കൊച്ചിൻ കലാസദന്റെ സൂപ്പർഹിറ്റ് ഗാനമേള; ഗായകനായി മമ്മൂട്ടി: പോസ്റ്റർ വൈറൽ
Last Updated:
സിനിമയുടെ പോസ്റ്റർ അല്ല, സിനിമയിലെ പോസ്റ്റർ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി ഇത് പങ്കുവെച്ചിരിക്കുന്നത്.
നടൻ മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റർ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചിൻ കലാസദന്റെ സൂപ്പർഹിറ്റ് ഗാനമേളയുടെ പോസ്റ്ററാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. ഇതിൽ ഞെട്ടിച്ചിരിക്കുന്നത് മറ്റൊന്നുമല്ല. പോസ്റ്ററിലെ ഗായകരായ സുരേഷ് കൃഷ്ണയ്ക്കും മനോജ് കെ ജയനുമൊപ്പം മമ്മൂട്ടിയുമുണ്ട്. പോസ്റ്റർ ആരാധകരെ കുറച്ചൊന്നുമല്ല ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.
സിനിമയുടെ പോസ്റ്റർ അല്ല, സിനിമയിലെ പോസ്റ്റർ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി ഇത് പങ്കുവെച്ചിരിക്കുന്നത്. ശരിക്കുമൊരു ഗാനമേള പോസ്റ്ററിന്‍റെ ലുക്കുതന്നെയാണിതിന്. 10000 വാട്ട്സ് അത്യാധുനിക ശബ്ദ സംവിധാനങ്ങളോടെ ഉത്സവവേദികളെ പ്രകമ്പനം കൊള്ളിക്കാൻ കൊച്ചിൻ കലാസദൻ. എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. ബുക്കിംഗിന് ഫോൺ നമ്പറിനൊപ്പം സെക്രട്ടറി കൊച്ചിൻ കലാസദൻ , ആലുവ എന്ന അഡ്രസും പോസ്റ്ററിൽ നൽകിയിട്ടുണ്ട്.
advertisement
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ഗാനഗന്ധർവനുമായി ബന്ധപ്പെട്ടതാണ് പോസ്റ്റർ എന്നാണ് സൂചന. കലാസദൻ ഉല്ലാസായി മമ്മൂട്ടി എത്തുന്ന ചിത്രമാണ് ഗാനഗന്ധർവൻ.പുതുമുഖം വന്ദിതയാണ് നായിക. രമേഷ് പിഷാരടിയും ഹരി പി നായരമ്പലവും ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 06, 2019 9:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കൊച്ചിൻ കലാസദന്റെ സൂപ്പർഹിറ്റ് ഗാനമേള; ഗായകനായി മമ്മൂട്ടി: പോസ്റ്റർ വൈറൽ








