advertisement

മലയാളി ടീം ഫുൾ സെറ്റ്; കന്നഡ സംവിധായകൻ പ്രദീപ് അരസിക്കരെയുടെ ദ്വിഭാഷ ത്രില്ലർ 'ശേഷം 2016' തിയേറ്ററുകളിലേക്ക്

Last Updated:

യുവതാരങ്ങളായ ജോൺ കൈപ്പള്ളി, ഡെയിന്‍ ഡേവിസ്, രാജീവ് പിള്ള, ശ്രീജിത്ത് രവി, സിദ്ധാർഥ് ശിവ തുടങ്ങിയവരോടൊപ്പം പ്രശസ്ത കന്നഡ താരങ്ങളും

ശേഷം 2016
ശേഷം 2016
യുവ കന്നഡ സംവിധായകൻ പ്രദീപ് അരസിക്കരെ മലയാളത്തിലും കന്നഡയിലുമായി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് 'ശേഷം 2016'. ദ്വിഭാഷകളിലായി റിലീസിനൊരുങ്ങുന്ന ചിത്രം, കേരള-കർണാടക അതിർത്തി ഗ്രാമത്തിൽ നടക്കുന്ന കൂട്ടക്കൊലപാതകങ്ങളുടെ അന്വേഷണമാണ് പറയുന്നത്. മറാടിഗുഡ്ഡ എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറിൽ മഞ്ജു വാണി വി.എസ്, വീണ എസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം മാർച്ച് 06ന് തിയേറ്ററുകളിൽ എത്തും.
യുവതാരങ്ങളായ ജോൺ കൈപ്പള്ളി, ഡെയിന്‍ ഡേവിസ്, രാജീവ് പിള്ള, ശ്രീജിത്ത് രവി, സിദ്ധാർഥ് ശിവ തുടങ്ങിയവരോടൊപ്പം പ്രശസ്ത കന്നഡ താരങ്ങളായ പ്രമോദ് ഷെട്ടി, ദേവരാജ്, സിദ്ദിലിംഗ് ശ്രീധർ, അർച്ചന കൊറ്റിഗേ, യാഷ് ഷെട്ടി, ശോഭരാജ്, ദിനേശ് മംഗളൂരു തുടങ്ങിയ വമ്പൻ താരനിര അഭിനയിക്കുന്നതാണ് ഈ ചിത്രം. ഒരു മുഴുനീള ക്രൈം ത്രില്ലറായിട്ടാണ് ശേഷം 2016 ഒരുക്കിയിരിക്കുന്നത്.
പൊലീസിൽ നിന്നും നീതി ലഭിക്കാത്തവരുടെ പ്രതികരണവും പ്രതികാരവുമായുള്ള കഥാതന്തുവിൽ ഒരുക്കുന്ന ചിത്രം 'പോലീസിന് മാത്രം... ജനങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല...' എന്ന ടാഗ്‌ലൈനിലാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകനൊപ്പം രാഘവേന്ദ്ര മയ്യയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത കന്നഡ ഛായാഗ്രാഹകൻ ആനന്ദകുമാറാണ് ഛായാഗ്രഹണം. കന്നഡയിലെ പ്രമുഖ ഗായകനും സംഗീത സംവിധായകനുമായ പൂര്‍ണചന്ദ്ര തേജസ്വി ചിത്രത്തിന് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.
advertisement
സംഭാഷണം: ലിതിൻ ലോഹിതാക്ഷൻ നായർ, പ്രദീപ് അരസിക്കരെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റാണി മഞ്ജുനാഥ്, എഡിറ്റർ: അയൂബ് ഖാൻ, സൗണ്ട് ഡിസൈനർ: വിനോദ് പി ശിവറാം, കളറിസ്റ്റ്: ജി എസ് മുത്തു, വി.എഫ്.എക്സ്: കോക്കനട്ട് ബഞ്ച്, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്, പ്രൊഡക്ഷൻ ഡിസൈനർ: രഘു മൈസൂർ, പ്രൊഡക്ഷൻ മാനേജർ: ലോകേഷ് ഗൗഡ, മേക്കപ്പ്: രാഘവേന്ദ്ര സി വി, കോസ്റ്റ്യൂം: കുമാർ എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ലിതിൻ ലോഹിതാക്ഷൻ നായർ, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്, സ്റ്റിൽസ്: ജി.ബി. സിദ്ദു, ഡിസൈൻസ്: മാമിജോ, പി.ആർ.ഒ.: പി. ശിവപ്രസാദ്.
advertisement
Summary: 'Sesham 2016' is an investigation thriller directed by young Kannada director Pradeep Arasikare in Malayalam and Kannada. The film, which is set to release in both languages, is about the investigation of mass murders taking place in a village on the Kerala-Karnataka border
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാളി ടീം ഫുൾ സെറ്റ്; കന്നഡ സംവിധായകൻ പ്രദീപ് അരസിക്കരെയുടെ ദ്വിഭാഷ ത്രില്ലർ 'ശേഷം 2016' തിയേറ്ററുകളിലേക്ക്
Next Article
advertisement
'മതി നിര്‍ത്തിക്കോ..?' പൊങ്കാലയ്ക്കിടെ നടി ചിപ്പിയെ വിടാതെ കൂടിയ ചാനലുകാരോട് പൊട്ടിത്തെറിച്ച് വീട്ടമ്മ
'മതി നിര്‍ത്തിക്കോ..?' പൊങ്കാലയ്ക്കിടെ നടി ചിപ്പിയെ വിടാതെ കൂടിയ ചാനലുകാരോട് പൊട്ടിത്തെറിച്ച് വീട്ടമ്മ
  • ആറ്റുകാൽ പൊങ്കാലയിൽ നടി ചിപ്പിയെ ചുറ്റി ചാനലുകാരുടെ തിരക്കിൽ വീട്ടമ്മയുടെ പ്രതികരണം വൈറലായി

  • ചാനലുകാർ, യൂട്യൂബുകാർ ചേർന്ന് ചിപ്പിയെ വിടാതെ കൂടിയതോടെ തിരക്കിലും കലഹവും ഉണ്ടായി

  • ചിപ്പി പതിവായി പൊങ്കാലയിടുന്നുവെങ്കിലും എത്ര വർഷമായി എന്നത് കൃത്യമായി അറിയില്ലെന്ന് പറഞ്ഞു

View All
advertisement