"ഉണ്ണി മുകുന്ദന് പ്രേമമുണ്ട്, ഫൈറ്റുണ്ട്, പാട്ടുണ്ട്. ഒന്നും എനിക്കില്ല." മാമാങ്കം ഓഡിയോ ലോഞ്ചിനെത്തിയ മമ്മൂട്ടിയുടെ വാക്ക് കേട്ട ആരാധകർ ഒന്ന് നെടുവീർപ്പിട്ടുകാണും. ചരിത്രം ഉറങ്ങുന്ന മാമാങ്കത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ഇതൊന്നുമില്ലാതെ മമ്മൂട്ടിയെ സങ്കല്പിക്കാനാവില്ല എന്നത് തന്നെ കാരണം. ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനവും ഒക്കെ കണ്ടപ്പോൾ ഇത് വാസ്തവമാണെന്നു തന്നെ പലരും ഉറപ്പിച്ചു.
എന്നാൽ മമ്മുക്ക ആരാധകരെ അങ്ങനെ നിരാശരാക്കില്ല എന്ന് മാമാങ്കത്തിന്റെ പ്രോമോ സോംഗ് കണ്ടപ്പോൾ മനസ്സിലായി.
ഒരു വടക്കൻ വീരഗാഥയിലും, പഴശ്ശി രാജയിലും കണ്ട അതേ പോരാട്ട വീര്യത്തോടെ, മിന്നൽ വേഗത്തിൽ ചുരിക പയറ്റ് നടത്തുന്ന മമ്മൂട്ടിയെ മാമാങ്കം പ്രോമോ സോംഗിൽ കാണാം.
ചിത്രം ഡിസംബർ 12ന് തിയേറ്ററിലെത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.