Film Critics' Award 2019| ഫിലിം ക്രിട്ടികസ് അവാര്‍ഡ്: നിവിൻ പോളി മികച്ച നടൻ, മഞ്ജു വാര്യർ നടി

Last Updated:

Nivin Pauly is best male actor and Manju Warrier best female actor in Film Critics' Award | മികച്ച ചിത്രമായി ജല്ലിക്കെട്ട് തിരഞ്ഞെടുത്തു

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് 2019 ലെ മികച്ച സിനിമയ്ക്കുള്ള 44-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ലിജോയ്ക്കു (ചിത്രം: ജല്ലിക്കെട്ട്) ലഭിക്കും. ഗീതു മോഹന്‍ദാസ് ആണ് മികച്ച സംവിധായക (ചിത്രം:മൂത്തോന്‍). മൂത്തോനിലെ അഭിനയത്തിന് നിവിന്‍ പോളി മികച്ച നടനായി. മഞ്ജു വാര്യരാണ് (ചിത്രം:പ്രതി പൂവന്‍കോഴി) മികച്ച നടി.
കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌ക്കാരമാണിത്.
അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ: ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തേക്കിന്‍കാട് ജോസഫ് ബാലന്‍, തിരുമല ഡോ.അരവിന്ദന്‍ വല്ലച്ചിറ, പ്രൊഫ: ജോസഫ് മാത്യു പാലാ, എ. ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍. മൊത്തം നാല്‍പതു ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.
സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ ഹരിഹരന് നല്‍കും.
advertisement
നാല്പതിലേറെ വര്‍ഷങ്ങളായി ദക്ഷിണേന്ത്യന്‍ സിനിമയില്‍ അനനുകരണീയമായ അഭിനയശൈലിയിലൂടെ താരപ്രഭാവനം നിലനിര്‍ത്തുന്ന മമ്മൂട്ടിക്ക് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.
കിലുക്കം മുതൽ 41 വരെയുള്ള ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകന്‍ എസ്. കുമാര്‍, സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജ്, നടി സേതുലക്ഷ്മി, നാന ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ എന്നിവര്‍ക്കു ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സമ്മാനിക്കും.
ഇനിപ്പറയുന്നവയാണ് മറ്റ് അവാര്‍ഡുകള്‍
മികച്ച രണ്ടാമത്തെ ചിത്രം: വാസന്തി (നിര്‍മ്മാണം സിജു വില്‍സണ്‍)
advertisement
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: റഹ്‌മാന്‍ ബ്രദേഴ്‌സ് (ചിത്രം: വാസന്തി)
മികച്ച സഹനടന്‍ : വിനീത് ശ്രീനിവാസന്‍ (ചിത്രം: തണ്ണീര്‍മത്തന്‍ ദിനങ്ങള്‍),
ചെമ്പന്‍ വിനോദ് (ചിത്രം: ജല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ്)
മികച്ച സഹനടി : സ്വാസിക (ചിത്രം: വാസന്തി)
മികച്ച ബാലതാരം: മാസ്റ്റര്‍ വാസുദേവ് സജീഷ് (ചിത്രം: കള്ളനോട്ടം), ബേബി അനാമിയ ആര്‍.എസ്. (ചിത്രം : സമയയാത്ര)
മികച്ച തിരക്കഥാകൃത്ത് : സജിന്‍ ബാബു (ചിത്രം : ബിരിയാണി)
advertisement
മികച്ച ഗാനരചയിതാവ് : റഫീക്ക് അഹ്‌മ്മദ് (ചിത്രം : ശ്യാമരാഗം)
മികച്ച സംഗീത സംവിധാനം : ഔസേപ്പച്ചന്‍ (ചിത്രം : എവിടെ?)
മികച്ച പിന്നണി ഗായകന്‍ : വിജയ് യേശുദാസ് (ഗാനം : തൂമഞ്ഞു വീണ വഴിയേ, ചിത്രം: പതിനെട്ടാംപടി, ശ്യാമരാഗം)
മികച്ച പിന്നണി ഗായിക : മഞ്ജരി (ഗാനം: രാരീരം, ചിത്രം:മാര്‍ച്ച് രണ്ടാം വ്യാഴം )
മികച്ച ഛായാഗ്രാഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (ചിത്രം: ജല്ലിക്കെട്ട്)
മികച്ച ചിത്രസന്നിവേശകന്‍ : ഷമീര്‍ മുഹമ്മദ് (ചിത്രം: ലൂസിഫര്‍)
advertisement
മികച്ച ശബ്ദലേഖകന്‍ : ആനന്ദ് ബാബു ( ചിത്രം : തുരീയം,ഹുമാനിയ)
മികച്ച കലാസംവിധായകന്‍ : ദിലീപ് നാഥ് (ചിത്രം: ഉയരെ)
മികച്ച മേക്കപ്പ്മാന്‍ : സുബി ജോഹാല്‍, രാജീവ് സുബ്ബ(ചിത്രം : ഉയരെ)
മികച്ച വസ്ത്രാലങ്കാരം: മിഥുന്‍ മുരളി (ചിത്രം: ഹുമാനിയ)
മികച്ച ജനപ്രിയചിത്രം: തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ (സംവിധാനം : എ.ഡി.ഗിരീഷ്)
പ്രത്യേക ജൂറി പരാമര്‍ശം: ഗോകുലം മൂവീസ് നിര്‍മിച്ച പ്രതി പൂവന്‍കോഴി (നിര്‍മ്മാണം:ഗോകുലം ഗോപാലന്‍)
മികച്ച ജീവചരിത്ര സിനിമ : ഒരു നല്ല കോട്ടയംകാരന്‍( സംവിധാനം:സൈമണ്‍ കുരുവിള), കലാമണ്ഡലം ഹൈദരലി (സംവിധാനം:കിരണ്‍ ജി. നാഥ്)
advertisement
സംവിധായകമികവിനുള്ള പ്രത്യേകജൂറി പുരസ്‌കാരം: പൃഥ്വിരാജ് (ചിത്രം: ലൂസിഫര്‍)
ഛായാഗ്രഹണത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: അജയ് ഡേവിഡ് കാച്ചപ്പിള്ളി (ചിത്രം: പൊറിഞ്ചു മറിയം ജോസ്)
ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ.റോസി (സംവിധാനം: ശശി നടുക്കാട്)
അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം :
1. കെ.കെ.സുധാകരന്‍ (ചിത്രം : തി.മി.രം), 2. റോഷന്‍ ആന്‍ഡ്രൂസ് (ചിത്രം : പ്രതി പൂവന്‍കോഴി), 3. അനശ്വര രാജന്‍ (ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍)
advertisement
നവാഗത പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍:
സംവിധാനം റോയ് കാരയ്ക്കാട്ട് (ചിത്രം :കാറ്റിനരികെ), ധര്‍മരാജ് മുതുവരം (ചിത്രം: സൈറയും ഞാനും), ജഹാംഗിര്‍ ഉമ്മര്‍ (ചിത്രം:മാര്‍ച്ച് രണ്ടാം വ്യാഴം)
നടന്‍: ചന്തുനാഥ് (ചിത്രം:പതിനെട്ടാംപടി)
നടി ശ്രീലക്ഷ്മി (ചിത്രം: ചങ്ങായി)
കഥ, തിരക്കഥ: പി.ആര്‍ അരുണ്‍ (ചിത്രം: ഫൈനല്‍സ്)
ഗാനരചന: റോബിന്‍ അമ്പാട്ട് (ചിത്രം: ഒരു നല്ല കോട്ടയംകാരന്‍)
മലയാളം വാർത്തകൾ/ വാർത്ത/Film/
Film Critics' Award 2019| ഫിലിം ക്രിട്ടികസ് അവാര്‍ഡ്: നിവിൻ പോളി മികച്ച നടൻ, മഞ്ജു വാര്യർ നടി
Next Article
advertisement
Asia Cup 2025 | പാകിസ്ഥാൻ ദേശീയ ഗാനത്തിന് പകരം 'ജലേബി ബേബി'; അന്തംവിട്ട് പാക് താരങ്ങൾ
Asia Cup 2025 | പാകിസ്ഥാൻ ദേശീയ ഗാനത്തിന് പകരം 'ജലേബി ബേബി'; അന്തംവിട്ട് പാക് താരങ്ങൾ
  • പാക് ദേശീയ ഗാനത്തിന് പകരം 'ജലേബി ബേബി' പ്ലേ ചെയ്തതോടെ പാക് താരങ്ങൾ ആശയക്കുഴപ്പത്തിലായി.

  • സംഘാടകർ തെറ്റ് തിരുത്തിയെങ്കിലും പാക് താരങ്ങളുടെ ആശയക്കുഴപ്പത്തിന്റെ ദൃശ്യങ്ങൾ വൈറലായി.

  • മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് പാകിസ്ഥാനെ തോൽപ്പിച്ചതോടെ പാക് ടീമിന് ആകെ നാണക്കേടായി.

View All
advertisement