advertisement

അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച ഭർത്താവ് ഭാര്യയെ മർദിച്ച് തല മൊട്ടയടിച്ചു

Last Updated:

വീട്ടിൽ നിന്ന് ഭക്ഷണം വാങ്ങാൻ മറ്റൊരു വ്യക്തി എത്തിയതിനെച്ചൊല്ലിയുള്ള സംശയമാണ് അക്രമത്തിലേക്ക് നയിച്ചത്.

Rapid Read
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും ബലമായി തല മൊട്ടയടിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് സംഭവം. 31 കാരനായ ഉമേഷ് കൊട്ടലാഗിയാണ് അറസ്റ്റിലായത്. ഇയാൾ നിരന്തരം ഭാര്യയെ  ഉപദ്രവിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും പലതവണ ഇടപെട്ടിട്ടും ഇയാളുടെ പീഡനം തുടരുകയായിരുന്നു.
ജനുവരി 31-ന് രാത്രി വീടിന്റെ വാതിൽ തുറക്കാൻ വൈകിയതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കമുണ്ടാകുകയും ഉമേഷ് പ്രകോപിതനാവുകയും ചെയ്തു. തുടർന്ന് വീട് അകത്തുനിന്ന് പൂട്ടിയ ശേഷം ഇയാൾ ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും ഇലക്ട്രിക് ട്രിമ്മർ ഉപയോഗിച്ച് ബലമായി തല മുണ്ഡനം ചെയ്യുകയുമായിരുന്നു. വീട്ടിൽ നിന്ന് ഭക്ഷണം വാങ്ങാൻ മറ്റൊരു വ്യക്തി എത്തിയതിനെച്ചൊല്ലിയുള്ള സംശയമാണ് ഈ അക്രമത്തിലേക്ക് നയിച്ചത്. സംഭവത്തിൽ സവലഗി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച ഭർത്താവ് ഭാര്യയെ മർദിച്ച് തല മൊട്ടയടിച്ചു
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement