Kumari trailer| പന്ത്രണ്ട് തലമുറ കാത്തിരുന്നവൾ എത്തി; ഉദ്വേഗം നിറച്ച് ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി' ട്രെയ്‌ലർ

Last Updated:

മണിച്ചിത്രത്താഴിലെ ശോഭനയുടെ നാഗവല്ലിക്കും അനന്തഭദ്രത്തിലെ കാവ്യാ മാധവന്റെ ഭദ്രയ്ക്കും ശേഷം ഇനി ഐശ്വര്യയുടെ 'കുമാരി'

കുമാരി
കുമാരി
പന്ത്രണ്ട് തലമുറ കാത്തിരുന്നവൾ ആണോ ഒരു പഴയ തറവാട്ടിൽ വലതുകാൽ കുത്തി കയറുന്ന 'കുമാരി'? (Kumari) മണിച്ചിത്രത്താഴിലെ ശോഭനയുടെ നാഗവല്ലിക്കും അനന്തഭദ്രത്തിലെ കാവ്യാ മാധവന്റെ ഭദ്രയ്ക്കും ശേഷം ഹൊറർ മൂഡിൽ ഒരുങ്ങുന്ന മറ്റൊരു മലയാള ചിത്രത്തിൽ നായികയാവുന്നത് ഐശ്വര്യ ലക്ഷ്മിയാണ് (Aishwarya Lekshmi). ചിത്രത്തിന്റെ ഉദ്വേഗം നിറയുന്ന ട്രെയ്‌ലർ പുറത്തിറങ്ങി.
അഭിനേത്രി എന്നതിനപ്പുറം സിനിമാ നിർമാണത്തിലും പങ്കാളിയാകുന്ന ഐശ്വര്യാ ലക്ഷ്മിയുടെ ആദ്യ ചിത്രമാണ് 'കുമാരി'. പൃഥ്വിരാജ് ചിത്രം 'രണം' സംവിധാനം ചെയ്ത നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന കുമാരിയിൽ ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, തൻവി റാം, രാഹുൽ മാധവ്, ജിജു ജോൺ, സ്ഫടികം ജോർജ്, സ്വാസിക, ശിവജിത് പദ്മനാഭൻ എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഫസൽ ഹമീദും നിർമൽ സഹദേവുമാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ (Prithviraj Productions) ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന ചിത്രം മാജിക് ഫ്രെയിംസ് ഒക്ടോബർ 28ന് തിയേറ്ററുകളിലെത്തും.
advertisement
ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് തുടങ്ങിയവർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി- എബ്രഹാം, എഡിറ്റർ ആൻഡ് കളറിസ്റ്റ്- ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ- ഗോകുൽ ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം, മേക്ക്‌അപ്പ്- അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം- സ്റ്റെഫി സേവിയർ, ലിറിക്‌സ്- കൈതപ്രം, ജ്യോതിസ് കാശി, ജോ പോൾ, ചീഫ് അസ്സോസിയേറ്റ്- ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ- ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വി.എഫ്.എക്സ്.- സനന്ത് ടി.ജി., വിശാൽ ടോം ഫിലിപ്പ്, സ്റ്റണ്ട്സ്- ദിലീപ് സുബ്ബരായൻ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ- സിങ്ക് മീഡിയ, സ്റ്റിൽസ്- സഹൽ ഹമീദ്, ഡിസൈൻ- ഓൾഡ് മംഗ്‌സ്, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ കുമാർ, മാർക്കറ്റിങ്- ബിനു ബ്രിങ് ഫോർത്ത്, ഡിസ്ട്രിബൂഷൻ ഹെഡ്- ബബിൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്, പ്രതീഷ് ശേഖർ.
advertisement
Summary: A very intriguing trailer from the movie Kumari has been dropped. The trailer gives out a thrilling horror adventure set against the backdrop of a very old traditional Kerala home. Aishwarya Lekshmi plays the lady lead Kumari, based on whom the entire plot revolves. The movie also has Shine Tom Chacko and Rahul Madhav donning male roles
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Kumari trailer| പന്ത്രണ്ട് തലമുറ കാത്തിരുന്നവൾ എത്തി; ഉദ്വേഗം നിറച്ച് ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി' ട്രെയ്‌ലർ
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement