Dileep | മാഷ് പരീക്ഷ എഴുതരുതെന്നു പറഞ്ഞു; എന്നിട്ടും ദിലീപ് പത്താം ക്‌ളാസിൽ പഠിച്ചു നേടിയ മാർക്ക്
- Published by:meera_57
- news18-malayalam
Last Updated:
പഠനത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് മികവ് കാട്ടിയ മകളുടെ അച്ഛൻ പക്ഷേ പഠനകാലത്ത് മികച്ച ഉഴപ്പനുള്ള ലേബൽ സമ്പാദിച്ചിരുന്നു
ജനങ്ങൾ ചാർത്തിനൽകിയ 'ജനപ്രിയ നായകൻ' എന്ന പേര് മാത്രമല്ല ഇന്ന് ദിലീപിന് (Dileep) സ്വന്തം. മിടുക്കിയായി പഠിച്ച് എം.ബി.ബി.എസ്. നേടിയ ഡോക്‌ടർ മീനാക്ഷി ഗോപാലകൃഷ്ണന്റെ പിതാവ് കൂടിയാണദ്ദേഹം. ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹങ്ങളിൽ ഒന്നായിരുന്നു മകൾ ഡോക്‌ടറായി വരുന്ന ദിവസം. ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്തിട്ടാണെങ്കിലും അച്ഛന്റെ ആഗ്രഹം പോലെ തന്നെ മീനാക്ഷി ഡോക്‌ടറായി. മകൾ ബിരുദം നേടുന്ന ദിവസം അവളുടെ ഇടതും വലതുമായി നിന്ന് ഫോട്ടോയിൽ പുഞ്ചിരിക്കാൻ ദിലീപും ഭാര്യ കാവ്യാ മാധവനും മീനാക്ഷിയുടെ കൂടെയുണ്ടായി
advertisement
പഠനത്തിലെ മികവ് കൊണ്ട് മാത്രം ജീവിതവിജയം നേടാൻ ശ്രമിക്കുന്നവരുടെ മറുവിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന വ്യക്തിയാണ് ദിലീപ്. കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന നാളുകളിലും മിമിക്രി കലാകാരൻ എന്ന നിലയിൽ പേരെടുക്കാനായിരുന്നു ദിലീപിന് ആഗ്രഹം. പോരെങ്കിൽ വീട്ടിലെ പ്രാരാബ്ധങ്ങൾക്ക് അറുതിവരുത്തണം എന്ന നിശ്ചയദാർഢ്യമുണ്ടായിരുന്ന മൂത്ത മകന് പഠനത്തേക്കാൾ സാമ്പത്തിക സ്ഥിരത കൈവരിക്കണം എന്ന ആഗ്രഹമായിരുന്നു അന്ന് മുതലേയുണ്ടായിരുന്ന ലക്‌ഷ്യം. ഭ.ഭ.ബ. എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കിടുന്നതിന്റെ കൂട്ടത്തിൽ തന്റെ സ്കൂൾ പഠനകാലത്തെ ചില വിശേഷങ്ങളും ദിലീപ് പങ്കിട്ടു (തുടർന്ന് വായിക്കുക)
advertisement
ആലുവയിൽ താമസമാക്കിയ ദിലീപ്, അവിടുത്തെ വിദ്യാധിരാജ വിദ്യാ ഭവൻ എന്ന സ്‌കൂളിൽ പഠനം പൂർത്തിയാക്കി. 1985ൽ അവിടെ നിന്നും പത്താം ക്‌ളാസ് പാസായ ശേഷം ആലുവയിലെ തന്നെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നും 1985–1987 കാലഘട്ടത്തിൽ പ്രീ-ഡിഗ്രി പാസായി. പിന്നീടാണ് മലയാള സിനിമയ്ക്ക് മമ്മൂട്ടി ഉൾപ്പെടെ നിരവധി പ്രതിഭകളെ സമ്മാനിച്ച എറണാകുളം മഹാരാജാസ് കോളേജിലേക്ക് ദിലീപിന്റെ ചുവടുമാറ്റം. ഇവിടെ അദ്ദേഹം ചരിത്രത്തിൽ ബിരുദ പഠനം നടത്തി. പിന്നീട് നടന്നത് മലയാള സിനിമയുടെ ചരിത്രം
advertisement
പഠനത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് മികവ് കാട്ടിയ മകളുടെ അച്ഛൻ പക്ഷേ പഠനകാലത്ത് മികച്ച ഉഴപ്പനുള്ള ലേബൽ സമ്പാദിച്ചിരുന്നു. ബാക് ബെഞ്ചിൽ ഇരുന്ന ദിലീപിനെ ഒരു ക്‌ളാസിൽ എത്തിയതും തോൽപ്പിച്ചു. പഠിക്കണം എന്ന ആഗ്രഹം കൊണ്ട് ദിലീപ് വീണ്ടും മുൻ ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു. പഠനത്തിലും ദിലീപ് മെച്ചപ്പെട്ടു. പിന്നെ റാങ്ക് അനുസരിച്ച് ബെഞ്ചിലെ സീറ്റിങ് മാറിമാറി വരാൻ ആരംഭിച്ചു. അങ്ങനെ നടുവിലെ ബെഞ്ചിലായി ദിലീപിന്റെ ഇരിപ്പ്. പത്താം ക്‌ളാസിൽ എത്തിയതും വീണ്ടും പഴയപടിയായി കാര്യങ്ങൾ
advertisement
ദിലീപ് വീണ്ടും ബാക് ബെഞ്ചിലേക്ക്. ഉഴപ്പ് കാരണം പത്താം ക്‌ളാസിലെ പരീക്ഷ എഴുതേണ്ട എന്നായി മാഷ്. പത്താം ക്‌ളാസിൽ എല്ലാപേരും ഫസ്റ്റ് ക്‌ളാസ് വാങ്ങും എന്ന പേരുള്ള സ്കൂൾ ആയിരുന്നു. പഠനത്തിൽ പിന്നിലായ ദിലീപ് ഉൾപ്പെടെ മൂന്നു പേര് പരീക്ഷ എഴുതേണ്ട എന്നായി അധ്യാപകൻ. ഇവർ എഴുതിയാൽ നൂറു ശതമാനം ഫലം എന്നത് സ്കൂളിന് നഷ്‌ടമാകും എന്നത് തന്നെ കാരണം. അതിനാൽ അടുത്ത വർഷം എഴുതിയാൽ മതി. അത്രയുമായതും ദിലീപിന് ടെൻഷൻ. അന്ന് ഫസ്റ്റ് ക്‌ളാസ് കിട്ടാൻ 360 മാർക്ക് മതിയായിരുന്നു. ദിലീപ് കുത്തിയിരുന്ന് പഠിക്കാൻ ആരംഭിച്ചു
advertisement
ദിലീപ് 419 മാർക്ക് വാങ്ങി. അധ്യാപകനോട് താൻ 420 മാർക്ക് നേടും എന്നായിരുന്നു ദിലീപ് നൽകിയിരുന്ന ഉറപ്പ്. ഒരു മാർക്കിന്റെ വ്യത്യാസത്തിൽ ദിലീപ് ഇത്രയും മാർക്ക് നേടുകയും ചെയ്തു. മകൾ ഡോക്‌ടറാവണം എന്നാഗ്രഹിച്ച ആ പിതാവിന്റെ മകൾ ഇപ്പോൾ വൈദ്യപഠനത്തിനു ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാക്റ്റീസ് ചെയ്യുകയാണ്









