Aadujeevitham | മരുഭൂമി ജീവിതത്തിന്റെ തീക്ഷണതയുമായി നജീബ്; 'ആടുജീവിതം' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പ്രഭാസ്

Last Updated:

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി പ്രേക്ഷകരിലേക്കെത്തുന്ന 'ആടുജീവിതം' ഒട്ടേറെ അന്തർദേശീയ ചലച്ചിത്ര മേളകളിൽ ചർച്ചാവിഷയമായ സിനിമയാണ്

ആടുജീവിതം
ആടുജീവിതം
മരുഭൂമി ജീവിതത്തിന്റെ തീക്ഷണത നിറഞ്ഞ ജീവിതം നേരിട്ട നജീബായി പരകായപ്രവേശം നടത്തിയ പൃഥ്വിരാജിന്റെ മുഖവുമായി ആടുജീവിതം ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ പ്രഭാസ് പുറത്തുവിട്ടു. പൃഥ്വിരാജ് സുകുമാരനെ (Prithviraj Sukumaran) നായകനാക്കി ബ്ലെസ്സിയുടെ (Blessy) സംവിധാനത്തിലെത്തുന്ന 'ആടുജീവിതം' (Aadujeevitham) മലയാളി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. മലയാളികൾക്കേറേ പരിചിതമായ ഒരു അതിജീവന കഥ, ബിഗ് സ്ക്രീനില്‍ അവതരിപ്പിക്കുന്നു എന്നത് ഒരു ചെറിയ കാര്യമല്ല. ബെന്യാമിന്റെ നോവലായ 'ആടുജീവിതം' ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ ബ്ലെസി എന്ന ചലച്ചിത്രകാരന്‍റെയും പൃഥ്വിരാജ് എന്ന നടന്റെയും 10 വര്‍ഷത്തെ കഠിനാധ്വാനമാണ്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി പ്രേക്ഷകരിലേക്കെത്തുന്ന 'ആടുജീവിതം' ഒട്ടേറെ അന്തർദേശീയ ചലച്ചിത്ര മേളകളിൽ ചർച്ചാവിഷയമായ സിനിമയാണ്. ഏപ്രിൽ 10നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണിത്. ചിത്രത്തിലെ നജീബ് എന്ന കഥാപാത്രമായി മാറാൻ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ജോര്‍ദാൻ പ്രധാന ലൊക്കേഷനായ ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജൂലൈ 14നാണ് പൂര്‍ത്തിയായത്.
ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ എന്ന പേരില്‍ 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ കഴിഞ്ഞ വർഷം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മലയാള സിനിമ ഇന്നേവരെ കാണാത്ത ദൃശ്യവിസ്മയമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന് തെളിയിക്കുന്ന ആ വീഡിയോ ട്രെയ്ലര്‍ അല്ലെന്നും വേൾഡ്‍വൈഡ് റിലീസിന് മുന്നോടിയായ് ഇന്റലർനാഷണൽ ഏജന്‍റുമാര്‍ക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ ചോര്‍ന്നതാണെന്നും സംവിധായകൻ ബ്ലെസി പിന്നീട് അറിയിച്ചു.
advertisement
advertisement
ഓസ്കർ അവാർഡ്‌ ജേതാക്കളായ എ.ആർ. റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ.ആർ. ഗോകുൽ, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം: സുനിൽ കെ.എസ്., ചിത്രസംയോജനം: ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.
advertisement
Summary: Prabhas unveils the most anticipated Aadujeevitham first look featuring Prithviraj Sukumaran. The film directed by Blessy is slated for big release on April 10, 2024
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Aadujeevitham | മരുഭൂമി ജീവിതത്തിന്റെ തീക്ഷണതയുമായി നജീബ്; 'ആടുജീവിതം' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പ്രഭാസ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement