അക്രമം പ്രോത്സാഹിപ്പിക്കുന്ന 67 പാട്ടുകള്‍ ഹരിയാന പോലീസ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്തു
- Reported by:MALAYALAM NEWS18
- news18-malayalam
- Published by:Sarika N
Last Updated:
കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വിശാലമായ ക്യാമ്പെയിനിന്റെ ഭാഗമായാണ് പാട്ടുകള്‍ നീക്കം ചെയ്തതെന്ന് ഹരിയാന ഡിജിപി പറഞ്ഞു
അക്രമം, ഗുണ്ടാ സംസ്‌കാരം, മാഫിയ ജീവിതശൈലി, ആയുധങ്ങളുടെ മഹത്വവത്കരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന 67 പാട്ടുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്തതായി ഹരിയാന പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് ഹരിയാന പോലീസ് പ്രസ്താവനയിറക്കിയത്.
ഈ പാട്ടുകള്‍ അക്രമത്തെയും തോക്ക് സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നവയാണെന്നും പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പാട്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇത് പ്രേരിപ്പിച്ചതായും പോലീസ് വ്യക്തമാക്കി.
കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വിശാലമായ ക്യാമ്പെയിനിന്റെ ഭാഗമായാണ് പാട്ടുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്തതെന്ന് ഹരിയാന ഡിജിപി അജയ് സിംഗാള്‍ പറഞ്ഞു. അക്രമവും ക്രിമിനല്‍ പെരുമാറ്റവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്ത പാട്ടുകള്‍ ഏതൊക്കെയാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഏത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നാണ് ഇവ നീക്കിയതെന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല. കുറ്റകൃത്യങ്ങളെയും ആയുധങ്ങളെയും മഹത്വപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളുടെ പ്രചാരണം, പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍ നിരുത്സാഹപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഡ്രൈവ് ആരംഭിച്ചത് എന്നും പോലീസ് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Haryana
First Published :
Jan 14, 2026 7:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അക്രമം പ്രോത്സാഹിപ്പിക്കുന്ന 67 പാട്ടുകള്‍ ഹരിയാന പോലീസ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്തു





