' കഥാപാത്രങ്ങൾക്ക് പേരിനു പകരം നമ്പർ ഇടേണ്ട സാഹചര്യമുണ്ടാകും'; 'ജാനകി'യുടെ പേരുമാറ്റത്തിൽ രൺജി പണിക്കർ

Last Updated:

വരാനിരിക്കുന്ന അന്തരീക്ഷത്തിന്റെ ഭീകരതയെന്താണ് എന്ന് വിളിച്ചുപറയുന്ന ഏറ്റവും പുതിയ സംഭവമായി വേണം ഇതിനെ കാണേണ്ടതെന്ന് രൺജി പണിക്കർ പറഞ്ഞു

News18
News18
സുരേഷ് ഗോപി (Suresh Gopi) നായകനായ 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' (Janaki v/s State of Kerala) എന്ന ചിത്രത്തിന്റെ പേരുമാറ്റ വിവാദത്തിൽ പ്രതികരിച്ച് സംവിധായകനും നടനും ഫെഫ്ക ഡയറക്ട്ടേഴ്സ് യൂണിയൻ പ്രസിഡന്റുമായ രൺജി പണിക്കർ. ഇന്ന് പേരിനെ സംബന്ധിച്ചുണ്ടാകുന്ന തർക്കം നാളെ കഥാപാത്രങ്ങൾക്ക് പേരിന് പകരം നമ്പറിടേണ്ട സാഹചര്യം ഉണ്ടാക്കുമെന്ന് രൺജി പണിക്കർ പറഞ്ഞു. ചിത്രത്തലെ ജാനകി എന്ന പേരുമാറ്റാം ആവശ്യപ്പെട്ട കേന്ദ്ര സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ഫെഫ്കയുടെ പ്രതിഷേധപരിപാടി അറിയിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രൺജി പണിക്കർ ഇക്കാര്യം പറഞ്ഞത്.
ഇതിന്റെ ഒരു അപകടസാധ്യതയെന്നു പറഞ്ഞാൽ വ്യക്തികൾക്ക് ലഭിക്കുന്ന നാമങ്ങൾ ഏതെങ്കിലുമൊക്കെ അർത്ഥത്തിൽ ദൈവ നാമവുമായി ബന്ധപ്പെട്ട പേരുകളാണ്. അത് ഏതുമതമായാലും ഒരു പേരിനെ സംബന്ധിച്ചുണ്ടാകുന്ന തർക്കം, നാളെ കഥാപാത്രങ്ങൾക്ക് പേരിന് പകരം നമ്പറിടേണ്ട സാഹചര്യത്തിലേക്ക് പോയേക്കാമെന്ന് രൺജി പണിക്കർ പറഞ്ഞു.
ജാനകി എന്ന പേര് മുപ്പത്തി മുക്കോടി ദേവതകളിൽ ഏതെങ്കിലും ഒന്നിന്റെ പേരാണ് എങ്കിൽ, എല്ലാ മതങ്ങളുമായും ബന്ധപ്പെട്ട് ഈ അപകടസാധ്യതയുണ്ട്. വരാനിരിക്കുന്ന അന്തരീക്ഷത്തിന്റെ ഭീകരതയെന്താണ് എന്ന് വിളിച്ചുപറയുന്ന ഏറ്റവും പുതിയ സംഭവമായി വേണം ഇതിനേ കാണേണ്ടത്. നാളെ ഒരുപേരുമിടാതെ, എല്ലാ കഥാപാത്രങ്ങള്‍ക്കും നമ്പറിട്ട് സിനിമയും കഥകളും നാടകവും ഉണ്ടാക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സെൻസർ ബോർഡിന്റെ നടപടിക്കെതിരെ സിനിമാ സംഘടനകൾ പ്രിഷേധത്തിനൊരുങ്ങുകയാണ്.
തിങ്കളാഴ്ച്ച CBFC യുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് ധർണ നടത്താനാണ് തീരുമാനം. CBFC മാനദണ്ഡങ്ങളിലും മാർഗരേഖകളിലും വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകാനും തീരുമാനിച്ചു. സിനിമയുമായി ബന്ധപ്പെട്ട ഹർജി ഉടൻ ഹൈക്കോടതി പരിഗണിക്കും.
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള കണ്ട റിവൈസിങ് കമ്മിറ്റി ഇതുവരെയും രേഖാമൂലം അറിയിപ്പും നൽകിയിട്ടില്ല. കോടതിയിലാണ് ഇനി പ്രതീക്ഷയെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ചിത്രത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തിങ്കളാഴ്ച്ച CBFC യുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് സിനിമാ സംഘടനകൾ ധർണ നടത്തും.
മലയാളം വാർത്തകൾ/ വാർത്ത/Film/
' കഥാപാത്രങ്ങൾക്ക് പേരിനു പകരം നമ്പർ ഇടേണ്ട സാഹചര്യമുണ്ടാകും'; 'ജാനകി'യുടെ പേരുമാറ്റത്തിൽ രൺജി പണിക്കർ
Next Article
advertisement
Exclusive| പാക് അധിനിവേശ കശ്മീരിൽ സർക്കാരിനെതിരെ തെരുവിൽ ജനങ്ങളുടെ വൻ പ്രതിഷേധം; ഇന്റർനെറ്റ് വിച്ഛേദിച്ചു
Exclusive| പാക് അധിനിവേശ കശ്മീരിൽ സർക്കാരിനെതിരെ തെരുവിൽ ജനങ്ങളുടെ വൻ പ്രതിഷേധം; ഇന്റർനെറ്റ് വിച്ഛേദിച്ചു
  • പാക് അധിനിവേശ കശ്മീരിൽ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധം, ഇന്റർനെറ്റ് വിച്ഛേദിച്ചു.

  • അർധരാത്രി മുതൽ ഇന്റർനെറ്റ് വിച്ഛേദിച്ചുവെന്ന് റിപ്പോർട്ട്, 2000-ത്തിലധികം പോലീസ് വിന്യസിച്ചു.

  • 38 ഇന ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അനിശ്ചിതമായി പ്രതിഷേധം തുടരുമെന്ന് എഎസി അറിയിച്ചു.

View All
advertisement