കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് യാത്ര ചെയ്യാൻ ടൊവിനോ തോമസ്
- Published by:meera
- news18-malayalam
Last Updated:
Tovino Thomas movie Kilometres and Kilometres first look | ടൊവിനോ നിർമ്മാണത്തിലേക്ക് കടക്കുന്ന ചിത്രം കൂടിയാണിത്
ടൊവിനോ തോമസ് നായകനാവുന്ന മലയാള ചിത്രം കിലോമീറ്റർസ് ആൻഡ് കിലോമീറ്റേഴ്‌സിന്റെ ഫസ്റ്റ് ലുക് പൃഥ്വിരാജ് റിലീസ് ചെയ്തു. ടൊവിനോ നിർമ്മാണത്തിലേക്ക് കടക്കുന്ന ചിത്രം കൂടിയാണിത്. ഒരു ബൈക് യാത്രക്കായി പുറപ്പെടുന്നതും അരികിൽ നിന്ന് കൊണ്ട് ജോജു ജോർജ് ആർപ്പുവിളിക്കുന്നതുമാണ് ഫസ്റ്റ് ലുക് പോസ്റ്ററിൽ കാണുന്നത്.
ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ടൊവിനോക്കൊപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സംവിധായകന്റേത് തന്നെയാണ് തിരക്കഥ. സിനു സിദ്ധാർഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പ്. ചിത്രം ഒരു റോഡ് മൂവി ആയിരിക്കും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 16, 2019 7:57 PM IST