രേവതിയുടെയും പത്മപ്രിയയുടെയും തുറന്ന കത്ത്; ഇടവേള ബാബു, സിദ്ദിഖ് എന്നിവർക്കെതിരായ പരാതികളിൽ അമ്മ നിലപാട് വ്യക്തമാക്കണം

Last Updated:

Revathy and Padmapriya write an open letter to AMMA administration | 'അമ്മ' നേതൃത്വത്തോട് മൂന്ന് ചോദ്യങ്ങളുമായി രേവതിയുടെയും പത്മപ്രിയയുടെയും തുറന്ന കത്ത്

ഇടവേള ബാബു, സിദ്ദിഖ് എന്നിവർക്കെതിരായ പരാതികളിൽ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അമ്മ നേതൃത്വത്തിന് രേവതിയുടെയും പത്മപ്രിയയുടെയും തുറന്ന് കത്ത്. മോഹൻലാൽ ഉൾപ്പെടെ സംഘടനയിലുള്ള എല്ലാ ഭാരവാഹികളുും നിലപാട് വ്യക്തമാക്കണമെന്നാണ് ആവശ്യം. താരസംഘടനാ ഭാരവാഹികൾ സംഘടനയ്ക്കും മലയാള സിനിമയ്ക്കും അവമതിപ്പുണ്ടാക്കിയതിൽ എന്തുനടപടിയെടുക്കുമെന്നും ഇവർ കത്തിൽ ചോദിക്കുന്നു.
ആക്രമിക്കപ്പെട്ട നടിക്കെതിരായ ഇടവേള ബാബുവിന്റെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് പാർവതി തിരുവോത്ത് രാജിവച്ചതിന് പിന്നാലെയാണ്
അമ്മ നേതൃത്വത്തോട് മൂന്ന് ചോദ്യങ്ങളുമായി രേവതിയുടെയും പത്മപ്രിയയുടെയും തുറന്ന കത്ത്.
രേവതിയും പത്മപ്രിയയും ഉന്നയിക്കുന്ന ചോദ്യങ്ങൾ ഇവയാണ്
1. ഇടവേള ബാബുവിന്റെ അധിഷേപകരമായ പരാമർശങ്ങളിൽ മോഹൻലാൽ ഉൾപ്പെടെയുടെയുള്ള എല്ലാ സംഘടന ഭാരിവാഹികളും നിലപാട് വ്യക്തമാക്കണം.
2. സംഘടനയ്ക്കും മലയാള സിനിമാ മേഖലയ്ക്ക് ഒന്നാകെയും അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പെരുമാറുന്ന നേതൃത്വത്തിന്റെ ഭാഗം കൂടിയായ അംഗത്തിനെതിരെ എന്തു നടപടി സ്വീകരിക്കും?
advertisement
3. നടൻ സിദ്ധിഖിനെതിരായ രേവതി സമ്പത്തിന്റെ ആരോപണത്തെ പരിഹസിച്ച ഇടവേള ബാബു ഉൾപ്പെട്ട സംഘടനാ നേതൃത്വം ‌‌സ്ത്രീ സുരക്ഷയ്ക്കായി POSH നിയമം എങ്ങനെയാണ് നടപ്പിലാക്കുക?
നടൻ സിദ്ദിഖിനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നിട്ടും നടപടിയില്ല. നടി ആക്രമിക്കപ്പെട്ട കേസിലും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടും അമ്മയുടെ നടപടികളിലുള്ള വീഴ്ചകളെ നിരന്തരം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ചർച്ചയ്ക്ക് പോലും നേതൃത്വം തയ്യാറാകുന്നില്ല. ഈ സമീപനമാണ് പാർവതിയുടെ രാജിക്ക് കാരണമെന്നും ഇരുവരും കുറ്റപ്പെടുത്തി. ഇനിയെങ്കിലും തുറന്ന ചർച്ചയ്ക്കും പ്രശ്ന പരിഹാരത്തിനും അവസരമുണ്ടാകണമെന്നും രേവതിയും പത്മപ്രിയയും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
രേവതിയുടെയും പത്മപ്രിയയുടെയും തുറന്ന കത്ത്; ഇടവേള ബാബു, സിദ്ദിഖ് എന്നിവർക്കെതിരായ പരാതികളിൽ അമ്മ നിലപാട് വ്യക്തമാക്കണം
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement