Oru Thekkan Thallu Case | എന്തര് പാട്ടിനു ശേഷം പ്രേമ നെയ്യപ്പവുമായി 'ഒരു തെക്കൻ തല്ലു കേസ്'
- Published by:user_57
- news18-malayalam
Last Updated:
ബിജു മേനോനോടൊപ്പം പത്മപ്രിയ നായികയായി ഒരു ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിൽ അഭിനയിക്കുന്നു. റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ
നടൻ ബിജു മേനോനെ (Biju Menon) കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത് എൻ. സംവിധാനം ചെയ്യുന്ന 'ഒരു തെക്കൻ തല്ലു കേസ്' (Oru Thekkan Thallu Case) എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ ഗാനം റിലീസായി. ബിജു മേനോനോടൊപ്പം പത്മപ്രിയ നായികയായി ഒരു ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിൽ അഭിനയിക്കുന്നു. റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. അമ്മിണിപ്പിള്ളയായി ബിജു മേനോനും ഭാര്യ രുക്മിണിയായി പത്മപ്രിയയും അഭിനയിക്കുന്നു.
E4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍. മേത്ത സി.വി.സാരഥി, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ.കെ. എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജി.ആര്‍. ഇന്ദുഗോപന്റെ 'അമ്മിണി പിള്ള വെട്ടു കേസ്' എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു.
ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മങ്ക്സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എൻ.'ബ്രോ ഡാഡിയുടെ' സഹ രചയിതാവ് കൂടിയാണ് ശ്രീജിത്ത് എൻ.
advertisement
സംഗീതം- ജസ്റ്റിന്‍ വര്‍ഗ്ഗീസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- റോഷന്‍ ചിറ്റൂര്‍, ലൈന്‍ പ്രൊഡ്യൂസർ- ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, കല- ദിലീപ് നാഥ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- അനീഷ് അലോഷ്യസ്, എഡിറ്റർ- മനോജ് കണ്ണോത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രണവ് മോഹൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: New song drops from 'Oru Thekkan Thallu Case' headlined by Biju Menon and Padmapriya. Roshan Mathew and Nimisha Sajayan plays other major roles in the movie adapted from a literary work of the same name penned by G.R. Indugopan. The film is slated for a release soon in the big screen
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 21, 2022 12:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Oru Thekkan Thallu Case | എന്തര് പാട്ടിനു ശേഷം പ്രേമ നെയ്യപ്പവുമായി 'ഒരു തെക്കൻ തല്ലു കേസ്'