Unda movie review: പാടിപ്പതിഞ്ഞ പാട്ടല്ല ഉണ്ട, നവ്യാനുഭവം തുളുമ്പുന്ന പോലീസ് കഥ

Last Updated:

Unda movie review | നീതിന്യായ വ്യവസ്ഥ അരക്കിട്ടുറപ്പിക്കാൻ ഇറങ്ങുന്ന സേവകർക്കുള്ള കൃതജ്ഞത കൂടിയാണ് ഉണ്ട

#മീര മനു
യവനികയിലെ ജേക്കബ് ഈരാളിയിൽ തുടങ്ങി ആവനാഴിയിലെ ഇൻസ്‌പെക്ടർ ബൽറാമും ഓഗസ്റ്റ് 1 ലെ പെരുമാളും ഒക്കെയായി അര നൂറ്റാണ്ടു നീളുന്ന സിനിമാ ജീവിതത്തിൽ ഭാവ, വേഷ പകർച്ചകളിൽ തനി പൊലീസുകാരനായി നിറഞ്ഞാടിയ മമ്മൂട്ടി ഒരിക്കൽ കൂടി കാക്കി അണിയുന്നു. സബ് ഇൻസ്‌പെക്ടർ സി.പി. മണികണ്ഠൻ അഥവാ സഹപ്രവർത്തകരുടെ പ്രിയപ്പെട്ട മണി സാർ ആണ് ഉണ്ടയിലെ മമ്മൂട്ടി. മാവോയിസ്റ് ഭീഷണി നിലനിക്കുന്ന ഛത്തീസ്‌ഗഡിലെ പ്രദേശത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള കേരള പോലീസ് സംഘത്തെ നയിക്കുന്നത് മണികണ്ഠൻ ആണ്.
advertisement
നീതിന്യായ വ്യവസ്ഥ അരക്കിട്ടുറപ്പിക്കാൻ ഇറങ്ങുന്ന സേവകർക്കുള്ള കൃതജ്ഞത കൂടിയാണ് ഉണ്ട. മറ്റൊരർത്ഥത്തിൽ നോക്കിയാൽ പട്ടാള കഥകൾ നിറയുന്ന ബോളിവുഡ് മുതൽ മലയാള സിനിമ വരെയുള്ള ഇടങ്ങളിൽ പറയാൻ മറന്നു പോകുന്ന പോലീസുകാരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയുമായാണ് ഉണ്ട വരുന്നത്. ദേശസുരക്ഷയിൽ ഇവർ വഹിക്കുന്ന പങ്ക് തള്ളിക്കളയേണ്ടതല്ല എന്ന ഓർമ്മപ്പെടുത്തലാവുന്നു ഉണ്ട.
രസകരമായ പേര് കൊണ്ട് തുടക്കം മുതലേ ശ്രദ്ധനേടിയ ചിത്രമാണ് ഉണ്ട. തോക്കിലെ തിര എന്ന് അർഥം വരുന്നെങ്കിലും പലപ്പോഴും ഇതിന് മലയാളികൾ നൽകുന്ന രസകരമായ നിർവ്വചനങ്ങൾ തന്നെയാണ് കാരണവും. പക്ഷെ ഫ്രയിമുകൾ ഉരുളുന്തോറും എന്ത് കൊണ്ട് ഈ പേര് തന്നെ തിരഞ്ഞെടുത്തു എന്ന് മനസ്സിലാവും. ഗൗരവമേറിയ കാര്യത്തിന് ഇറങ്ങിപുറപ്പെടുന്ന പോലീസുകാർക്ക് ലഭിക്കുന്ന അവഗണനയിലൂടെ ഇത് സ്ക്രിപ്റ്റ് സമർത്ഥിച്ചെടുക്കുന്നു. ആസ്വാദനത്തിന് പുത്തൻ തലങ്ങൾ നൽകുന്ന ആദ്യ പകുതി, സിനിമ അവസാനിക്കും വരെ നിലനിർത്തുന്നു എന്നതാണ് ഉണ്ടയുടെ ഹൈലൈറ്.
advertisement
ഒരുപാട് നാളുകൾക്കു ശേഷം ജെമിനി സ്റ്റുഡിയോസ് മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് ഉണ്ട. ഈ ചിത്രം മികച്ചതാവാൻ ഇതിലെ ഓരോ കണികയും കൈകാര്യം ചെയ്തവരുടെ പരിശ്രമം തെളിഞ്ഞു നിൽക്കുന്നു. സംവിധാനം, ക്യാമറ, അഭിനയം, പശ്ചാത്തല സംഗീതം, എഡിറ്റിംഗ് തുടങ്ങി എല്ലാ മേഖലയിലും മികച്ചത് മാത്രം നിഴലിക്കുന്ന ചിത്രമാണിത്. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ച ഖാലിദ് റഹ്മാൻ എന്ന സംവിധായകന്റെ കഴിവിനെ ഊട്ടിയുറപ്പിക്കുന്നു ഉണ്ട. ഹർഷദിന്റെ മൂർച്ചയേറിയ തിരക്കഥ, സജിത്ത് പുരുഷന്റെ ക്യാമറ, പ്രശാന്ത് പിള്ളയുടെ സംഗീതം ഒക്കെയും ഇതിൽ അലിഞ്ഞു ചേരുന്നു.
advertisement
റിയാലിറ്റി എക്കാലത്തേതിലും മികച്ച രീതിയിൽ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഇക്കാലത്ത്, മുൻപെങ്ങും അവതരിപ്പിച്ചു ഫലിപ്പിച്ച പോലീസ് വേഷങ്ങളിൽ നിന്നും മമ്മൂട്ടിയുടെ മണി സാർ വേറിട്ട് നിൽക്കുന്നു. സഹ താരങ്ങളും മികച്ച രീതിയിൽ തിളങ്ങുന്നു. ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ് എന്നിവരിൽ തുടങ്ങി പുതുമുഖങ്ങൾ വരെ മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു. പാടിപ്പതിഞ്ഞ പോലീസ് കഥകളിൽ നിന്നും മാറി ഉണ്ട പ്രേക്ഷകർക്കൊരു നവ്യാനുഭവം സമ്മാനിക്കും എന്നുറപ്പ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
Unda movie review: പാടിപ്പതിഞ്ഞ പാട്ടല്ല ഉണ്ട, നവ്യാനുഭവം തുളുമ്പുന്ന പോലീസ് കഥ
Next Article
advertisement
യുഎസില്‍ ഇന്ത്യക്കാരനായ മോട്ടല്‍ മാനേജറെ കുടുംബത്തിൻ്റെ മുന്നിൽ വെച്ച് സഹപ്രവര്‍ത്തകന്‍ കഴുത്തറുത്ത് കൊന്നു
യുഎസില്‍ ഇന്ത്യക്കാരനായ മോട്ടല്‍ മാനേജറെ കുടുംബത്തിൻ്റെ മുന്നിൽ വെച്ച് സഹപ്രവര്‍ത്തകന്‍ കഴുത്തറുത്ത് കൊന്നു
  • ടെക്‌സാസിലെ ഡാലസില്‍ ഇന്ത്യക്കാരനായ ചന്ദ്ര മൗലി നാഗമല്ലയ്യയെ സഹപ്രവര്‍ത്തകന്‍ കഴുത്തറുത്ത് കൊന്നു.

  • വാഷിംഗ് മെഷീന്‍ പൊട്ടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

  • പ്രതിയായ യോര്‍ഡാനിസ് കോബോസ്-മാര്‍ട്ടിനെസിനെ പോലീസ് അറസ്റ്റ് ചെയ്തു, ജാമ്യം നിഷേധിച്ചു.

View All
advertisement