ശ്ശെടാ! ഇത് സഞ്ജയ് ദത്തല്ലേ; ഇടതൂർന്ന, നരകയറിയ മുടിയിഴകളും ദുരൂഹമായ കണ്ണുകളുമുള്ള രാജാസാബിലെ കഥാപാത്രം
- Published by:meera_57
- news18-malayalam
Last Updated:
നരകയറിയ മുടിയിഴകളും ദുരൂഹത നിഴലിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന സഞ്ജയ് ദത്തിന്‍റെ പോസ്റ്റർ ജന്മദിന സമ്മാനമായി പുറത്തുവിട്ടു
ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി റിലീസിനൊരുങ്ങുന്ന പ്രഭാസിന്‍റെ ഹൊറർ ഫാന്‍റസി ത്രില്ലർ 'രാജാസാബി'ലെ സഞ്ജയ് ദത്തിന്‍റെ (Sanjay Dutt) ഞെട്ടിക്കുന്ന ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഇടതൂർന്ന, നരകയറിയ മുടിയിഴകളും ദുരൂഹത നിഴലിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന സഞ്ജയ് ദത്തിന്‍റെ പോസ്റ്ററാണ് അദ്ദേഹത്തിന് ജന്മദിന സമ്മാനമായി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിനാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്.
'ഞങ്ങളുടെ പവർഹൗസ്, വേഴ്സറ്റൈൽ ആക്ടർ സഞ്ജു ബാബയ്ക്ക് ജന്മദിനാശംസകൾ, ഏവരേയും നടുക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ആ നിമിഷങ്ങൾക്കായി ഒരുങ്ങിക്കോളൂ...' എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. 'രാജാ സാബി'ന്‍റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് അറിയാനാകുന്നത്.
അമാനുഷിക ഘടകങ്ങളും ചില മിത്തുകളും സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്‍റർടെയ്നറായ 'രാജാസാബ്', 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത് എന്നതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ ആകാംക്ഷയിലാണ്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.
advertisement
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്.
തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 29, 2025 4:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ശ്ശെടാ! ഇത് സഞ്ജയ് ദത്തല്ലേ; ഇടതൂർന്ന, നരകയറിയ മുടിയിഴകളും ദുരൂഹമായ കണ്ണുകളുമുള്ള രാജാസാബിലെ കഥാപാത്രം