Nna Thaan Case Kodu | അടിച്ചു മോനേ! കുഞ്ചാക്കോ ബോബന്റെ 'ന്നാ താൻ കേസ് കൊട്' 50 കോടി ക്ലബ്ബിൽ

Last Updated:

Nna thaan case kodu movie of Kunchacko Boban entered 50 crore club | കുഞ്ചാക്കോ ബോബൻ ചിത്രം 50 കോടി ക്ലബ്ബിൽ

ന്നാ താൻ കേസ് കൊട്
ന്നാ താൻ കേസ് കൊട്
കുഞ്ചാക്കോ ബോബൻ (Kunchacko Boban) നായകനായ 'ന്നാ താൻ കേസ് കൊട്' (Nna Thaan Case Kodu) 50 കോടി ക്ലബ്ബിൽ. നായകൻ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സംവിധാനം. റിലീസിന് തൊട്ടുമുൻപ് വരെ ഏറെ ചർച്ചയായ സിനിമയാണ് ഇത്. രസകരമായ പോസ്റ്ററുകളിൽ തുടങ്ങി, 'ദേവദൂതർ പാടി' എന്ന ഗാനത്തിന് ചാക്കോച്ചൻ മനംമറന്നു നൃത്തം ചെയ്യുന്ന രംഗവുമാണ് എല്ലാത്തിനും തുടക്കം കുറിച്ചത്. ഗാനം മാത്രം യൂട്യൂബിൽ ഒരു കോടിയിലേറെ വ്യൂസ് നേടി. ആഴ്ചകളോളം ഒന്നാം സ്ഥാനത്ത് ട്രെൻഡിങ് കൂടിയായിരുന്നു ഇത്.
റിലീസ് ദിവസം പ്രത്യക്ഷപ്പെട്ട പത്രപരസ്യമായിരുന്നു മറ്റൊന്ന്. റോഡിലെ കുഴികൾ പരാമർശിച്ച പരസ്യം കടുത്ത സൈബർ ആക്രമണത്തിൽ കലാശിച്ചു. ഇത് മറ്റൊരു വശത്ത് നിന്നും നോക്കിയാൽ, സിനിമയുടെ പ്രചരണത്തിന് സഹായകമായി എന്നേ പറയാൻ സാധിക്കൂ.








View this post on Instagram






A post shared by Kunchacko Boban (@kunchacks)



advertisement
കൊഴുമ്മൽ രാജീവൻ എന്ന വേഷമാണ് കുഞ്ചാക്കോ ബോബൻ ചെയ്തത്. തന്റെ സ്ഥിരം റൂട്ടുകൾ വിട്ട്, തീർത്തും ഡീഗ്ലാമറൈസ് ചെയ്ത്, അപരിഷ്കൃതനായാണ് ചാക്കോച്ചൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. അതുവരെയുള്ള അദ്ദേഹത്തിന്റെ വേഷങ്ങളിൽ നിന്നും രാജീവൻ തീർത്തും വ്യത്യസ്തനായി മാറി. ഒപ്പം തന്നെ സിനിമ ക്ലിക്ക് ആവുകയും ചെയ്‌തു.
ചാക്കോച്ചൻ ഒഴികെ സിനിമയിൽ സ്റ്റാർ കാസ്റ് എന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമായി. ഇതുവരെ കണ്ടിട്ടില്ലാത്ത പുതുമുഖങ്ങൾ പലരും സിനിമയുടെ ആസ്വാദന തലത്തെ ഏറെ സ്വാധീനിച്ചു. സന്ദർഭോചിതമായ നർമ്മ സംഭാഷണങ്ങൾ സിനിമയുടെ ഒഴുക്കിനെ കൂടുതൽ സുഗമമാക്കി.
advertisement
എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മാണവും, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവഹിച്ചു.
സൂപ്പർ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ്‌ ഇത്.
advertisement
ആറ് മാസത്തോളം നീണ്ടു നിന്ന പ്രീ പ്രൊഡക്ഷൻ ജോലികളാണ് ചിത്രത്തിന് വേണ്ടി അണിയറപ്രവർത്തകരും നിർമ്മാതാക്കളും നടത്തിയത്. കാസർഗോഡൻ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന ഈ സിനിമയ്ക്കായി വൻ മുന്നൊരുക്കങ്ങൾ നടത്തേണ്ടി വന്നിരുന്നു. നിരവധി കലാകാരൻമാരെ ഈ പ്രദേശങ്ങളിൽ നിന്ന് തന്നെ കാസ്റ്റിംഗ് കോളുകളിലൂടെ കണ്ടെത്തുകയും ചെയ്‌തു.
Summary: Kunchacko Boban movie Nna Thaan Case Kodu entered the elite 50 crore club. The actor himself has posted an update on his social media handle. 'Thank you for making our movie a huge success! The love & support has been a sheer magic!' he captioned
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Nna Thaan Case Kodu | അടിച്ചു മോനേ! കുഞ്ചാക്കോ ബോബന്റെ 'ന്നാ താൻ കേസ് കൊട്' 50 കോടി ക്ലബ്ബിൽ
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement