യുവ മനസ്സുകളിൽ പ്രണയം നിറച്ച ലൂക്കയിലെ ആദ്യ ഗാനം 'ഒരേ കണ്ണാൽ' യൂട്യൂബിൽ ഒന്നാം സ്ഥാനത്ത് ട്രെൻഡിങ്. ലൂക്ക, നിഹാരിക എന്നീ കഥാപാത്രങ്ങളായി ടൊവിനോ തോമസ്, അഹാന കൃഷ്ണ എന്നിവർ എത്തുന്ന ഗാനമാണ് മണിക്കൂറുകൾക്കുള്ളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. അഞ്ചര ലക്ഷത്തോളം പേർ ഇതിനോടകം ഈ ഗാനം കണ്ടു കഴിഞ്ഞു. മനു മഞ്ജിത്തിന്റെ വരികൾക്ക് സൂരജ് എസ്. കുറുപ്പാണ് സംഗീതം നൽകിയിരിക്കുന്നത്. നന്ദഗോപൻ, അഞ്ജു ജോസഫ്, സൂരജ് എസ്. കുറുപ്പ്, നീതു എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
യുവനിരയിലെ ഏറ്റവും ശ്രദ്ധേയ സാന്നിദ്ധ്യം ടൊവിനോ തോമസ് നവാഗത സംവിധായകന്‍ അരുണ്‍ ബോസിനൊപ്പം ചേരുന്ന ചിത്രമാണ് ലൂക്ക. സ്റ്റോറീസ് & തോട്ട്സ് ബാനറില്‍ ലിന്റോ തോമസ് , പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ടൊവിനോയുടെ നായികയാവുന്നത് അഹാന കൃഷ്ണയാണ്. മൃദുല്‍ ജോര്‍ജ്ജ് അരുണ്‍ ബോസിനൊപ്പം ചേര്‍ന്നു രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കയില്‍ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.