സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കായി 'മാറ്റിനി ഡയറക്ടേഴ്സ് ഹണ്ട്'
- Published by:user_57
- news18-malayalam
Last Updated:
Matinee directors hunt is a novel initiative to find talented film directors | കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി മാറ്റിനി നടത്തുന്ന ഡയറക്ടേഴ്സ് ഹണ്ട്
മലയാളത്തിലെ തികച്ചും വ്യത്യസ്തമായ പുതിയ ഒരു ഒടിടി ഫ്ലാറ്റ്ഫോം ആണ് matinee.live. പ്രോജക്റ്റ് ഡിസൈനർ ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിച്ച matinee. live.ഒ.ടി.ടി. പ്ലാറ്റ്ഫോമിന്റെ ലോഗോ ലോഞ്ച് ഫഹദ് ഫാസിലും പ്ലാറ്റ്ഫോമിന്റെ ലോഞ്ച് പൃഥ്വിരാജുമാണ് നിർവഹിച്ചത്.
പൊതുവായി സിനിമക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങൾക്കും അലച്ചിലുകൾക്കും വിരാമമിട്ടുകൊണ്ട്, കാര്യങ്ങൾ കൂടുതൽ സുഗമമാക്കുക എന്നതാണ് മാറ്റിനിയുടെ പ്രധാന ലക്ഷ്യം. പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും ടെക്നീഷ്യൻസിനെയുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് എക്സ്ക്ലൂസിവ് ആയ വെബ്സീരിസുകൾ, സിനിമകൾ, ഷോർട്ട് ഫിലിമുകൾ എന്നിവ നിർമ്മിച്ചുകൊണ്ടായിരിക്കും പ്രാരംഭ ഘട്ടത്തിൽ മാറ്റിനിയുടെ പ്രവർത്തന മാതൃക. ഒപ്പം അനാവശ്യ ചിലവുകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി സിനിമകളുടെ ഓഡീഷനുകളും നേരിട്ട് ഈ പ്ലാറ്റ്ഫോമിലൂടെ സൗകര്യപൂർവം നടത്താൻ അവസരമൊരുക്കുന്നു.
സിംഗിൾ രജിസ്ട്രേഷനിലൂടെ, മാറ്റിനിയുടെ സ്വന്തം നിർമ്മാണ പ്രോജക്റ്റുകൾ കൂടാതെ, നിരവധി ഒഡീഷനുകളിലേക്കും സംവിധായകരിലേക്കും നിർമ്മാതാക്കളിലേക്കുമെല്ലാം അപേക്ഷകരുടെ ഡാറ്റാ ബേസുകൾ ലഭ്യമാക്കുന്ന/ഓപ്പൺ ആയിരിക്കുന്ന ഒരു ടാലന്റ് പൂൾ ആയിട്ടായിരിക്കും മാറ്റിനി പൊതുവെ പ്രവർത്തിക്കുക. ഒപ്പം താല്പര്യമുള്ള ആർക്കും വ്യത്യസ്തമാർന്ന ലോക്കേഷനുകൾ, കെട്ടിടങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ, എക്യുപ്മെന്റുകൾ, ട്രെയിൻഡ് പെറ്റ്സ്, വാഹനങ്ങൾ, ആന്റിക് പീസുകൾ തുടങ്ങി സിനിമക്ക് ആവശ്യമായതെന്തും മാറ്റിനിയിൽ രെജിസ്റ്റർ ചെയ്ത് റെന്റിന് നൽകി മികച്ച റെവന്യുവും നേടാം.
advertisement
ലോഞ്ചിന് ശേഷമുള്ള ഏറ്റവും വലിയ ആകർഷണീയതയാണ് കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി മാറ്റിനി നടത്തുന്ന ഡയറക്ടേഴ്സ് ഹണ്ട്.
നിങ്ങൾ സംവിധാനം ചെയ്ത ഷോർട്ട് ഫിലിമുകൾ, ഡോക്യൂമെന്ററികൾ, മ്യൂസിക് ആൽബങ്ങൾ തുടങ്ങിയ മികച്ച വീഡിയോകൾ, ഇംഗ്ലീഷ്, തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി അങ്ങനെ ഏതു ഭാഷയിൽ വേണമെങ്കിലുമാകാം,30 മിനുട്ടിൽ കവിയരുത്. അവ മാറ്റിനിയിൽ അപ്‌ലോഡ് ചെയ്തുകൊണ്ടാണ് ഈ കോണ്ടെസ്റ്റിൽ രജിസ്റ്റർ ചെയ്യേണ്ടത്.
തിരഞ്ഞെടുക്കുന്ന 30 വീഡിയോകളിൽ ഏറ്റവും മികച്ച വീഡിയോക്ക് മാറ്റിനി നൽകുന്നത് 1,00,000 രൂപ ക്യാഷ് പ്രൈസാണ്. ബാക്കി 29 വീഡിയോകൾക്കും 10,000 രൂപ വീതം ക്യാഷ് പ്രൈസും ഉണ്ട്.
advertisement
ഒപ്പം സെലെക്റ്റ് ചെയ്യപ്പെടുന്ന 30 വീഡിയോകളുടെയും സംവിധായകർക്കായി, 'ലാബ് ഡേ ഫിലിംസ്' ഒരുക്കുന്ന അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഒരു ഓറിയെന്റേഷൻ ക്യാമ്പും ഉണ്ടായിരിക്കുന്നതാണ്.
മലയാള സിനിമയിലെ പ്രഗത്ഭരായ സംവിധായകർ, ഛായാഗ്രാഹകർ, തിരക്കഥാകൃത്തുക്കൾ മുതലായവർ ആയിരിക്കും ഈ ക്യാമ്പ് നയിക്കുന്നത്. ഇതിൽ ഏറ്റവും കഴിവ് തെളിയിക്കുന്ന പ്രതിഭാശാലിക്ക് ആയിരിക്കും മാറ്റിനി നിർമ്മിക്കുന്ന ചലച്ചിത്രം സംവിധാനം ചെയ്യാനുള്ള ഭാഗ്യം ലഭിക്കുക. അടുത്ത 10 പേർക്ക് മാറ്റിനി നിർമ്മിക്കുന്ന വെബ്‌സീരീസുകളും സംവിധാനം ചെയ്യാം.
advertisement
സംവിധായകൻ സിദ്ധിക് ആണ് മാറ്റിനി ഡയറക്ടേഴ്സ് ഹണ്ട് അനൗൺസ് ചെയ്തത്. ഈ ജൂലൈ 17 മുതലായിരിക്കും കോണ്ടെസ്റ്റ് ആരംഭിക്കുക. തങ്ങളുടെ തലമുറയിലുള്ളവർ സംവിധാനരംഗത്തേക്ക് എത്തിപ്പെടാൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് സംസാരിച്ച സിദ്ധിക്, ഡയറക്ട് ഡയറക്ടർ ആകാൻ കിട്ടുന്ന ഈ അതുല്യ അവസരം പാഴാക്കരുതെന്ന് പ്രേത്യേകം ഓർമ്മിപ്പിക്കുകയും ചെയ്തു.
മലയാള സിനിമയിൽ, ഏറെ തിരക്കുള്ള പ്രോജക്റ്റ് ഡിസൈനർ ബാദുഷ, തനിക്ക് നിരന്തരം അവസരങ്ങൾ ചോദിച്ചുകൊണ്ട് വന്നിരുന്ന കോളുകളും സെറ്റുകൾ തോറും ചാൻസ് ചോദിച്ചു കയറി ഇറങ്ങുന്ന ആളുകളുമാണ് ഇത്തരം ഒരു ആശയത്തിലേക്ക് എത്തിപ്പെടാൻ പ്രേരണ ആയതെന്ന് പറയുന്നു.
advertisement
ഒപ്പം സിനിമക്കും പുതിയ പ്രതിഭാധനരായ ആളുകളെ ആവശ്യമായി വരുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ടാകുകയും, പരസ്പരം കണ്ടെത്താൻ സാധിക്കും വിധം ഒരു മീഡിയത്തിന്റെ ആവശ്യകത അനിവാര്യമാണെന്ന് തോന്നിയതും മാറ്റിനി തുടങ്ങാൻ പ്രചോദനമായതായി ഷിനോയ് മാത്യുവും പറയുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 16, 2021 7:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കായി 'മാറ്റിനി ഡയറക്ടേഴ്സ് ഹണ്ട്'