ക്രിട്ടിക്സ് ചോയ്സ് ചലച്ചിത്ര പുരസ്‌കാരം: സച്ചി മികച്ച തിരക്കഥാകൃത്ത്
- Published by:user_57
- news18-malayalam
Last Updated:
Sachy chosen as the best screenplay writer for Critics' Choice Film Awards | സച്ചി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'അയ്യപ്പനും കോശിയും'
അയ്യപ്പനും കോശിയും സിനിമയുടെ തിരക്കഥയ്ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള ക്രിട്ടിക്സ് ചോയ്സ് ചലച്ചിത്ര പുരസ്‌കാരം സച്ചിക്ക്. സിനിമയുടെ സംവിധായകനും സച്ചി തന്നെയായിരുന്നു. 2020 ജൂൺ മാസത്തിലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് സച്ചിയുടെ മരണം. അവസാനമായി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു നായകന്മാർ.
മികച്ച സഹനടിക്കുള്ള പുരസ്കാരം തമിഴ് വെബ് സീരീസായ 'പാവൈ കതൈകൾ'ലെ പ്രകടനത്തിന് സായ് പല്ലവി കരസ്ഥമാക്കി. 'സി യു സൂൺ' സിനിമയ്ക്ക് മികച്ച എഡിറ്റർക്കുള്ള പുരസ്ക്കാരം മഹേഷ് നാരായണന് ലഭിച്ചു.
കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എട്ടുവർഷം കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു.സുഹൃത്തായ സേതുവുമൊത്ത് 2007ൽ എഴുതിയ 'ചോക്ലേറ്റ്' സിനിമയിലൂടെയാണ് മലയാള സിനിമയിലെ എണ്ണം പറഞ്ഞ എഴുത്തുകാരിൽ ഒരാളായത് . ഇരുവരുടേതുമായി റോബിൻഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ പിറവിയെടുത്തു.
advertisement
2011ൽ ഡബിൾസിന് ശേഷം സച്ചിയും സേതുവും കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീട് സച്ചി തിരക്കഥയെഴുതിയ മോഹൻലാൽ നായകനായ ജോഷി ചിത്രം 'റൺ ബേബി റൺ' 2012ലെ വമ്പൻ ഹിറ്റായിരുന്നു. വൻ തരംഗം സൃഷ്ടിച്ച ദിലീപ് നായകനായ രാമലീല, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ ഒരുമിച്ച ഡ്രൈവിംഗ് ലൈസൻസ് എന്നിവയും സച്ചിയുടെ രചനയാണ്.
2015ൽ പുറത്തിറങ്ങിയ അനാർക്കലിയിലൂടെ സംവിധായകനായി. ഈ സിനിമയിലെ നായകന്മാരായ പൃഥ്വിരാജ്-ബിജു മേനോൻ എന്നിവരെ കൂട്ടി വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും ബോക്സ്' ഓഫീസ് തൂത്തുവാരി. 50 കോടി ക്ലബ്ബും കടന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക് ചെയ്യാനുള്ള അവകാശം ജോൺ എബ്രഹാമിന്റെ നിർമ്മാണ കമ്പനിയായ ജെ.എ. എന്റർടൈൻമെന്റ് സ്വന്തമാക്കിയിരുന്നു.
advertisement
അനാർക്കലി ( 2015 ), അയ്യപ്പനും കോശിയും (2020 ) എന്നിവയാണ് എഴുതി സംവിധാനം ചെയ്ത സിനിമകൾ. കവി, തിയേറ്റർ ആർട്ടിസ്റ്റ് , ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ബിജു മേനോൻ ചിത്രം ചേട്ടായീസിലൂടെ നിർമ്മാതാവായി. ബിജു മേനോൻ, ഷാജൂൺ കരിയാൽ, പി. സുകുമാർ, സുരേഷ് കൃഷ്ണ എന്നിവരോടൊപ്പം 'തക്കാളി ഫിലിംസ്' എന്ന ബാനറിൽ 'ചേട്ടായീസ്' സിനിമ നിർമ്മിച്ചു.
Summary: Director Sachy was chosen as best screenwriter for Critics' Choice Films Awards for his directorial Ayyappanum Koshiyum. The movie starring Prithviraj and Biju Menon was the last movie to be directed by Sachy. The director passed away in June 2020 from a heart-attack occurred out of post-surgical complications. The movie is considered to be his magnum opus among a huge trove of work including the movies he has scripted and directed.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 17, 2021 3:18 PM IST








