Amala movie | അനാർക്കലിയുടെ 'അമല' പാൻ ഇന്ത്യൻ ചിത്രം; ടീസർ പുറത്തിറങ്ങി

Last Updated:

ഒരേസമയം മലയാളത്തിലും തമിഴിലും, തെലുങ്കിലും ഉൾപ്പെടെ മൂന്നു ഭാഷകളിൽ ഒരുങ്ങുന്ന ഒരു സസ്‌പെൻസ് സൈക്കോ ത്രില്ലർ ചിത്രമാണ്

അമല
അമല
അനാർക്കലി മരയ്ക്കാറും (Anarkali Marikkar) ശരത് അപ്പാനിയും (Appani Sharath) പ്രധാന വേഷത്തിലെത്തി നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘അമലയിലെ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. മസ്കോട്ട് പ്രൊഡക്ഷൻസിന്റെയും ടോമ്മൻ എന്റർടെയ്ൻമെൻസിന്റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം നിർമ്മിക്കുന്ന ചിത്രം ഒരേസമയം മലയാളത്തിലും തമിഴിലും, തെലുങ്കിലും ഉൾപ്പെടെ മൂന്നു ഭാഷകളിൽ ഒരുങ്ങുന്ന ഒരു സസ്‌പെൻസ് സൈക്കോ ത്രില്ലർ ആണ്.
അനാർക്കലി മരയ്കാർക്കും ,ശരത് അപ്പാനിക്കും ഒപ്പം രജിഷാ വിജയൻ, ശ്രീകാന്ത്, സജിത മഠത്തിൽ, ചേലാമറ്റം ഖാദർ, ഷുഹൈബ്‌ എംബിച്ചി, നന്ദിനി, നൈഫ്, നൗഷാദ്, വൈഷ്ണവ്, ആൻമരിയ ബിട്ടോ ഡേവിഡ്സ്, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ക്യാമറ അഭിലാഷ് ശങ്കറും, സംഗീതം ഗോപി സുന്ദറും, എഡിറ്റിംഗ് നൗഫൽ അബ്‌ദുള്ളയും നിർഹിക്കുന്നു.
advertisement
ബി.ജി.എം.- ലിജിൻ ബാമ്പിനോ, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായൺ, സ്പെഷ്യൽ ട്രാക്ക്- ശ്യാം മോഹൻ എം.എം., കാലയ്, ആർട്ട്- ഷാജി പട്ടണം, മേക്കപ്പ്- ആർ.ജി. വയനാടൻ, കോസ്റ്റിയൂം- മെൽവി ജെ., അമലേഷ് വിജയൻ, കളറിസ്റ്റ്- ശ്രീക്ക് വാര്യർ, സൗണ്ട് ഡിസൈൻ- രഞ്ജു രാജ് മാത്യു, സ്റ്റണ്ട്- ഫയർ കാർത്തി, മിക്സിങ്- ജിജുമോൻ ടി. ബ്രൂസ്, സ്റ്റിൽ- അർജുൻ കല്ലിങ്കൽ, വിഷ്ണു, പ്രൊഡക്ഷൻ മാനേജർ- എ.കെ. ശിവൻ, പ്രോജക്ട് ഡിസൈനർ- ജോബിൽ ഫ്രാൻസിസ് മൂലൻ, ലിറിക്‌സ്- ഹരിനാരായണൻ ബി.കെ., മനു മഞ്ജിത്, ക്രിയേറ്റിവ് തിങ്കിങ് ഫിലിംസ്, മാർക്കറ്റിങ്- ഒബ്‌സ്ക്യുറ, പി.ആർ.ഒ.- റിൻസി മുംതാസ്. ചിത്രം മെയ് 19 ന് തിയ്യേറ്ററുകളിൽ എത്തും.
മലയാളം വാർത്തകൾ/ വാർത്ത/Film/
Amala movie | അനാർക്കലിയുടെ 'അമല' പാൻ ഇന്ത്യൻ ചിത്രം; ടീസർ പുറത്തിറങ്ങി
Next Article
advertisement
അഭിമാന നിമിഷം; മലയാളത്തിന്റെ മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതിയിൽ‌ നിന്ന് ഏറ്റുവാങ്ങി
അഭിമാന നിമിഷം; മലയാളത്തിന്റെ മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതിയിൽ‌ നിന്ന് ഏറ്റുവാങ്ങി
  • മലയാളത്തിന്റെ മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.

  • മോഹൻലാലിന് പുരസ്കാരം ലഭിച്ചത് ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ വച്ചാണ്.

  • സ്വര്‍ണ്ണ കമലം, പതക്കം, ഷാള്‍, 10 ലക്ഷം രൂപ എന്നിവ അടങ്ങുന്നതാണ് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement