വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ 'ഉൾക്കാഴ്ച'; ഹൃദയസ്പർശിയായ ഗാനം പുറത്തിറങ്ങി
- Published by:user_57
- news18-malayalam
Last Updated:
വൈക്കം വിജയലക്ഷ്മി ആലപിച്ച 'അമ്മ മടങ്ങി മറഞ്ഞു പോയി...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്
ലെൻസ് വയ്ക്കാതെ അന്ധനായ കഥാപാത്രമായി മാസ്റ്റർ വിഷ്ണു ഹരിയെ അവതരിപ്പിച്ച് നവാഗതനായ രാജേഷ് രാജ് സംവിധാനം ചെയ്യുന്ന 'ഉൾക്കാഴ്ച' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. സുജ തിലകരാജ് എഴുതിയ വരികൾക്ക് അജയ് രവി സംഗീതം പകർന്ന് വൈക്കം വിജയലക്ഷ്മി (Vaikom Vijayalakshmi) ആലപിച്ച 'അമ്മ മടങ്ങി മറഞ്ഞു പോയി...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
നെൽസൺ, സന്തോഷ് കീഴാറ്റൂർ, മനു രാജ്, നാരായണൻകുട്ടി, വിജയ് ശങ്കർ, ബിനീഷ് ഭാസി, കോട്ടയം പുരുഷൻ, കോഴിക്കോട് ജയരാജ്, രമേഷ് കുറുമശ്ശേരി, സുന്ദർ പാണ്ഡ്യൻ, ടോണി, കോബ്രാ രാജേഷ്, അശോകൻ ശക്തി കുളങ്ങര, ശ്രീജിത്ത്, പ്രവീൺ കൊടുന്തറ, വിശ്വംഭരൻ, ശ്രീധരൻ, അഭിലാഷ്, അഞ്ജലി നായർ, കുളപ്പുള്ളി ലീല ,സീമ ജി നായർ, തസ്ലീമ, അംബികാ മോഹൻ, കൃഷ്ണപ്രഭ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ഒപ്പം നടൻ ജയസൂര്യയുടെ സഹോദരിയുടെ മകൻ അതുൽ കൃഷ്ണ, ആൽബങ്ങളിലൂടെ ശ്രദ്ധേയനായ സലിം കോടത്തൂർ, തമിഴിലെ രാക്ഷസയിലെ താരമായ വിനോദ് സാഗർ, ശ്രീപദം സീരിയൽ ഫെയിം തസ്ലീമ തുടങ്ങിയവരും ആദ്യമായി ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
advertisement
സരസ്വതി ഫിലിംസിന്റെ ബാനറിൽ ബിജോയ് ബാഹുലേയൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നജീം ഷാ, പ്രശാന്ത് മാധവൻ എന്നിവർ നിർവ്വഹിക്കുന്നു. രൂപേഷ് കല്ലിങ്കൽ, ബിജോയ് ബാഹുലേയൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. കവിത-അനിൽ പുതുവയൽ, കല- അനീഷ് കൊല്ലം, മേക്കപ്പ്- ബിനോയ് കൊല്ലം, വസ്ത്രാലങ്കാരം-അസീസ് പാലക്കാട്, ആന്റണി വെെറ്റില, നൃത്തം- ഇംത്യാസ് അബൂബക്കർ, അജീഷ്, പരസ്യകല- യെല്ലോ ടൂത്ത്, പ്രൊഡക്ഷൻ ഡിസെെനർ- അമ്പിളി, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Also read: സുരേഷ് ഗോപിയുടെ 'മേ ഹൂം മൂസ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
പാപ്പന്റെ (Paappan) വൻ വിജയത്തിനു ശേഷം സുരേഷ് ഗോപിയുടെ (Suresh Gopi) ഏറ്റവും പുതിയ ചിത്രമായ 'മേ ഹൂം മൂസ'യുടെ (Mei Hoom Moosa) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സുരേഷ് ഗോപി, പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേ ഹൂം മൂസ'.
advertisement
സൈജു കുറുപ്പ്, ജോണി ആൻ്റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, കണ്ണൻ സാഗർ, ശരൺ, അശ്വനി, ജിജിന, സ്രിന്ദ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ഡൽഹി, ജയ്പ്പൂർ, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
വിശാലമായ ക്യാൻവാസിൽ വലിയ മുതൽമുടക്കോടെ ഒരുക്കുന്ന 'മേ ഹും മൂസ' ഒരു പാൻ ഇന്ത്യൻ സിനിമയാണ്. ആയിരത്തിത്തൊള്ളായിരത്തിൽ തുടങ്ങി, 2019 കാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 02, 2022 9:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ 'ഉൾക്കാഴ്ച'; ഹൃദയസ്പർശിയായ ഗാനം പുറത്തിറങ്ങി