സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനല്‍കുമാർ ശശിധരൻ കസ്റ്റഡിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
നടിയുടെ പരാതിയിലല്ല കസ്റ്റഡിയിൽ എടുത്തതെന്നും പ്രണയിച്ചു എന്ന കുറ്റമേ ചെയ്തുവുള്ളു എന്നും സംവിധായകൻ പറഞ്ഞു
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽ കുമാർ ശശിധരനെ കൊച്ചിയിൽ എത്തിച്ചു. എളമക്കര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംവിധായകനെ നാട്ടിൽ എത്തിച്ചത്. തെറ്റ് ഒന്നും ചെയ്തിട്ടില്ല എന്നായിരുന്നു സനൽ കുമാർ ശശിധരന്റെ പ്രതികരണം. നടിയുടെ പരാതിയിലല്ല കസ്റ്റഡിയിൽ എടുത്തതെന്നും പ്രണയിച്ചു എന്ന കുറ്റമേ ചെയ്തുവുള്ളു എന്നും സംവിധായകൻ പറഞ്ഞു. സൽകുമാറിനെ ചൊവ്വാഴ്ച വിശദമായി ചോദ്യം ചെയ്യും.
ഇതും വായിക്കുക: കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ
രണ്ട് പരാതിയും നടിയല്ല നൽകിയതെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും സനൽ കുമാർ ശശിധരൻ പറഞ്ഞു. രണ്ടും കള്ളക്കേസാണ്. ഒരുമിച്ചിരുത്തി ചോദ്യം ചെയ്താൽ സത്യാവസ്ഥ പുറത്തുവരും. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ള ആളാണോ താനെന്ന് അന്വേഷിക്കണമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
നടിയെ പരാമർശിച്ചും ടാഗ് ചെയ്തും സനൽകുമാർ ഒട്ടേറെ പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നടിയെ അപകീർത്തിപ്പെടുത്തുന്നതരം പോസ്റ്റുകൾ ഫേസ്ബുക്കിൽ നിന്നു നീക്കാൻ പൊലീസ് നടപടിയെടുത്തിരുന്നു. മുൻപ് സനലിനെതിരെ നൽകിയ പരാതിയിൽ കേസ് നിലനിൽക്കെ, വീണ്ടും പിന്തുടർന്നു ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണു നടി വീണ്ടും പൊലീസിനെ സമീപിച്ചത്. 2022ൽ സനൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽനിന്നു ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 09, 2025 6:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനല്‍കുമാർ ശശിധരൻ കസ്റ്റഡിയിൽ