Love Horoscope September 27 | ബന്ധങ്ങളുടെ വൈകാരിക ആഴം പരിശോധിക്കുക; ആശയവിനിമയം നടത്താൻ ശ്രമിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 27-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
മേടം, കര്‍ക്കിടകം, മിഥുനം എന്നീ രാശിക്കാര്‍ക്ക് പങ്കാളിയുമായി സ്വകാര്യവും പ്രണയപരവുമായ നിമിഷങ്ങള്‍ ചെലവഴിക്കാനും ആഴത്തിലുള്ള ബന്ധങ്ങള്‍ ആസ്വദിക്കാനു പ്രണയത്തിന്റെ ജ്വാലയെ വീണ്ടും ജ്വലിപ്പിക്കാന്‍ എവിടെയെങ്കിലും ഒരു യാത്ര പോകാനും നല്ല ദിവസമാണ്. ദീര്‍ഘകാല ബന്ധങ്ങളില്‍ ആവേശം പുനഃസ്ഥാപിക്കുന്നതിനായി സര്‍ഗ്ഗാത്മകതയും വാത്സല്യവും ചേര്‍ത്ത് പതിവ് രീതികളില്‍ നിന്ന് മുക്തരാകുക എന്നതാണ് ഇടവം, തുലാം രാശിക്കാര്‍ ശ്രദ്ധിക്കേണ്ടത്. കൂടുതല്‍ ആത്മപരിശോധന നടത്തുന്ന കന്നി, മകരം, കുംഭം രാശിക്കാര്‍ ശാരീരിക സുഖത്തിനപ്പുറം നിങ്ങളുടെ ബന്ധങ്ങളുടെ വൈകാരിക ആഴം പരിശോധിക്കാനും നിങ്ങളുടെ യഥാര്‍ത്ഥ ആഗ്രഹങ്ങളെയും പ്രതിബദ്ധതകളെയും കുറിച്ച് സത്യസന്ധമായി ആശയവിനിമയം നടത്താനും ശ്രമിക്കണം.
advertisement
വൃശ്ചികം രാശിക്കാര്‍ അസംതൃപ്തിയെ നേരിടുകയും വ്യക്തതയോടും ദയയോടും കൂടി നിങ്ങളുടെ ബന്ധത്തിന്റെ ഭാവി തീരുമാനിക്കുകയും വേണം. ധനു രാശിക്കാര്‍ പ്രണയത്തിലെ സത്യസന്ധതയെയും പൊരുത്തത്തെയും കുറിച്ചുള്ള വിലപ്പെട്ട പാഠം പഠിക്കും. സാധാരണ പ്രണയത്തിനപ്പുറം അര്‍ത്ഥവത്തായ ഒരു ബന്ധത്തിലേക്ക് നീങ്ങും. പങ്കാളിയെ ആനന്ദിപ്പിക്കുന്ന സ്‌നേഹത്തിന്റെ പ്രകടനങ്ങള്‍ക്കുള്ള അവസരങ്ങള്‍ ചിങ്ങം രാശിക്കാര്‍ക്ക് ആസ്വദിക്കാന്‍ കഴിയും. മീനം രാശിക്കാര്‍ ഒരുപക്ഷേ പ്രിയപ്പെട്ടവരില്‍ നിന്ന് സൗമ്യമായ ആശ്ചര്യങ്ങള്‍ അനുഭവിക്കാന്‍ സാധ്യതയുണ്ട്.
advertisement
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്ന് ആവേശം നിറഞ്ഞ ദിവസമായിരിക്കും. കാരണം ഈ സമയത്ത് നിങ്ങളുടെ ലൈംഗികാഭിലാഷങ്ങള്‍ കൂടുതലായിരിക്കും. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ജോലി ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും മാറി നിങ്ങളുടെ പങ്കാളിയോടൊപ്പം ഒറ്റയ്ക്ക് സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം. നിങ്ങള്‍ സ്‌നേഹിക്കുന്ന ഒരാളോടൊപ്പമുള്ള എല്ലാ സന്തോഷങ്ങളും അനുഭവിക്കാന്‍ കഴിയുന്ന തരത്തില്‍ ചില പ്രത്യേക നിമിഷങ്ങള്‍ ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുക.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ദീര്‍ഘകാല ബന്ധങ്ങളില്‍ പുതുമ നഷ്ടപ്പെടുന്നത് എങ്ങനെ തടയാമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. നിങ്ങളും നിങ്ങളുടെ പങ്കാളിയും പരസ്പരം വളരെ നല്ല രീതിയില്‍ പോകുന്നതിനാല്‍ നിങ്ങളുടെ പ്രണയം തിരികെ ലഭിക്കും. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ഇന്ദ്രിയതയും ആനന്ദവും എങ്ങനെ തിരികെ കൊണ്ടുവരാം എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ ആശയങ്ങള്‍ ഉപയോഗിച്ച് ഇന്ന് തന്നെ സര്‍ഗ്ഗാത്മകമായി പ്രവര്‍ത്തിക്കുക. ഫലങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളി നഗരത്തിന് പുറത്ത് ഒരു പ്രണയ യാത്ര പോകാന്‍ നിങ്ങളെ സ്വാധീനിച്ചേക്കാം. അതില്‍ നിന്നെല്ലാം മാറി ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്ക് പോകാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം. നിങ്ങള്‍ രണ്ടുപേര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒരു സ്ഥലം തിരഞ്ഞെടുക്കുന്നിടത്തോളം നിങ്ങള്‍ പ്രതീക്ഷിച്ചിരുന്ന സന്തോഷവുും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ബന്ധത്തിന്റെ ശക്തി നിങ്ങള്‍ക്ക് തിരിച്ചറിയാനാകും.
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ ആവേശകരമായിരിക്കും. ദൈനംദിന ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മാറി പരസ്പരം ചെലവഴിക്കാന്‍ നിങ്ങള്‍ കുറച്ച് സമയം കണ്ടെത്തണം. ഇത് നിങ്ങളുടെ അഭിനിവേശത്തെ പുനരുജ്ജീവിപ്പിക്കും. നിങ്ങളുടെ ശാരീരിക ബന്ധം ഒരിക്കലും ഇത്ര നല്ലതായിരുന്നില്ല. നിങ്ങള്‍ ഒരുമിച്ച് ചെയ്യുന്നതെന്തും നിങ്ങള്‍ ആസ്വദിക്കുന്നു.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ എവിടെ നോക്കിയാലും പ്രണയം കാണും. നിങ്ങള്‍ ഒറ്റയ്ക്കായാലും ദമ്പതികളായാലും. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ സര്‍ഗ്ഗാത്മകത പുലര്‍ത്താന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. അപ്രതീക്ഷിതമായ ഒരു പ്രണയ ആംഗ്യത്തിലൂടെ നിങ്ങളുടെ പങ്കാളിയെ അത്ഭുതപ്പെടുത്താന്‍ ശ്രമിക്കുക. അവന്‍ അത് ശ്രദ്ധിക്കുകയും അഭിനന്ദിക്കുകയും ചെയ്യും.
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം മനസ്സിന്റെ കാര്യങ്ങളില്‍ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ നിങ്ങളുടെ ബന്ധത്തില്‍ ശാരീരിക ആഗ്രഹത്തിന്റെ സാന്നിധ്യം കുറയും. നിങ്ങളുടെ ജോലി പ്രശ്‌നങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരാതിരിക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ പങ്കാളിയോട് നിങ്ങള്‍ക്ക് ഉണ്ടാകാവുന്ന ഏതെങ്കിലും പ്രണയ വികാരങ്ങള്‍ക്ക് അവ തടസ്സമാകും. ഓഫീസ് വിഷയങ്ങളെക്കുറിച്ച് നിങ്ങള്‍ ഇപ്പോഴും ചിന്തിക്കുന്നുണ്ടെങ്കില്‍ വീട്ടിലെ നിങ്ങളുടെ ബന്ധത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ പ്രണയത്തിന്റെയും ലൈംഗികതയുടെയും ഒരു തീപ്പൊരി കാണാന്‍ കഴിയും. നിങ്ങള്‍ നിങ്ങളുടെ കുട്ടികളുടെയും മാതാപിതാക്കളുടെയും ഒപ്പമാണെങ്കിലും ഇന്ന് കുറച്ച് അധിക കരുതലും വാത്സല്യവും ഉണ്ടാകും. ഇത് നിങ്ങളുടെ ബന്ധത്തിന് ആരോഗ്യകരമാണ്. അത് പ്രകടിപ്പിക്കാന്‍ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല.
advertisement
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളെ നെഗറ്റീവ് ചിന്തകള്‍ അലട്ടും. നിങ്ങളുടെ നിലവിലെ ബന്ധം ഒരു പ്രണയ ബന്ധത്തിനായുള്ള നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നില്ല. നിങ്ങളുടെ നിലവിലെ ബന്ധത്തെക്കുറിച്ച് എന്തുചെയ്യണമെന്ന് നിങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്. അത് അവസാനിപ്പിക്കണമെങ്കില്‍ വ്യക്തമായും സത്യസന്ധമായും സ്വയം പ്രകടിപ്പിക്കുക. അവസാനം സുഹൃത്തുക്കളായി തുടരാന്‍ ശ്രമിക്കുക.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ എല്ലാ ബന്ധങ്ങളെയും നിങ്ങള്‍ അശ്രദ്ധമായി എടുക്കുകയാണെങ്കില്‍ ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ഒരു പ്രധാന പാഠം പഠിക്കാന്‍ കഴിയും. വ്യക്തിത്വങ്ങളുള്ള രണ്ട് ആളുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ് പ്രണയം എന്ന് നിങ്ങള്‍ മനസ്സിലാക്കിയേക്കാം. എന്നാല്‍ ഒത്തൊരുമ ഇല്ലെങ്കില്‍ ആ ബന്ധം നശിച്ചുപോകും. അതുകൊണ്ട് നിങ്ങളുടെ പ്രണയ യാത്ര ആരംഭിക്കുന്നതിന് മുമ്പ് നിങ്ങള്‍ എന്താണ് അന്വേഷിക്കുന്നതെന്നും നിങ്ങളോടും പങ്കാളിയോടും പൂര്‍ണ്ണമായും സത്യസന്ധത പുലര്‍ത്തുന്നുവെന്നും ഉറപ്പാക്കുക.
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ സമയത്ത് ശാരീരിക ബന്ധങ്ങള്‍ സന്തോഷം നല്‍കില്ല. നിങ്ങളുടെ ഹൃദയത്തിനും ആത്മാവിനും എന്തെങ്കിലും ആവശ്യമാണ്. താല്‍ക്കാലിക സന്തോഷം നല്‍കുന്ന ഒന്നല്ല വേണ്ടത്. നിങ്ങള്‍ ഒരു ബന്ധത്തിലാണെങ്കില്‍ ഇന്ന് നിങ്ങളുടെ പങ്കാളിയോട് ഇതിനെക്കുറിച്ച് സംസാരിക്കുക. നിങ്ങള്‍ ആകസ്മികമായി ഡേറ്റിംഗ് നടത്തുകയാണെങ്കില്‍ നിങ്ങളുടെ യഥാര്‍ത്ഥ ആഗ്രഹങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുക.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഒരാളുമായി ആജീവനാന്ത പ്രതിബദ്ധത പുലര്‍ത്താന്‍ നിങ്ങള്‍ തയ്യാറാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കിലും നിങ്ങള്‍ എന്താണ് അന്വേഷിക്കുന്നതെന്ന് ഇന്ന് സത്യസന്ധമായി ആത്മപരിശോധന നടത്തണം. ഒരു പ്രണയ യാത്ര ആരംഭിക്കുന്നതിന് മുമ്പ് നിങ്ങള്‍ അതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയത്തിന്റെ കാര്യത്തില്‍ നിങ്ങളുമായി മത്സരിക്കുക വളരെ ബുദ്ധിമുട്ടാണ്. ഇന്ന് നിങ്ങള്‍ക്ക് അല്‍പ്പം മൃദുവായേക്കാം. പ്രത്യേകിച്ച് ഒരു പോരായ്മയുള്ള പ്രിയപ്പെട്ടയാള്‍ പെട്ടെന്ന് ഉദാരവും അപ്രതീക്ഷിതവുമായ എന്തെങ്കിലും ചെയ്താല്‍.