ബെന്യാമനും ഇന്ദുഗോപനും തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തിറക്കി. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പേര് പുറത്തുവിട്ടത്. ‘ക്രിസ്റ്റി'(Christy) എന്നാണ് ചിത്രത്തിൻ്റെ പേര്. ചിത്രത്തിലെ നായക കഥാപാത്രത്തിൻ്റെ പേരാണ് ക്രിസ്റ്റി. യുവനിരയിലെ ശ്രദ്ധേയനായ നടൻ മാത്യു തോമസാണ് ക്രിസ്റ്റിയെ അവതരിപ്പിക്കുന്നത്.
ബോളിവുഡ് അടക്കം പ്രമുഖ ഭാഷകളിലെല്ലാം ശ്രദ്ധേയയായ നടിയായ മാളവികാ മോഹനാണ് നായിക. നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ഈ ചിത്രം തീരപ്രദേശത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഒരു പ്രണയകഥയാണ് പറയുന്നത്. കെട്ടുറപ്പുള്ള ഒരു കഥയുടെ പിൻബലത്തിലൂടെ ഒരുങ്ങുന്ന ഈ ചിത്രം ഒരു സമൂഹത്തിൻ്റെ നേർക്കാഴ്ച്ച കൂടിയാണ് എന്ന് അണിയറക്കാർ.
Also read: കൊയിലാണ്ടി ഗ്രാമത്തിലെ പ്രൗഡ പുരാതന കുടുംബത്തിൻ്റെ കഥ; ‘നാരായണീൻ്റെ മൂന്നാൺമക്കൾ’ എന്ന കുടുംബചിത്രം
കായലും കടലും ഒത്തുചേരുന്ന അപൂർവ്വ സ്ഥലമായ പൊഴികൊണ്ട് ശ്രദ്ധേയമായ പൂവാറാണ് ചിത്രത്തിൻ്റെ ലൊക്കേഷൻ. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരും പ്രധാന താരങ്ങളാണ്.
കഥ – ആൽവിൻ ഹെൻറി, വിനായക് ശശികുമാർ – അൻവർ അലി, എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണം പകർന്നിരിക്കുന്നു. ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് – മനു ആൻ്റണി, കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ്- പ്രദീപ് ഗോപിനാഥ്, വിജയ് ജി.എസ്., പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.
റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തുന്നു. പബ്ലിസിറ്റി ഡിസൈനർ – ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ.- വാഴൂർ ജോസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.