കനകക്കുന്നിലെ ഓണാഘോഷത്തിൽ പങ്കെടുത്ത് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് ഒരു ദിവസം ബാക്കി നിൽക്കേ തലസ്ഥാനനഗരിയുടെ ഓണാഘോഷങ്ങൾക്ക് ഇനിയും പരിസമാപ്തി ആയിട്ടില്ല.
തലസ്ഥാന നഗരിയുടെ ഓണം വൈബ് അറിഞ്ഞ് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ. ചെന്നൈയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ആയ ശാലിനി മേഡേപ്പള്ളിയാണ് ഇത്തവണ കനകക്കുന്നിലെ ഓണാഘോഷത്തിനെത്തിയത്.
തെന്നിന്ത്യൻ ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ശാലിനി മേഡേപ്പള്ളിക്ക് തിരുവനന്തപുരത്തേത് പുതു അനുഭവം. ഏറ്റവും അധികം ആശ്ചര്യം തോന്നിയത് ഒഴുകിയെത്തുന്ന ജനത്തിരക്ക് കണ്ടാണ്. എവിടെയും വർണ്ണാഭമായ കളർ ലൈറ്റുകൾ, കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാൻ ആകുന്ന വിവിധ ഇടങ്ങൾ... ഇത് എല്ലാത്തിൻ്റെയും സമന്വയമാണ് കനകക്കുന്നിലെ ഓണാഘോഷം എന്ന് ഡെപ്യൂട്ടി ഹെഡ് പറഞ്ഞു.
മുൻ വർഷങ്ങളിലും വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കനകക്കുന്നിൽ ഓണാഘോഷം കാണാൻ എത്തിയിട്ടുണ്ട്. ഇവിടെയെത്തുന്ന വിദേശികളുടെ എണ്ണവും വളരെ കൂടുതലാണ്. കൂടുതൽ ആളുകൾ എത്തുന്നതും തിരക്കും ഒക്കെ വിദേശികൾക്ക് അതിശയം തന്നെയാണ്. തിരുവോണനാളിലും ഉത്രാട ദിനത്തിലും കനകക്കുന്നിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് ഒരു ദിവസം ബാക്കി നിൽക്കേ തലസ്ഥാനനഗരിയുടെ ഓണാഘോഷങ്ങൾക്ക് ഇനിയും പരിസമാപ്തി ആയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 08, 2025 5:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കനകക്കുന്നിലെ ഓണാഘോഷത്തിൽ പങ്കെടുത്ത് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ