News18 Exclusive| ശബരിമല യുവതീപ്രവേശനത്തിൽ അന്നും ഇന്നും സർക്കാർ വിശ്വാസികൾക്കൊപ്പം: മന്ത്രി വാസവൻ ന്യൂസ് 18നോട്
- Published by:Rajesh V
- news18-malayalam
Last Updated:
അന്ന് സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തത് കോൺഗ്രസും ബി ജെ പിയുമാണ്. പിന്നീടാണ് നിലപാട് മാറ്റിയത്. എന്നാൽ സംസ്ഥാന സർക്കാർ അന്നും ഇന്നും വിശ്വാസികൾക്കൊപ്പം തന്നെയാണ്. അക്കാര്യത്തിൽ മാറ്റമില്ല - മന്ത്രി
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാർ അന്നും ഇന്നും വിശ്വാസികൾക്കൊപ്പമെന്ന് മന്ത്രി വി എൻ വാസവൻ ന്യൂസ് 18നോട് പറഞ്ഞു. രാജ്യത്തിന്റെ പരമോന്നത നീതിപീഠം പറഞ്ഞപ്പോൾ, അന്നേരം അനുസരിച്ചില്ലെങ്കിൽ സർക്കാരിനെതിരെ കോടതിയലക്ഷ്യം വരും. അപ്പോൾ ഇത് നടപ്പാക്കാൻ സാവകാശം ചോദിക്കുകയാണ് സർക്കാരിന്റെ ഭാഗത്തുള്ള വഴി. അതാണ് ഗവണ്‍മെന്റ് ചെയ്തത്. സാവകാശം നേരിട്ടല്ല ചോദിച്ചത്. പരോക്ഷമായിട്ടാണെങ്കിലും റിവ്യൂ പെറ്റിഷൻ പോയല്ലോ എന്നും വാസവൻ ചോദിച്ചു.
അന്ന് സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തത് കോൺഗ്രസും ബി ജെ പിയുമാണ്. പിന്നീടാണ് നിലപാട് മാറ്റിയത്. എന്നാൽ സംസ്ഥാന സർക്കാർ അന്നും ഇന്നും വിശ്വാസികൾക്കൊപ്പം തന്നെയാണ്. അക്കാര്യത്തിൽ മാറ്റമില്ല. യുവതീപ്രവേശന വിഷയത്തിൽ സത്യവാങ്മൂലം വരേണ്ട സമയത്ത് ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിലപാട് തിരുത്തുമോ എന്ന് ചോദിക്കുന്ന പ്രതിപക്ഷ നേതാവിനോട് അന്ന് സ്വാഗതം ചെയ്ത രാഹുൽ ഗാന്ധിയോട് നിലപാട് തിരുത്തുമോ എന്നാണ് ചോദിക്കേണ്ടതെന്നും മറുപടിയായി മന്ത്രി പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിലെ യുഡിഎഫ് നിലപാട് സംബന്ധിച്ച ചോദ്യത്തിന് മറുപടി ഇങ്ങനെ- ''യുഡിഎഫിനകത്ത് ഈ വിഷയം ചർച്ചക്ക് വന്നപ്പോൾ ഭൂരിപക്ഷാംഗങ്ങളും ഇത് ബഹിഷ്കരിക്കാൻ പാടില്ലെന്ന അഭിപ്രായം പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് ക്ഷണം തള്ളാതെ പുതിയൊരു നിലപാടെടുത്ത് കൊണ്ട് രണ്ട് ചോദ്യങ്ങളുമായി രംഗത്ത് വരികയായിരുന്നു''.
advertisement
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ കാണാൻ കൂട്ടാക്കിയില്ലെന്ന വിഷയത്തിൽ പ്രതികരണം ഇങ്ങനെ- "ഇത് ദേവസ്വം പ്രസിഡന്റിനോട് തന്നെ ചോദിക്കുക. ഇപ്പോഴത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഏതെങ്കിലും തരത്തിൽ നുണപറയേണ്ട സാഹചര്യമില്ല. പറയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. സത്യസന്ധമായ പ്രസിഡന്റാണ് ഇപ്പോൾ ഉള്ള പ്രശാന്ത്. ഇതുവരെയുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഏതെങ്കിലും തെറ്റായ കാര്യം പറയുമെന്ന് കരുതുന്നില്ല. അദ്ദേഹം പറഞ്ഞതുപോലെയാണെങ്കിൽ പ്രതിപക്ഷ നേതാവ് അദ്ദേഹത്തെ കാണാൻ കൂട്ടാക്കിയില്ലെന്ന പ്രശ്നമുണ്ട്''.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 12, 2025 12:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
News18 Exclusive| ശബരിമല യുവതീപ്രവേശനത്തിൽ അന്നും ഇന്നും സർക്കാർ വിശ്വാസികൾക്കൊപ്പം: മന്ത്രി വാസവൻ ന്യൂസ് 18നോട്