സംഗീത സംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു; ക്യാമ്പസ് ഹൊറർ പശ്ചാത്തലത്തിൽ പാൻ ഇന്ത്യൻ സിനിമ
- Published by:meera_57
- news18-malayalam
Last Updated:
സലാർ, L2 എമ്പുരാൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കാർത്തികേയ ദേവാണ് നായകൻ
മലയാളികൾക്ക് ഓർത്തുവയ്ക്കാൻ ഒരുപിടി മനോഹരഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ് അലക്സ് പോൾ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ സംരംഭത്തിനായുള്ള ഒരുക്കത്തിലായിരുന്നു അലക്സ് പോൾ.
കഥയിലും അഭിനയ രംഗത്തും സാങ്കേതികരംഗത്തും ഏറെ പുതുമകൾ നൽകിക്കൊണ്ടാണ് ചിത്രത്തിൻ്റെ അവതരണം. ഒരു രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി മറ്റൊരു രംഗത്തേക്കു കൂടി കടന്നു വരുമ്പോൾ അവിടെയും തൻ്റേതായ കൈയ്യൊപ്പു പതിപ്പിക്കുവാനുള്ള ശ്രമത്തിലാണ് അലക്സ് പോൾ.
പാൻ ഇൻഡ്യൻ മൂവീസിൻ്റെ ബാനറിൽ അഡ്വ. ബിനു, ജയകുമാർ എന്നിവർ നിർമ്മിക്കുന്ന ചിത്രം ഒരുപാൻ ഇൻഡ്യൻ സിനിമയായി രാജ്യത്തെ വിവിധ ഭാഷകളിലായാണ് അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ സിനിമാക്കമ്പനിയുടെ ഒഫീഷ്യൽ ലോഞ്ച് ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിന് കൊച്ചിയിൽ നടന്നു. നാൻസി ലാൽ ലോഞ്ചിംഗ് നിർവഹിച്ചു.
advertisement
ലാൽ, ബാലു വർഗീസ്, ആൽബി തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. ക്യാമ്പസ് ഹൊറർ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിൻ്റെ അവതരണം. സലാർ, L2 എമ്പുരാൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കാർത്തികേയ ദേവാണ് നായകൻ.
എമ്പുരാനിൽ പൃഥ്വിരാജിൻ്റെ ചെറുപ്പം അവതരിപ്പിച്ചത് ഈ നടനാണ്. വിൻസിറ്റയാണു നായിക. പേപ്പട്ടി എന്ന ചിത്രത്തിലെ നായികയായിരുന്ന വിൻസിറ്റ ഇപ്പോൾ ചിത്രീകരണം നടന്നു വരുന്ന 'ഉഴവർ മകൻ' എന്ന തമിഴ്ചിത്രത്തിൽ അഭിനയിച്ചുവരുന്നു.
മികച്ച അഭിപ്രായത്തിലൂടെ ശ്രദ്ധ നേടിയ ആംഗ്രി ബഡീസ്, പപ്പടവട എന്നീ വെബ് സീരിസിലും അഭിനയിച്ചു ശ്രദ്ധനേടിയ നടിയാണ് വിൻസിറ്റ. സിദ്ദിഖ്, ലാൽ, ജോണി ആൻ്റണി, ജോയ് മാത്യു, ബോളിവുഡ് നടൻ മകരന്ത് ദേഷ്പാണ്ഡെ, ലെന, അരിസ്റ്റോ സുരേഷ്, അവാനി രാജേഷ്, യൂട്യൂബറും മീഡിയ ഇൻഫ്ളുവൻസറും, ഗായികയും, ഡാൻസറുമായ തെരേസാ എമ്മാ ബ്രിജിത്ത്, ഹരി പത്തനാപുരം എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
advertisement
അശ്വതി അലക്സിൻ്റെതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീത സംവിധാനവും അലക്സ് പോൾ തന്നെ നിർവ്വഹിക്കുന്നു.
വയലാർ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വർമ്മ, പ്രശസ്ത ജ്യോതിഷി ഹരി പത്തനാപുരം എന്നിവരാണ് ഗാനങ്ങൾ രചിക്കുന്നത്.
എഡിറ്റിംഗ് - വി. സാജൻ, കലാസംവിധാനം - ബോബൻ, മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്, ആക്ഷൻ - സ്റ്റണ്ട് ശിവ, കോറിയോഗ്രഫി - റംസാൻ, ശ്രീജിത്ത്; വി.എഫ്.എക്സ്.- എഗ്ഗ് വൈറ്റ്, സ്റ്റിൽസ് - നിജേഷ് ചെറു വോട്ട്, ഡിസൈൻ - പാൻസ് ചുൾ, പ്രൊഡക്ഷൻ കൺട്രോളർ - മുരളി വിജയ്.
advertisement
ജൂൺ ആദ്യവാരത്തിൽ തെങ്കാശി കുറ്റാലം ഭാഗങ്ങളിലായി ചിത്രീകരണം ആരംഭിക്കും. സ്നേഹം മൂവീസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Musician Alex Paul makes his director debut. Movie to be made in pan-Indian scale
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 07, 2025 12:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സംഗീത സംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു; ക്യാമ്പസ് ഹൊറർ പശ്ചാത്തലത്തിൽ പാൻ ഇന്ത്യൻ സിനിമ