യവനികയിലെ ഈരാളി മുതൽ ആരംഭിച്ച പോലീസ് ജൈത്രയാത്രയാണ് മമ്മൂട്ടിയുടേത്. ഇൻസ്‌പെക്ടർ ബൽറാം, പെരുമാൾ, ഹരിദാസ് എന്നിങ്ങനെ പിന്നെ കാക്കിയുടെ ഭാവപ്പകർച്ചകളിൽ പല വട്ടം. ഇനി മണി സാറിന്റെ കാലം. മണികണ്ഠൻ എന്ന സബ്ഇൻസ്‌പെക്ടർ മണി സർ കേരളത്തിലെ പോലീസ് സംഘവുമായി മാവോയിസ്റ് പ്രദേശമായ ഉത്തരേന്ത്യൻ സംസ്ഥാനത്തു തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്തുന്നു. തിരഞ്ഞെടുപ്പ് നടക്കാൻ ഇനിയും ദിവസങ്ങൾ ബാക്കി. യാതൊരു കാരണവശാലും തെരഞ്ഞെടുപ്പു നടത്തില്ല എന്ന് മാവോയിസ്റ്റുകൾ വെല്ലുവിളിച്ചിരിക്കുന്ന സ്ഥലത്താണ് കേരള സംഘം വരുന്നത്. ഇവർ ഇവിടെ വന്നിറങ്ങിയത് അത്ര സുഖകരമായ വരവേൽപ്പോടെ അല്ല. പതിയിരിക്കുന്ന അപകടം മണത്താണ് ഇവരുടെ ഓരോ ചുവടുകളും.
അനുരാഗക്കരിക്കിൻ വെള്ളത്തിനു ശേഷം ഗൗരവകരമായ പ്രമേയവുമായാണ് ഖാലിദ് റഹ്‌മാന്റെ വരവ്. പലപ്പോഴും സ്വന്തം കാര്യങ്ങൾ ത്യജിച്ചു സമൂഹത്തിനായി സമയവും കാലവും ഉഴിഞ്ഞു വയ്ക്കുന്ന പോലീസുകാരുടെ അധികം ശ്രദ്ധ നേടാത്ത ഒരു ഏടാണ് ഈ ചിത്രത്തിനായി കണ്ടെത്തിയിരിക്കുന്നത്. അതവരുടെ തൊഴിലിന്റെ ഭാഗമല്ലേ എന്ന ചിന്തക്ക് പുറത്ത് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോവുകയാണ് ഉണ്ട.
പേര് കൊണ്ട് തുടക്കം മുതലേ വ്യത്യസ്തമായ 'ഉണ്ട' ആകാംഷ നൽകുന്ന ആദ്യ പകുതിയാണ് കാഴ്ചവയ്ക്കുന്നത്. നായകൻ മമ്മൂട്ടിയും ഒപ്പം ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, റോണി ഡേവിഡ് ഉൾപ്പെടുന്ന മറ്റ് സഹ താരങ്ങളും നൽകിയ മിന്നും പ്രകടനത്തിന്റെ തുടർച്ചയാണ് ഇനി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.