Premalu 2 | കഥ ഇനിയാണ് ആരംഭിക്കുന്നത് ! സച്ചിനും റീനുവും വീണ്ടുംവരും; 'പ്രേമലു 2' പ്രഖ്യാപിച്ച് ഗിരീഷ് എ.ഡി
- Published by:Arun krishna
- news18-malayalam
Last Updated:
കൊച്ചിയില്‍ നടന്ന സിനിമയുടെ വിജയാഘോഷവേദിയില്‍ വച്ച് സംവിധായകന് ഗിരീഷ് എ.ഡിയാണ് പ്രേമലു 2 പ്രഖ്യാപിച്ചത്
തീയേറ്ററുകളില്‍ പൊട്ടിച്ചിരിയുടെ പൂരം തീര്‍ത്ത 2024ലെ ബംബര്‍ ഹിറ്റ് ചിത്രം പ്രേമലുവിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. 135 കോടിയോളം കളക്ഷന്‍ നേടിയ ചിത്രം തമിഴ്നാട്ടിലും തെലങ്കാനയിലും ആന്ധ്രയിലുമടക്കം വന്‍വിജയമായിരുന്നു. കൊച്ചിയില്‍ നടന്ന സിനിമയുടെ വിജയാഘോഷവേദിയില്‍ വച്ച് സംവിധായകന് ഗിരീഷ് എ.ഡിയാണ് പ്രേമലു 2 പ്രഖ്യാപിച്ചത്. 2025ല്‍ ചിത്രം റിലീസ് ചെയ്യും.
നസ്ലന്, മമിത ബൈജു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ സച്ചിനെയും റീനുവിനെയും അവതരിപ്പിച്ചത്. ശ്യാം മോഹന്‍, അഖില ഭാര്ഗവന്, സംഗീത് പ്രതാപ്, മാത്യൂ തോമസ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന് എന്നിവരും തിയേറ്ററുകളില്‍ ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്തി.
ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഭാവനാ സ്റ്റുഡിയോസിന്റെ ഏഴാമത്തെ പ്രൊഡക്ഷന്‍ ആയിരിക്കും പ്രേമലു 2. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും രണ്ടാം ഭാഗം റിലീസ് ചെയ്യും.
advertisement
advertisement
ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ഒന്നാംഭാഗത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ക്യാമറ: അജ്മല്‍ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രന്, കോസ്റ്റ്യൂം ഡിസൈന്‍ : ധന്യ ബാലകൃഷ്ണന്, മേക്കപ്പ്: റോണക്സ് സേവ്യര്‍, ആക്ഷന്‍: ജോളി ബാസ്റ്റിന്, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാന്‍സിറ്റി, പ്രൊഡക്ഷന്‍ കണ്ട്രോളര്: സേവ്യര്‍ റിച്ചാര്‍ഡ്, വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറക്കാര്‍.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
April 19, 2024 9:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Premalu 2 | കഥ ഇനിയാണ് ആരംഭിക്കുന്നത് ! സച്ചിനും റീനുവും വീണ്ടുംവരും; 'പ്രേമലു 2' പ്രഖ്യാപിച്ച് ഗിരീഷ് എ.ഡി