. അതില്ലെങ്കിൽ എന്താണ് പ്രശ്നം. പ്രശ്നം ഉണ്ട്. സത്യത്തിൽ ആ രംഗം ഇല്ലെങ്കിൽ ലൂക്ക എന്ന സിനിമ ഇല്ല. പറഞ്ഞു വരുന്നത് ലൂക്ക - നിഹാരിക യുടെ വളരെ ഇന്റിമേറ്റ് ആയ ഒരു ലിപ് ലോക്ക് രംഗത്തെ പറ്റി ആണ്.
advertisement
അതൊരിക്കലും ഒരു സിനിമാറ്റിക് ഗിമ്മിക് അല്ല. വളരെ വളരെ ആലോചിച്ചെടുത്ത് ആണ്. ലുക്കാ യുടെ സെൻസറിന്റെ അന്ന് സ്ക്രീനിംഗ് കഴിഞ്ഞു സെൻസർബോർഡ് അംഗങ്ങൾ ഞങ്ങളെ (ഞാനും ലൂക്ക പ്രൊഡ്യൂസഴ്സ് ഉം) ഉള്ളിലേക്ക് വിളിപ്പിച്ചു. ആ ഒരു ഇന്റിമേറ്റ് രംഗം ഉള്ളത് കൊണ്ട് U/A മാത്രമേ തരാൻ പറ്റുക ഉള്ളു എന്നും, എന്നാൽ ആ രംഗത്തിന്റെ പ്രസക്തി മനസിലായത് കൊണ്ട് അത് നിങ്ങൾ ഒരിക്കലും മുറിച്ചു മാറ്റരുത് എന്നും പറഞ്ഞു. സത്യത്തിൽ സന്തോഷം ആണ് തോന്നിയത്. എന്നാൽ ഡിവിഡി യിൽ അത് മുറിച്ചു മാറ്റപെട്ടിരിക്കുന്നു. ആ സീന് ഷൂട്ട് ചെയ്യുമ്പോൾ അഹാനയോടും ടോവിനോയോടും പറഞ്ഞിരുന്നു. ഇത് ലുക്കാ നിഹാരിക യുടെ ഏറ്റവും ഇമോഷണൽ ആയ മൊമെന്റ് ആണ്, അതിൽ ഒരു ശതമാനം പോലും lust ഇല്ല. ലുക്കാ യുടെ ഇമോഷണൽ ആയുള്ള സംസാരത്തിന്റെ ഉത്തരം ഡയലോഗ് കൊണ്ടല്ല മറിച്ചു ഒരു നോട്ടം കൊണ്ടും ചുംബനം കൊണ്ടും ആണ് നിഹാരിക നൽകേണ്ടത് എന്ന്. മാത്രമല്ല ചുംബിക്കുമ്പോൾ ഒരിക്കലും ചിരി ഉണ്ടാകരുത്, നേരിയ പുഞ്ചിരി പോലും. നിഹാരിക യുടെ ജീവിതത്തിലെ ആദ്യത്തെ കരച്ചിൽ ആണ് ആ ചുംബനം, വർഷങ്ങൾ ആയി അടക്കി വച്ച ഒരു തേങ്ങലിന്റെ പൊട്ടിത്തെറി പോലെ ആവണം അത്, ഏങ്ങൽ അടിക്കുന്ന പോലെ. സിനിമയുടെ പിന്നീടുള്ള പ്രോഗ്രഷൻ പോലും ആ രംഗത്തിൽ അധിഷ്ടിതം ആണ്.
advertisement
ലൂക്ക ഇറങ്ങി ഈ നിമിഷം വരെ ആ രംഗത്തെ പ്രേക്ഷകർ മറ്റൊരു രീതിയിൽ കണ്ടിട്ടില്ല അന്നാണ് ഞാൻ മനസിലാക്കുന്നത്. അല്ലെങ്കിൽ ഒരു കോൺട്രോവോർസി ആയോ, ഗിമ്മിക് ആയോ പണ്ടേക്കു പണ്ടേ വാർത്തകളിലും റിവ്യൂ കളിലും നിറഞ്ഞേനേ. ഒരു പക്ഷെ അത് സിനിമ യുടെ നെഗറ്റീവ് പബ്ലിസിറ്റി തന്നെ ആയേനെ. പക്ഷെ ലുക്ക പ്രേക്ഷകർ സ്വീകരിച്ച രീതിയിൽ ഞങ്ങൾ എല്ലാവരും തൃപ്തർ ആയിരുന്നു എന്നതാണ് സത്യം. കുടുംബപ്രേക്ഷകർ ഉണ്ടായിരുന്നു, റിപീറ്റഡ് ഓടിയൻസ് ഉണ്ടായിരുന്നു. ലുക്കയിലെ ലിവിങ് ടുഗെതർഉം, ചുംബന രംഗവും, രണ്ടുപേരുടെയും അപ്രസക്തമായ ജാതിയോ മതമോ പശ്ചാത്തലമോ, സൊസൈറ്റിയോടുള്ള സമീപനമോ, ബൊഹീമിയൻ ലൈഫ്ഓ, ഒന്നും ആന്റിസോഷ്യൽ ആയി മലയാളി സമൂഹം വിലയിരുത്തിയിട്ടില്ല. ലുക്കയും നിഹാരികയും ഒരുമിച്ചു ഉറങ്ങി എഴുന്നേറ്റ ശേഷം ആണ് അവർ പരസ്പരം പ്രണയത്തിൽ ആണ് എന്ന് അവർ തിരിച്ചറിയുന്നത് തന്നെ. 'കല്യാണം, എന്തിനാ, ചുമ്മാ നാട്ടുകാരെ ബോധ്യപ്പെടുത്താൻ' എന്ന് പറയുന്ന ലൂക്ക യും ഉണ്ട്. അതൊന്നും ആരും ചോദ്യം ചെയ്യാതിരുന്ന സാഹചര്യത്തിൽ, അതിനെ ആസ്വദിച്ചു മനസ്സിൽ ഏറ്റിയ സാഹചര്യത്തിൽ, ലുക്ക എന്നത് ഞങ്ങളുടെ കഷ്ടപ്പാടിന്റെ ഒരു കലാസൃഷ്ടി ആണെങ്കിൽ, അതിനെ അപൂർണമായ രൂപത്തിൽ നിങ്ങളിലേക്ക് എത്തുന്നത് കാണേണ്ടി വരുന്ന അവസ്ഥയിൽ വിഷമം ഉണ്ട്. കവിതയിൽ ഒരു വരി നഷ്ടപ്പെട്ടാൽ, ഒരു വാക്കു നഷ്ടപ്പെട്ടാൽ അത് നിർജീവമാണ്, സിനിമയും.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2019 2:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ലൂക്കയിലെ ചുംബന രംഗത്തിന് ഡി.വി.ഡി.യിൽ സെൻസറിങ്! രംഗം മുറിച്ചു മാറ്റപ്പെട്ടതിനെതിരെ സംവിധായകൻ പ്രതികരിക്കുന്നു