12th Man | ആശാൻ്റെ പടത്തിന് വിജയാഘോഷം ശിഷ്യൻ്റെ സിനിമാ സെറ്റിൽ; 12thമാൻ്റെ ആഘോഷം 'ഇനി ഉത്തരം' സെറ്റിൽ
12th Man | ആശാൻ്റെ പടത്തിന് വിജയാഘോഷം ശിഷ്യൻ്റെ സിനിമാ സെറ്റിൽ; 12thമാൻ്റെ ആഘോഷം 'ഇനി ഉത്തരം' സെറ്റിൽ
'12th മാൻ' സിനിമയിലെ ജിതേഷിനെ അവതരിപ്പിച്ച ചന്തു നാഥ്, ഹരീഷ് ഉത്തമൻ, അപർണ ബാലമുരളി, ജാഫർ ഇടുക്കി എന്നിവർക്കൊപ്പം 'ഇനി ഉത്തരം' സിനിമയുടെ മുഴുവൻ ടെക്നീഷ്യൻമാരും ആഘോഷത്തിൽ പങ്കെടുത്തു
ജീത്തു ജോസഫിൻ്റെ (Jeethu Joseph) സിനിമയായ '12th മാൻ' (12th Man) വിജയമായപ്പോൾ അദ്ദേഹത്തിൻ്റെ പ്രിയ ശിഷ്യനും കോ- ഡയറക്ടറുമായ സുധീഷ് രാമചന്ദ്രൻ ആദ്യമായി ഡയറക്ട് ചെയ്യുന്ന 'ഇനി ഉത്തരം' (Ini Utharam) സിനിമയുടെ സെറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ജീത്തു ജോസഫിൻ്റെ 'ദൃശ്യം' (Drishyam) സിനിമയിലെ സഹദേവനെ അവതരിപ്പിച്ച കലാഭവൻ ഷാജോണും, '12th മാൻ' സിനിമയിലെ ജിതേഷിനെ അവതരിപ്പിച്ച ചന്തു നാഥും, കൂടാതെ ഹരീഷ് ഉത്തമൻ, അപർണ ബാലമുരളി, ജാഫർ ഇടുക്കി എന്നിവർക്കൊപ്പം 'ഇനി ഉത്തരം' സിനിമയുടെ മുഴുവൻ ടെക്നീഷ്യൻമാരും ആഘോഷത്തിൽ പങ്കെടുത്തു.
ജീത്തു ജോസഫിൻ്റെ മുൻ ചിത്രമായ 'ലൈഫ് ഓഫ് ജോസൂട്ടി'യുടെ ക്യാമറാമാനായ രവി ചന്ദ്രൻ തന്നെയാണ് ശിഷ്യൻ്റെ ആദ്യ ചിത്രത്തിനും ഛായാഗ്രഹണം നിർവഹിക്കുന്നത്. വിശദാംശങ്ങൾ അധികം പുറത്ത് വിട്ടിട്ടില്ലാത്ത 'ഇനി ഉത്തരം' പാലക്കാട് ധോണിയിൽ ചിത്രീകരണം പുരോഗമിക്കുന്നു.
അപർണ ബാലമുരളി, ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോൺ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആന്റ് വി എന്റർറ്റൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'ഇനി ഉത്തരം' എന്ന ഈ ചിത്രത്തിന്റെ രചന, സഹോദരങ്ങളായ രഞ്ജിത്, സനീഷ് (ഉണ്ണി) എന്നിവർ നിർവ്വഹിക്കുന്നു. രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
H2O Spell പ്രോജക്ട് ഡിസൈൻ ചെയ്യുന്ന ഈ ചിത്രത്തിൽ ജിതിൻ ഡി.കെ. എഡിറ്റിങ് നിർവ്വഹിക്കുന്നു. സംഗീതം കൈകാര്യം ചെയ്യുന്നത് ഹിഷാം അബ്ദുൾ വഹാബാണ്. ഗാനരചന - വിനായക് ശശികുമാർ. ജിതേഷ് പൊയ്യ മേക്കപ്പും, അരുൺ മോഹനൻ ആർട്ടും, ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. ദീപക് നാരായണാണ് ചീഫ് അസോസിയേറ്റ്. റിന്നി ദിവാകർ, വിനോഷ് കൈമൾ എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളർമാർ. സ്റ്റിൽസ് - ജെഫിൻ ബിജോയ്, ഡിസൈൻ - ജോസ് ഡൊമനിക്. പി.ആർ.ഒ. - എ.എസ്. ദിനേശ്, ഡിജിറ്റൽ മാർക്കറ്റിങ് - ആതിര ദിൽജിത്, വൈശാഖ്.
Summary: Success celebration of Jeethu Joseph movie 12th Man held on the sets of 'Ini Utharam' directed by Sudheesh Ramachandran. Sudheesh has learned the ropes from Jeethu and therefore the celebration was more of a teacher- disciple bonding as well. The film has major roles handled by Kalabhavan Shajohn, Hareesh Uthaman, Chandhunadh, Sidique, Sidharth Menon, Jaffar Idukki and Aparna Balamurali. Shooting of the film is currently progressing at Dhoni in Palakkad
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.